ജി. സുധാകരൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia

ജി. സുധാകരൻ
Remove ads

കേരളത്തിലെ പ്രമുഖ സി.പി.ഐ. (എം) നേതാവും മുൻ മന്ത്രിയുമാണ് ജി. സുധാകരൻ (ജനനം: ഒക്ടോബർ 10, 1948). ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലെത്തി. നിയമ ബിരുദധാരി. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി. മുമ്പ് 2006-2011 കാലത്ത് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണമന്ത്രിയുമായിരുന്നു. 2009 വരെ ദേവസ്വം വകുപ്പും കൈകാര്യം ചെയ്തു. പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി

വസ്തുതകൾ ജി. സുധാകരൻ, കേരളത്തിലെ പൊതുമരാമത്ത് ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ...


https://www.sathyamonline.com/local-news/local-news/ernakulam-9614364?fbclid=IwQ0xDSwL6jgJleHRuA2FlbQIxMAABHtrxVxpCfOzicUwSqf-J9dn41KqZJi-QXcex0sXyuQ9DkRANBo0KKYZROOFp_aem_jYkMSuLmRbGzQqOj5hBilA&sfnsn=wiwspwa

Remove ads

കുടുംബം

താമരക്കുളം പഞ്ചായത്ത്‌ വേടരപ്ലാവ്‌ വാർഡിൽ നല്ലവീട്ടിൽ പി. ഗോപാലക്കുറുപ്പിന്റേയും എൽ. പങ്കജാക്ഷിയുടേയും അഞ്ചുമക്കളിൽ രണ്ടാമൻ. ഭാര്യ ഡോ.ജൂബിലി നവപ്രഭ ആലപ്പുഴ എസ്‌.ഡി.കോളജ്‌ അദ്ധ്യാപികയായിരുന്നു. മകൻ നവനീത്‌. പന്തളം എൻ.എസ്.എസ്. കോളേജിൽ വച്ച് കെ.എസ്.യു. ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് ജി. ഭുവനേശ്വരൻ ഇദ്ദേഹത്തിന്റെ അനുജനായിരുന്നു. പരേതനായ വിജയൻ, മധുസൂദനൻ, തുളസി എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

രാഷ്ട്രീയ ജീവിതം

1967-ൽ പഠനകാലത്ത് തന്നെ സി.പി.ഐ.(എം) അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 1971-ൽ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ.യുടെ ആദ്യകാല കേന്ദ്ര എക്സിക്യുട്ടീവ് സമിതി അംഗമായിരുന്നു.

ട്രേഡ് യൂണിയൻ നേതാവും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. കായംകുളത്തുനിന്ന് 1996-ൽ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ അമ്പലപ്പുഴയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് വിദ്യാർത്ഥികളുടെ ജാഥ നയിച്ച അദ്ദേഹം പോലീസ് മർദ്ദനവും അറസ്റ്റും, തിരുവനന്തപുരം സബ് ജയിലിലും സെൻട്രൽ‍ ജയിലിലുമായി 3 മാസത്തെ ജയിൽ വാസവും ഏറ്റുവാങ്ങി[അവലംബം ആവശ്യമാണ്]. സി.ഐ.ടി.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1984 മുതൽ '95 വരെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സർവകലാശാലയുടെ ഫിനാൻസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

കേരള സർവകലാശാല സെൻട്രൽ സഹകരണ സംഘം, ആലപ്പുഴ ഗ്രാമീണ വികസന ബാങ്ക്, ആലപ്പുഴ കാർഷിക വികസന ബാങ്ക്, കളർകോട് സഹകരണ സംഘം, കായംകുളം സ്പിന്നിംഗ് മിൽ എന്നിവയിൽ അംഗമായി പ്രവർത്തിച്ചു. 1993 മുതൽ 94 വരെ ആലപ്പുഴ ജില്ലാ കൗൺസിൽ അധ്യക്ഷനായിരുന്നു.

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, കശുവണ്ടിത്തൊഴിലാളി സമരങ്ങൾ, എൻ .ജി.ഒ. അദ്ധ്യാപകരുടെ സമരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി തവണ അറസ്റ്റ് വരിച്ചിട്ടുണ്ട്.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads