ആൻഡ്രോയിഡ് പൈ

ആന്ഡ്രോയ്ഡ് മൊബൈല് ഓഎസ്സിന്റെ ഒന്പതാം പതിപ്പ് From Wikipedia, the free encyclopedia

ആൻഡ്രോയിഡ് പൈ
Remove ads

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിനാറാമത്തെ വേർഷനും, ഒമ്പതാമത്തെ പ്രധാന അപ്ഡേറ്റുമാണ് ആൻഡ്രോയിഡ് പൈ (ആൻഡ്രോയിഡ് പി എന്നാണ് ഡവലപ്പ്മെന്റ് സമയത്ത് വിളിച്ചിരുന്നത്. ) 2018 മാർച്ച് 7 ഏഴിനാണ് ഗൂഗിൾ ആൻഡ്രോയിഡ് പൈ എന്ന പുതിയ വേർഷനെക്കുറിച്ച് ലോകത്തോട് പറയുന്നത്.[2] അതേ ദിവസം തന്നെ ഡവലപ്പർ പ്രിവ്യുവും പുറത്തിറക്കിയിരുന്നു.[3] 2018 മെയ് 8 -ന് ബീറ്റ ക്വാളിറ്റി എന്നരീതിയിൽ ഇതിന്റ് രണ്ടാമത് പതിപ്പ് പുറത്തിറക്കി.[4] രണ്ടാമത്  ബീറ്റ പതിപ്പ് 2018 ജൂൺ 6 -നും മൂന്നാമത് ബീറ്റ പതിപ്പ് 2018 ജൂലൈ 2നും പുറത്തിറക്കി.[5][6] അവസാനത്തെ ബീറ്റ പതിപ്പ് 2018 ജൂലൈ 25 -നായിരുന്നു പുറത്തിറക്കിയത്[7] [8] .[9][10][11][12][13][14][15][16]

വസ്തുതകൾ Developer, Generalavailability ...

2018 ആഗസ്ത് 6  -നായിരുന്നു ആൻഡ്രോയിഡ് പി യുടെ ഒദ്യോഗിക പതിപ്പ് പൈ എന്ന പേരിൽ പുറത്തിറക്കിയത്.[17][18][19][20] [21]


Remove ads

പ്രത്യേകതകൾ

Thumb
ആൻഡ്രോയിജ് പി ഈസ്റ്റർ എഗ്ഗുകൾ
  • ക്വിക്ക് സെറ്റിംഗ്സ് മെനുവിന് പുതിയ ഇന്റർഫെയിസ്.[22]
  • നോട്ടിഫിക്കേഷൻ ബാറിലെ ക്ലോക്ക് ഇടത് ഭാഗത്തേക്കുള്ള മാറ്റം.[23]
  • ബാറ്ററിസേവർ നോട്ടിഫിക്കേഷൻ  സ്റ്റാറ്റസ് ബാറിലും ഓറഞ്ച് നിറം നൽകില്ല.
  • പവർ ഓപ്ഷനിൽ സ്ക്രീൻഷോട്ട് ബട്ടൺ നൽയിരിക്കുന്നു.
  • ഉപഭോക്താവ് പാസ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ ബയോമെട്രിക് ഒത്തന്റക്കേഷൻ ഡിസേബിൾ ചെയ്യുന്ന ലോക്ക്ഡൗൺ മോഡ്, ഈ മോഡ് ഒരിക്കൽ ഇനേബിൾ ചെയ്താൽ മതി.
  • ഗ്രാഫിക്കൽ യൂസർ ഇന്റർഫെയിസിൽ വൃത്താകൃതിയിലുള്ള എഡ്ജുകൾ.
  • ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആപ്പുകൾ തോറും സ്ക്രോൾ ചെയ്യുന്നതിന് പുതിയ ട്രാൻസിഷൻ.
  • ഒരു മുഴു ചാറ്റിംഗ്  നോട്ടിഫിക്കേഷൻ ബാറിൽ നിന്നുതന്നെ ഉപയോഗിക്കാം, സ്മാർട്ട് റിപ്പ്ലൈ, ചിത്രങ്ങൾ മുഴുവനായി കാണാം.
  • ഡിസ്പ്‍ളേ കട്ട്ഔട്ട് സപ്പോർട്ട്.
  • ഫോണിന്റെ ഫിസിക്കൽ വോള്യം ബട്ടന്റെ ഭാഗത്തായി നിൽക്കുന്ന വ്യത്യസ്തമായ വോള്യം സ്ലൈ‍ഡർ.
  • ബാറ്ററി ശതമാനം എപ്പോഴും സ്ക്രീനിൽ കാണിക്കുന്നു.
  • ലോക്ക് സ്ക്രീൻ സെക്കൂരിറ്റിയിലെ മാറ്റം, അതിൽ പുതുതായി എൻഎഫ്സി അൺലോക്ക് കൂട്ടിച്ചേർത്തിരിക്കുന്നു.
  • വണ്ടി ഓട്ടിക്കുമ്പോൾ ബ്ലൂടൂത്ത് ഓൺ ആകൽ, എബൗട്ട് ഫോൺ എന്ന സെറ്റിംഗ്സ് പേജിലെ മാറ്റങ്ങൾ പോലുള്ള പരീക്ഷണ ഫീച്ചറുകൾ.
  • ഡി.എൻ.എസ് ഓവർ ടി.എൽ.എസ് .[24]
  • എച്ച്. ഇ. ഐ. എഫ് സപ്പോർട്ട്
  • ഐഫോൺ എക്സ് ഡിവൈസുകളിലുള്ള പോലെ ഗസ്റ്റർ അടിസ്ഥാനത്തിലുള്ള സിസ്റ്റം ഇന്റർഫെയിസ്.[25]
  • ആപ്പ്ഡ്രോവർ ബിൽട്ട് ഇൻ ആയി നിർമ്മിക്കപ്പെട്ട ഗൂഗിൾ സെർച്ച ബാറുള്ള ഹോറസോണ്ടൽ മൾട്ടിടാകാസ് ആപ്പ് സ്വിച്ചർ.
  • ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനുള്ള ഡിജിറ്റൽ വെൽബീയിംഗ് ഫീച്ചർ.
  • ഫോണിനെ തലകീഴായി വച്ചാൽ നോട്ടിഫിക്കേഷനുകൾ മ്യൂട്ടാകുന്നു, പക്ഷെ എമർജൻസി കാളുകൾ വരും.[26]
  • വ്യക്തിഗത ആവശ്യങ്ങളനുസരിച്ച് നിയന്ത്രിക്കപ്പെടുന്ന അഡാപ്റ്റീവ് ബ്രൈറ്റ്നസ് ഫീച്ചർ.
  • ഉപഭോക്താവ് കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകൾക്ക് മാത്രം പ്രാധാന്യം നൽകി ബാറ്ററിയെ നിയന്ത്രിക്കുന്ന ആഡാപ്റ്റീവ് ബാറ്ററി ഫീച്ചർ.
  • ഗെസ്റ്റർ നാവിഗേഷൻ ഇനേബിൾ ആണെങ്കിൽ‍ നാവിഗേഷൻ ബാറിൽ പുതിയ ബാക്ക് ബട്ടൺ.
  • മാന്വൽ തീം സെലക്ഷൻ.
  • ഡിവൈസ് ലോക്കഡ് റൊട്ടേഷൻ മോഡിൽ‍ ആണെങ്കിൽ റൊട്ടേഷൻ ലോക്ക് ബട്ടൺ നാവിഗേഷൻ ബാറിൽ കാണിക്കുന്നു.


Remove ads

സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ

ആന്ഡ്രോയിഡ് പി ബീറ്റ പ്രിവ്യു താഴെ കാണുന്ന ഡിവൈസുകൾ ലഭ്യമാണ്.[27]

ഇതും കാണുക

References

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads