പിക്സൽ 2

ഗൂഗിൾ നിർമിത സ്മാർട്ട്ഫോൺ From Wikipedia, the free encyclopedia

പിക്സൽ 2
Remove ads

ഗൂഗിൾ നിർമ്മിച്ച സ്മാർട്ട് ഫോണുകളാണ് പിക്സൽ 2, പിക്സൽ 2 എക്സ് എൽ. 2017 ഒക്ടോബർ 4 ന് നടന്ന ഒരു ഗൂഗിൾ ഇവന്റിലാണ് പിക്സൽ, പിക്സൽ എക്സ്എൽ എന്നിവയുടെ പിൻഗാമിയായി ഈ സ്മാർട്ട്ഫോണുകളെ അവതരിപ്പിച്ചത്. 2017 ഒക്ടോബർ 19-നാണ് ഇവ വിപണിയിൽ എത്തിയത്. ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ്എൽ എന്നിവ നിലവിൽ യുഎസിൽ വെരിസോൺ, പ്രൊജക്റ്റ് ഫൈ എന്നീ മൊബൈൽ നെറ്റ്‌വർക്കുകളിൽ ലഭ്യമാണ്.  

വസ്തുതകൾ നിർമ്മാതാവ്, ശ്രേണി ...
Remove ads

ചരിത്രം

2017 മാർച്ചിൽ ഗൂഗിളിന്റെ റിക്ക് ഓസ്റ്റർലോ ആ വർഷം അവസാനം "അടുത്ത തലമുറ" പിക്സൽ ഫോൺ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഫോൺ പ്രീമിയം തുടരുമെന്നും നിലവാരമുള്ളതായിരിക്കുമെന്നും വിലകുറഞ്ഞ പിക്സൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.[1]


2017 ലെ പിക്സൽ നിര നിർമ്മിക്കാൻ ഗൂഗിൾ ആദ്യം നിർമ്മിക്കാൻ എച്ച്ടിസിയുടെ സേവനം ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ പിന്നീട് എൽജിയെ ചുമതലപ്പെടുത്തി. “മസ്ക്കി” എന്ന് രഹസ്യനാമം നൽകി എച്ച്ടിസി നിർമിച്ച പിക്സൽ 2 എക്സ്എൽ ഫോൺ പിന്നീട് എച്ച്ടിസി യു11+ എന്ന പേരിൽ വിപണിയിൽ എത്തി.[2][3]

Remove ads

ഹാർഡ്‌വെയർ

പിക്സൽ രണ്ട്, പിക്സെൽ 2 എക്സ്എൽ എന്നിവ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ ഉപയോഗിച്ചു പ്രവർത്തിക്കുന്നു. 4 ജിബി റാം 64 അല്ലെങ്കിൽ 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോണുകൾ ലഭ്യമാണ്.


പിക്സൽ 2 ന് 1920x1080 റെസല്യൂഷനുള്ള 5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനൽ ഉണ്ട്, അതേസമയം പിക്സൽ 2 എക്സ്എലിൽ 18: 9 അനുപാതം, 2880 × 1440 റസല്യൂഷൻ, 538 പിപിഐ എന്നിവ സഹിതം 6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനൽ ആണ് ഉള്ളത്.  

സോഫ്റ്റ്‌വെയർ

സ്റ്റോക്ക് ആൻഡ്രോയിഡ് 8.0 "ഓറിയോ" പതിപ്പുമായി വിപണിയിൽ എത്തുന്ന ആദ്യ ഫോണുകളാണ് ഇവ. മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ സുരക്ഷാ അപ്ഡേറ്റുകളും ഗൂഗിൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.[4]

പുതിയ പിക്സൽ സ്മാർട്ട്ഫോണുകളിൽ "ആക്റ്റീവ് എഡ്ജ്" എന്ന ഒരു സവിശേഷതയും ഉൾക്കൊള്ളുന്നു. ഇതുപ്രകാരം എച്ച്ടിസി യു11 ഫോണിലെ "എഡ്ജ് സെൻസ്" ഫീച്ചർ സമാനമായി, ഫോണിന്റെ വശങ്ങളിൽ അമർത്തിയാൽ ഗൂഗിൾ അസിസ്റ്റന്റ് സവിശേഷത ഉപയോഗിക്കാവുന്നതാണ്. 

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads