അഷ്ഗാബാദ്

From Wikipedia, the free encyclopedia

അഷ്ഗാബാദ്map
Remove ads

തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമാണ് അഷ്ഗാബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. കാര കും മരുഭൂമിക്കും കോപെറ്റ് ഡാഗ് മലനിരകൾക്കും ഇടയിലായാണ് ഈ നഗരത്തിന്റെ സ്ഥാനം. തുർക്ക്മെനിസ്ഥാൻകാർ തന്നെയാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും. റഷ്യ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളും ഇവിടെ വസിക്കുന്നു. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷാദ് ഇവിടെ നിന്നും 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.അമുദാര്യ നദിയിൽ നിന്നും വെള്ളവുമായി പോകുന്ന കാരകും കനാൽ അഷ്ഗാബാദ് നഗരത്തിലൂടെ കടന്നുപോകുന്നു[3] .

വസ്തുതകൾ Ashgabat Aşgabat (in Turkmen)Konjikala (2nd Century B.C.-circa 1830) Askhabad (circa 1830-1919) Асхабадъ (in Russian)Poltoratsk (1919–1927) Полторацк (in Russian)Ashkhabad (1927-1991) Ашхабад (in Russian), Country ...
Thumb
Satellite view of Ashgabat
Remove ads

ചരിത്രം

1881ലാണ് അഷ്ഗാബാദ് നഗരം സ്ഥാപിതമായത്.പാർത്തിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിസ നിലനിന്നതിനടുത്തുതന്നെയാണ് അഷ്ഗാബാദ് നഗരം സ്ഥിതി ചെയ്യുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അഷ്ഗാബാദുൾപ്പെടുന്ന പ്രദേശം റഷ്യൻ സാമ്രാജ്യത്തോട് ചേർക്കപ്പെട്ടു.സോവിയറ്റ് നിയമങ്ങൾ 1917 മുതൽ അഷ്ഗാബാദിൽ നടപ്പാക്കാൻ തുടങ്ങി.1918ഓടെ സോഷ്യലിസ്റ്റ് വിപ്ലവകാരികളും മെൻഷെവിക്കുകളും സംയുക്തമായി സോവിയറ്റ് ബോൾഷെവിക് നിയമങ്ങൾ അടിച്ചമർത്തുന്നതിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തി.ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ 1919ൽ താഷ്കന്റ് സോവിയറ്റ് എന്ന സംഘടന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.1924ൽ സോവിയറ്റ് യൂണിയന്റെ റിപബ്ലിക്കായി തുർക്ക്മെൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് നിലവിൽ വന്നപ്പോൾ അഷ്ഗാബാദ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.വൻ വ്യാവസായികപുരോഗതി കൈവരിച്ചുവന്ന അഷ്ഗാബാദിനെ 1948ലെ തുർക്ക്മെൻ ഭൂചലനം സാരമായി ബാധിച്ചു[4][5].ഒന്നരലക്ഷത്തിലേറെ ആളുകൾ കൊല്ലപ്പെട്ട ഭൂചലനത്തിൽ അഷ്ഗാബാദ് നഗരം താറുമാറായെങ്കിലും പിന്നീട് തിരിച്ചുവരവിന്റെ പാതയിലെത്തി[6].1991 ഒക്ടോബറിൽ അഷ്ഗാബാദ് സ്വതന്ത്ര തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമായി മാറി.

Remove ads

സാമ്പത്തികം

ഒരു വ്യാവസായിക നഗരമാണ് അഷ്ഗാബാദ്.കോട്ടൺ,ലോഹവ്യവസായങ്ങളാണ് ഇവിടെ കൂടുതലായും കണ്ടുവരുന്നത്.ട്രാൻസ്-കാസ്പിയൻ റെയില്പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ് അഷ്ഗാബാദ്. 700ഓളം ചെറുകിട വ്യവസായങ്ങൾ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി കണ്ടുവരുന്നു[7].മികച്ച ഗതാഗതസൗകര്യങ്ങൾ ഉള്ള അഷ്ഗാബാദിൽ ഒരു രാജ്യാന്തരവിമാനത്താവളവും ഉണ്ട്[8] .പ്രധാനപ്പെട്ട എല്ലാ ഗവണ്മെന്റ് ഓഫീസുകളും നയതന്ത്രകാര്യാലയങ്ങളും നഗരത്തിലുണ്ട്.

സ്ഥിതിവിവരക്കണക്കുകൾ

2009ലെ സെൻസസ് പ്രകാരം അഷ്ഗാബാദിലെ ജനസംഖ്യ പത്ത് ലക്ഷത്തിനു മുകളിലാണ്.തുർക്ക്മെൻ ജനത കൂടുതലായുള്ള നഗരത്തിൽ റഷ്യ,അസർബെയ്ജാൻ അർമേനിയ എന്നിവിടങ്ങളിൽനിന്നുള്ളവരും താമസിക്കുന്നു.ഇസ്ലാം മതമാണ് പ്രധാനമതം.തുർക്ക്മെൻ ഭാഷയാണ് ഇവിടുത്തെ ഔദ്യോഗികഭാഷ.

സഹോദരനഗരങ്ങൾ

അഷ്ഗാബാദ് താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads