അപറ്റൈറ്റ്
From Wikipedia, the free encyclopedia
Remove ads
ഒരു ഫോസ്ഫറസ് ധാതുവാണ് അപറ്റൈറ്റ്. ഭൗമശിലകളിൽ കുറഞ്ഞ അളവിലായിട്ടെങ്കിലും സർവസാധാരണയായി കണ്ടുവരുന്നു. സസ്യങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഫോസ്ഫറസിന്റെ നിദാനം അപറ്റൈറ്റ് ധാതുവാണ്.
Remove ads
അപറ്റൈറ്റുകളും പൈറോമോർഫൈറ്റുകളു
ഫോസ്ഫേറ്റ് ധാതുസമൂഹത്തിലെ വിവിധ ഇനങ്ങൾ അത്യധികമായ രൂപവ്യത്യാസങ്ങൾ കാട്ടുന്നവയാണ്. അവയെ പൊതുവേ അപറ്റൈറ്റുകളും പൈറോമോർഫൈറ്റുകളുമായി തരംതിരിച്ചിരിക്കുന്നു. അപറ്റൈറ്റുകളുടെ പൊതു ഫോർമുല Ca5 (PO4)3 (F,Cl,OH) എന്ന് ആണ്. കാൽസിയം ഫോസ്ഫേറ്റും കാർബണേറ്റും ചേർന്നുണ്ടാകുന്ന മറ്റൊരിനവുമുണ്ട്. അപറ്റൈറ്റിലെ ഫ്ലൂറിൻ, ക്ലോറിൻ, ഹൈഡ്രോക്സൈഡ് ഘടകങ്ങൾ പരസ്പരാദേശത്തിനു വിധേയങ്ങളാണ്. മൊത്തം നാലു ഗ്രൂപ്പുകളായി അപറ്റൈറ്റുകളെ തിരിച്ചിരിക്കുന്നു: ഫ്ലൂറപ്പറ്റൈറ്റ് (Flourapatite), ക്ലോറപ്പറ്റൈറ്റ് (Clorapatite), ഹൈഡ്രോക്സപ്പറ്റൈറ്റ് (Hydroxa-patite), കാർബണേറ്റ്-അപറ്റൈറ്റ് (Carbonate-apatite).
Remove ads
വിവിധരൂപങ്ങളിലും നിറങ്ങളിലും
സ്വാഭാവികമായും അപറ്റൈറ്റ് വിവിധരൂപങ്ങളിലും നിറങ്ങളിലും കണ്ടുവരുന്നു; പച്ച, തവിട്ട്, ധൂമ്രം, വെളുപ്പ്, നീലം, മഞ്ഞ എന്നീ നിറങ്ങളാണുള്ളത്; നിറമില്ലാത്തതുമാകാം. സുതാര്യമോ അർധതാര്യമോ ആയ ധാതു. കാഠിന്യം 5. ആ. ഘ. 3.1-3.2. ശംഖുപോലെ പിരിഞ്ഞ് വിഭഞ്ജിതമായും കണ്ടുവരുന്നു. ഇവയ്ക്കു തിളക്കമുണ്ട്; അപൂർവമായി വർണതന്തുക്കൾ കാണാം.
സാധാരണയായി ഷഡ്ഭുജീയമായ പരൽ രൂപത്തിലും ഇവ കണ്ടുവരുന്നു; പ്രിസത്തിന്റെ (prism) ആകൃതിയിലുമാകാം. പിണ്ഡാവസ്ഥയിലോ (massive) തരികളുടെ രൂപത്തിലോ ചെറിയ ഉണ്ടകളായോ ഇവ പ്രകൃതിയിൽ കാണപ്പെടുന്നുണ്ട്.
Remove ads
അവസ്ഥിതി
ആഗ്നേയശിലകളിൽ ഉപഖനിജമായാണ് അപറ്റൈറ്റിന്റെ അവസ്ഥിതി; ഏറിയകൂറും പെഗ്മറ്റൈറ്റുകളുമായി കലർന്നുകാണുന്നു. ലോഹസിരകളിലും മാഗ്മീയനിക്ഷേപങ്ങളിലും അപറ്റൈറ്റിന്റെ അംശം കാണാം. നയ്സ്, ഷിസ്റ്റ് തുടങ്ങിയ കായാന്തരികശിലകളിലും ഫോസ്ഫേറ്റ് ശിലകളുടെ അവസാദങ്ങളിലും ഇത് അവസ്ഥിതമായിരിക്കും.
സമൃദ്ധനിക്ഷേപങ്ങൾ കണ്ടുവരുന്നത് റഷ്യ, സ്കാൻഡിനേവിയ, കാനഡ, മെക്സിക്കോ, യു.എസ്. എന്നിവിടങ്ങളിലാണ്. ഇന്ത്യയിൽ ബിഹാർ, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അഭ്രനിക്ഷേപങ്ങളുമായി ഇടകലർന്നു കാണപ്പെടുന്നു. ബിഹാറിലെ സിംഹ്ഭൂം ജില്ലയിലാണ് ഇതിന്റെ നിക്ഷേപം കൂടുതലുള്ളത്; ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയും പിന്നിലല്ല.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads