അറ്റ്‌ലാന്റാ നഗരം

From Wikipedia, the free encyclopedia

അറ്റ്‌ലാന്റാ നഗരംmap
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് അറ്റ്ലാന്റാ നഗരം. വാണിജ്യപരമായും സാമ്പത്തികമായും വികാസം നേടിയ ഈ നഗരം; രാജ്യത്തിന്റെ തെക്കു കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രേഖാംശം 34o42' വടക്ക് അക്ഷംശം 84o 26' പടിഞ്ഞാറ് അപ്പലേച്ചിയൻ പർവതങ്ങളുടെ തെക്കേ അറ്റത്ത് ബ്ലൂറിഡ്ജ് നിരകളുടെ അടിവാരത്തായി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 330 മീറ്റർ. ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. തീരപ്രദേശങ്ങളെയും പടിഞ്ഞാറൻ ഉൾനാടുകളെയും ബന്ധിപ്പിക്കുന്ന അറ്റ്ലാന്റാ പ്രധാനപ്പെട്ട ഒരു ഗതാഗതകേന്ദ്രമാണ്; വ്യോമഗതാഗതവും റെയിൽ പാതകളും റോഡുകളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിമാനങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണം, ഇരുമ്പുരുക്കു വ്യവസായം, രാസവ്യവസായം, തുണിനെയ്ത്ത് എന്നിവ ഇവിടെ ധാരാളമായി നടക്കുന്നു. ജനസംഖ്യ: 420,003 (2010) ജനങ്ങളിൽ പകുതിയോളം കറുത്തവരാണ്. കറുത്തവരുടെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകുന്ന അനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അറ്റ്ലാന്റാ സർവകലാശാല, ജോർജിയാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയാണ് ഇവയിൽ പ്രധാനം

വസ്തുതകൾ Atlanta, Georgia, Country ...
Remove ads

കുറിപ്പുകൾ

  1. The term "Atlantans" is widely used by both local media and national media.

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads