അമ്പലപ്പുഴ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia

Remove ads

ആലപ്പുഴ ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന താലൂക്കാണ് അമ്പലപ്പുഴ. ആകെ 13 വില്ലേജുകൾ ആണ് ഈ താലൂക്കിൽ ഉള്ളത്. കൃഷി, മത്സ്യബന്ധനം, കയർ വ്യവസായം എന്നിവയാണ് പ്രധാന തൊഴിൽ മേഖലകൾ. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അമ്പലപ്പുഴ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള സന്ദർശനത്തിനിടെ ഗാന്ധിജി അമ്പലപ്പുഴ സന്ദർശിച്ചിരുന്നു. കൂടാതെ ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാർ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഗുരുവായൂർ, ആറന്മുള എന്നിവയാണ് മറ്റുള്ളവ. മദ്ധ്യകേരളത്തിലുള്ള ഗുരുവായൂരിന് തുല്യമായി തെക്കൻ കേരളത്തിലുള്ള ക്ഷേത്രമായതിനാൽ 'തെക്കൻ ഗുരുവായൂർ' എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. എ.ഡി. 1545-ൽ ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടത്തെ പാൽപ്പായസം വളരെ പ്രസിദ്ധമാണ്. മഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ തന്റെ യൗവനത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന് തുള്ളൽ തുടങ്ങാൻ പ്രചോദനമുണ്ടായത് ഇവിടെ വച്ചാണ്. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം, മകരമാസത്തിൽ പന്ത്രണ്ടുദിവസം നടക്കുന്ന കളഭാഭിഷേകം (പന്ത്രണ്ടുകളഭം), ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ സഞ്ചരിച്ചാൽ അമ്പലപ്പുഴയിൽ എത്തിച്ചേരാം. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളുമായി റോഡ് മാർഗവും റെയിൽ മാർഗ്ഗവും അമ്പലപ്പുഴ ബന്ധപ്പെട്ടിരിക്കുന്നു

Thumb
പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads