ബിഗോനിയ

From Wikipedia, the free encyclopedia

ബിഗോനിയ
Remove ads

ബിഗോണിയേസീ കുടുംബത്തിൽപ്പെട്ടതും പൂക്കളുണ്ടാവുന്നതുമായ ഒരു സസ്യജനുസാണ് ബിഗോണിയ (Begonia). 1500 -ഓളം ജനുസ്സുകൾ ഉള്ള ബിഗോണിയ ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക മുതലായ സ്ഥലങ്ങളിൽ കണ്ടു വരുന്നു. പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കളും ഇലകളും മനോഹരമാണ്.

വസ്തുതകൾ ബിഗോനിയ, Scientific classification ...
Remove ads

വിവരണം

1,831 സ്പീഷീസുകളുള്ള ഈ ജീനസ് സപുഷ്പികളിലെ ഏറ്റവും വലിയ ജീനസുകളിലൊന്നാണ്.[1][2] ബിഗോണിയ ചെടികൾ മൊണേഷ്യസ്(monoecious) ആണ്. ഒരേ ചെടിയിൽ തന്നെ പെൺപൂക്കളും ആൺപൂക്കളും ഉണ്ടാവുന്ന ചെടികളാണ് മൊണേഷ്യസ്. പൂവിന്റെ താഴെ ത്രികോണാകൃതിയിൽ അണ്ഡാശയം ഉള്ളത് പെൺപൂവും ഇതില്ലാതെയുള്ളത് ആൺപൂവും ആണ്. പെൺപൂക്കളിലെ ഫലമായി പരിണമിക്കുന്ന അണ്ഡാശയം മൂന്ന് ചിറകുകൾ പോലെയുള്ള ഭാഗങ്ങളുള്ളവയാണ്. ഫലത്തിനുള്ളിൽ സൂക്ഷ്മമായ അനേകം വിത്തുകൾ കാണാം. ആൺപൂക്കളിൽ ഒട്ടേറെ കേസരങ്ങൾ കാണാം.

Remove ads

ചിത്രശാല

ഇതും കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads