അർമേനിയൻ ഭാഷ
From Wikipedia, the free encyclopedia
Remove ads
അർമേനിയൻ ജനത സംസാരിക്കുന്ന ഇന്തോ യൂറോപ്യൻ ഭാഷാവിഭാഗത്തിൽ പെടുന്ന ഭാഷയാണ് അർമേനിയൻ ഭാഷ (հայերեն [hɑjɛˈɾɛn] hayeren). അർമേനിയയിലെയും സ്വയം പ്രഖ്യാപിത നഗോർണോ കാരബാഖ് റിപ്പബ്ലിക്കിലെയും ഔദ്യോഗിക ഭാഷയാണിത്. അർമേനിയൻ പർവതപ്രദേശങ്ങളിൽ ഈ ഭാഷ കാലങ്ങളായി സംസാരിക്കപ്പെട്ടിരുന്നു. അർമേനിയൻ ഡയ്സ്പെറയും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഇന്തോ യൂറോപ്യൻ കുടുംബത്തിനകത്തുള്ള വ്യതിരിക്തമായ ശബ്ദവികാസം കാരണം ഇത് ഭാഷാശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
അർമേനിയൻ ഭാഷയ്ക്ക് സ്വന്തമായ ലിപിയുണ്ട്. എ.ഡി. 405–6 കാലത്ത് മെസ്രോപ് മഷ്ടോട്സ് എന്ന ഭാഷാശാസ്ത്രജ്ഞനായ പാതിരിയാണ് ഇതിന് രൂപം കൊടുത്തത്.
ഇന്തോ യൂറോപ്യൻ കുടുംബത്തിലെ ഒരു സ്വതന്ത്ര ശാഖയായാണ് ഭാഷാശാസ്ത്രജ്ഞർ അർമേനിയൻ ഭാഷയെ കണക്കാക്കുന്നത്.[20]
ബി.സി. രണ്ടാം നൂറ്റാണ്ടോടെ തന്നെ അർമേനിയ ഒരു ഭാഷ മാത്രം സംസാരിക്കുന്ന രാജ്യമായി മാറിയിരുന്നു.[21] നിലവിലുള്ള ഏറ്റവും പഴയ ഗ്രന്ഥം അഞ്ചാം നൂറ്റാണ്ടിലെ ഒരു ബൈബിൾ പരിഭാഷയാണ്. പടിഞ്ഞാറൻ മിഡിൽ ഇറാനിയൻ ഭാഷകൾ (പ്രത്യേകിച്ച് പാർത്ഥിയൻ) അർമേനിയൻ ഭാഷയിലേയ്ക്ക് ധാരാളം വാക്കുകൾ സംഭാവന ചെയ്തിട്ടുണ്ട്. ഗ്രീക്ക്, ലാറ്റിൻ, ഓൾഡ് ഫ്രഞ്ച്, പേർഷ്യൻ, അറബിക്, ടർക്കിഷ് തുടങ്ങിയ ഭാഷകളിൽ നിന്നും ചരിത്രത്തിൽ പല ഘട്ടങ്ങളിലായി അർമേനിയൻ ഭാഷ വാക്കുകൾ കടം കൊണ്ടിട്ടുണ്ട്. കിഴക്കൻ അർമേനിയൻ, പടിഞ്ഞാറൻ അർമേനിയൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത രൂപങ്ങൾ ഈ ഭാഷയ്ക്കുണ്ട്. പ്രാദേശിക ഭേദങ്ങൾ മിക്കവയും മറ്റുള്ളവർക്കും മനസ്സിലാക്കാനെളുപ്പമായവയാണ്.
അന്യം നിന്നുപോയ ലൊമാവ്രൻ ഭാഷ റോമാനി ഭാഷാസ്വാധീനമുള്ളതും (വാക്കുകൾ മിക്കതും റോമാനിയിൽ നിന്ന് കടം കൊണ്ടവയാണ്) അർമേനിയൻ വ്യാകരണം ഉപയോഗിക്കുന്നതുമായ ഒരു വകഭേദമാണ്.
Remove ads
കുറിപ്പുകൾ
Remove ads
അടിക്കുറിപ്പുകൾ
അവലംബങ്ങൾ
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads