അമോണിയ
From Wikipedia, the free encyclopedia
Remove ads
നൈട്രജൻ ഹൈഡ്രജനുമായി ചേർന്നുണ്ടാകുന്ന വ്യാവസായിക പ്രാധാന്യമുള്ള സംയുക്തമാണ് അമോണിയ. ഇതിൻറെ രാസസമവാക്യം NH3. സാധാരണയായി വാതക രൂപത്തിൽ കാണാറുള്ള ഇതിന് രൂക്ഷ ഗന്ധമാണുള്ളത്. ഔഷധവസ്തുക്കളുടെ നിർമ്മാണത്തിന് നേരിട്ടോ അല്ലാതെയോ അമോണിയ ഉപയോഗിക്കുന്നു. ജൈവവസ്തുക്കളുടെ അഴുകലിന്റെ ഫലമായി അമോണിയ ഉണ്ടാകാറുണ്ട്. 2006-ലെ ആഗോള അമോണിയ ഉല്പാദനം 146.5 മില്യൺ ടൺ ആയിരുന്നു[4].
അമോണിയക്ക് വ്യാവസായികമായി വളരെയധികം ഉപയോഗങ്ങളുണ്ട്.
Remove ads
ഘടന
VSEPR സിദ്ധാന്ത പ്രകാരം അമോണിയ തന്മാത്രക്ക് ട്രയഗണൽ പിരമിഡൽ ആകൃതിയാണുള്ളത്. ഈ ആകൃതി കാരണം തന്മാത്രക്ക് ഡൈപ്പോൾ മൊമെൻറ് ഉണ്ട്. അതിനാൽ ജലത്തിൽ ധാരാളമായി ലയിക്കുന്നു.
ഉല്പാദനം
ഏറ്റവും കൂടുതൽ ഉപയോഗങ്ങളുള്ളതു കൊണ്ട് കൂടുതൽ ഉല്പാദിപ്പിക്കുന്ന അകാർബണിക രാസ സംയുക്തമാണ് അമോണിയ. 2004-ലെ ആഗോള അമോണിയ ഉല്പാദനം 109 മില്യൺ മെട്രിക് ടൺ ആയിരുന്നു[5]. ഫ്രിറ്റ്സ് ഹേബർ എന്ന ജർമ്മൻ രസതന്ത്രഞ്ജനാണ് അമോണിയ വ്യാവസായികമായി നിർമ്മിക്കാനുള്ള പ്രക്രിയ കണ്ടെത്തിയത്. ഈ കണ്ടുപിടിത്തത്തിലേക്ക് ഹേബറെ നയിച്ചത് സ്ഫോടക വസ്തുക്കളും രാസവളങ്ങളും നിർമ്മിക്കാനനുയോജ്യമാതും വൻതോതിൽ ലഭ്യമായതുമായ ഒരു നൈട്രജൻ സംയുക്തം കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഹൈഡ്രജൻ നൈട്രജനുമായി പ്രതിപ്രവർത്തിപ്പിച്ച് മർദ്ദം, താപം, ഉൽപ്രേരകം എന്നിവ അനുയോജ്യമായി ക്രമീകരിച്ചാണ് ഹേബർ പ്രക്രിയയിൽ അമോണിയ നിർമ്മിക്കുന്നത്.
Remove ads
ഉപയോഗങ്ങൾ
റബ്ബർ പാൽ കട്ടയാവാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നു
വളമായി
ഏതാണ്ട് 83 ശതമാനം അമോണിയയും വളമായി അതിന്റെ ലവണ രുപത്തിലോ ലായനി രുപത്തിലോ ഉപയോഗിക്കുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads