ഓസ്റ്റിൻ (ടെക്സസ്)
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ സംസ്ഥാനമായ ടെക്സസിന്റെ തലസ്ഥാനവും ട്രാവിസ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് ഓസ്റ്റിൻ. അമേരിക്കൻ ഐക്യനാടുകളിലെ 15ആമത്തെ ഏറ്റവും വലിയ നഗരവും[7] ടെക്സസിലെ 4ആമത്തെ ഏറ്റവും വലിയ നഗരവുമാണ് അമേരിക്കൻ സൗത്ത്‌വെസ്റ്റിന്റെ കിഴക്കേഅറ്റത്തുള്ള[8] ഈ മദ്ധ്യടെക്സസ് നഗരം. 2000 മുതൽ 2006 വരെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ത്വരിതവളർച്ചയുള്ള നഗരവുമായിരുന്നു.[9] 2009ലെ യു.എസ്. സെൻസസ് പ്രകാരം ഓസ്റ്റിൻ ജനസംഖ്യ 786,382 ആണ്.[4]. അമേരിക്കയിലെ 35ആമത്തെ ഏറ്റവും വലിയ മെട്രോപ്പൊളിറ്റൻ പ്രദേശമായ ഓസ്റ്റിൻ-റൗണ്ട് റോക്ക് പ്രദേശത്തിന്റെ സാംസ്കാരിക സാമ്പത്തിക തലസ്ഥാനമാണ് ഓസ്റ്റിൻ. 2009ലെ യു.എസ്. സെൻസസ് കണക്കുപ്രകാരം 1,705,075 ആളുകൾ ഈ മെട്രോപ്പോളിറ്റൻ പ്രദേശത്ത് അധിവസിക്കുന്നു.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads