ആശ്രാമം ലിങ്ക് റോഡ്
കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിനെ ആശ്രാമം വഴി ബോട്ടുജെട്ടിയുമായി ബന്ധിപ്പിക്കുന്ന പാത. From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു നാലുവരി പാതയാണ് ആശ്രാമം ലിങ്ക് റോഡ്.[1] പോളയത്തോടിനു സമീപം കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന ഈ റോഡ് ആശ്രാമം വഴി കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ അവസാനിക്കുന്നു. ഈ റോഡിനെ തോപ്പിൽകടവു വരെ നീട്ടാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.[2][3][4]

Remove ads
പ്രാധാന്യം
കേരളത്തിലെ പ്രധാന തുറമുഖനഗരങ്ങളിൽ ഒന്നാണ് കൊല്ലം. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കൊല്ലം നഗരത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളുമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഗതാഗതക്കുരുക്ക് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. തിരക്ക് കുറയ്ക്കുന്നതിനായി ബൈപാസ് റോഡുകൾ നിർമ്മിച്ചുവരുന്നു. കൊട്ടിയം, ചിന്നക്കട, അഞ്ചാലുംമൂട് എന്നിവിടങ്ങളിലും ദേശീയപാത 66ന്റെ തട്ടാമല മുതൽ പോളയത്തോട് വരെയുള്ള ഭാഗത്തും ഗതാഗതത്തിരക്ക് രൂക്ഷമാണ്. [5][6] ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ആശ്രാമം ലിങ്ക് റോഡ് നിർമ്മിച്ചത്. കൊല്ലം നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിൽ ഈ റോഡ് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. പണ്ട് നിലവിലുണ്ടായിരുന്ന കൊല്ലം വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗമായിരുന്നതിനാൽ ആശ്രാമം ലിങ്ക് റോഡിനെ 'വിമാനത്താവള റോഡ്' എന്നും വിളിച്ചിരുന്നു.[7][8]
Remove ads
നിർമ്മാണം
പനവേൽ - കന്യാകുമാരി ദേശീയപാതയിൽ (എൻ.എച്ച്. 66-ൽ) പോളയത്തോടിനു സമീപം കപ്പലണ്ടി മുക്കിൽ നിന്നാരംഭിച്ച് ദേശീയപാതയിൽ നിന്നുമാറി ലിങ്ക് റോഡിലൂടെ ആശ്രാമം വഴി കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപം എത്തുന്ന വിധത്തിലാണ് റോഡ് നിർമ്മിച്ചിക്കുന്നത്. കപ്പലണ്ടിമുക്ക് മുതൽ ആശ്രാമം മുനീശ്വരൻ കോവിൽ വരെയുള്ള 3.48 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാതയുടെ ഉദ്ഘാടനം 2010 സെപ്റ്റംബർ 14-ന് സഹകരണ മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. കേരള സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായി കൊല്ലം കോർപ്പറേഷൻ 15.21 കോടി രൂപ മുതൽ മുടക്കിയാണ് റോഡ് നിർമ്മിച്ചത്.[9] ആശ്രാമം മുനീശ്വരൻ കോവിൽ മുതൽ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വരെയുള്ള റോഡിന്റെ നിർമ്മാണം വർഷങ്ങൾക്കുമുമ്പേ പൂർത്തിയായിരുന്നു.[10]
Remove ads
ഭാവിയിലെ പദ്ധതികൾ
കപ്പലണ്ടിമുക്കിൽ നിന്ന് ആരംഭിക്കുന്ന ആശ്രാമം ലിങ്ക് റോഡ് നിലവിൽ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനും കൊല്ലം ബോട്ടുജെട്ടിക്കും സമീപമെത്തുന്നുണ്ട്. ഈ റോഡിനെ തോപ്പിൽകടവുവരെ ദീർഘിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ ബോട്ടുജെട്ടി മുതൽ ഓലയിൽക്കടവ് വരെ റോഡ് ദീർഘിപ്പിക്കും. ഇതിൽ 90 മീറ്റർ നീളവും 11.5 മീറ്റർ വീതിയുമുള്ള ഒരു റോഡും അഷ്ടമുടിക്കായലിനു മുകളിലൂടെ 940 മീറ്റർ നീളത്തിൽ ഒരു മേൽപ്പാലവും ഉൾപ്പെടുന്നു. 2017-ൽ 103 കോടി രൂപയ്ക്ക് കരാർ ഒപ്പിട്ട പദ്ധതി 3 വർഷം കൊണ്ടു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.[11] ഇത് പൂർത്തിയാകുന്നതോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കവല, ഇരുമ്പുപാലം എന്നിവ പോലുള്ള തിരക്കേറിയ ഭാഗങ്ങൾ ഒഴിവാക്കി യാത്ര ചെയ്യാനാകും. ബോട്ടുജെട്ടി മുതൽ ഓലയിൽക്കടവ് വരെയുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയായ ശേഷം അതിനെ തോപ്പിൽക്കടവ് വരെ നീട്ടുന്നതാണ് അടുത്ത ഘട്ടം. ഈ പദ്ധതിയിൽ ഒരു പാലവും റോഡും ഉൾപ്പെടുന്നു.[11]
പ്രധാന ജംഗ്ഷനുകൾ
കപ്പലണ്ടി മുക്ക് → ചെമ്മാമുക്ക് → കടപ്പാക്കട → ആശ്രാമം → കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് → തേവള്ളി → തോപ്പിൽ കടവ്
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
