അന്റോണിയോ ജോസ് കാവനില്ലെസ്

From Wikipedia, the free encyclopedia

അന്റോണിയോ ജോസ് കാവനില്ലെസ്
Remove ads

അന്റോണിയോ ജോസ് കാവനില്ലെസ് (16 ജനുവരി 1745 - 5 മേയ് 1804) പതിനെട്ടാം നൂറ്റാണ്ടിലെ സ്പെയിനിലെ ഒരു പ്രമുഖ ടാക്സോണമിക് സസ്യശാസ്ത്രജ്ഞനായിരുന്നു . അദ്ദേഹം പ്രത്യേകിച്ച് ഓഷ്യാനിയയിൽ നിന്നുള്ള നിരവധി സസ്യങ്ങൾക്ക് പേർ നല്കിയിരുന്നു. ഡാലിയ, കാലിസെര, കോബായ, ഗാൽഫീമിയ, ഒലിയാൻഡ്ര എന്നിവയുൾപ്പെടെ ചുരുങ്ങിയത് 100 ജനുസ്സുകൾ അദ്ദേഹം നാമകരണം ചെയ്തു. ഇതിൽ 54 എണ്ണം ഇപ്പോഴും 2004- ൽ ഉപയോഗിച്ചിരുന്നു. [1]

വസ്തുതകൾ Antonio José Cavanilles, ജനനം ...

കാവനില്ലെസ് വലെൻസിയയിലാണ് ജനിച്ചത്. 1777 മുതൽ 1781 വരെ അദ്ദേഹം പാരിസിൽ താമസിച്ചു. അവിടെ അദ്ദേഹം ഒരു വൈദികനായും ആൻഡ്രേ തോയിൻ , അന്റോണി ലോറന്റ് ഡെ ജുസ്യു എന്നിവരുടെ കൂടെ ഒരു സസ്യശാസ്ത്രജ്ഞനായും പ്രവർത്തിച്ചിരുന്നു. കാൾ ലിനേയസ് കണ്ടുപിടിച്ച വർഗ്ഗീകരണ സമ്പ്രദായമുപയോഗിച്ച ആദ്യത്തെ സ്പാനിഷ് ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.

പാരിസിൽ നിന്നും മാഡ്രിഡിൽ എത്തിച്ചേർന്ന അദ്ദേഹം റോയൽ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടറും, 1801 മുതൽ 1804 വരെ സസ്യശാസ്ത്ര പ്രൊഫസറായിരുന്നു. 1804- ൽ മാഡ്രിഡിൽ അദ്ദേഹം അന്തരിച്ചു.

Thumb
Sterculia balanghas from the 1790 edition of Monadelphiæ classis dissertationes decem by Antonio José Cavanilles.
Remove ads

ഇതും കാണുക

  • ബ്രസീലിന്റെ Caatinga സസ്യങ്ങളുടെ പട്ടിക
  • ബ്രസീലിലെ സെറാഡോ സസ്യങ്ങളുടെ പട്ടിക
  • List of Roman Catholic scientist-clerics

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads