ബൈനോക്കുലർ വിഷൻ
From Wikipedia, the free encyclopedia
Remove ads
ജീവശാസ്ത്രത്തിൽ, രണ്ട് [[കണ്ണ്|കണ്ണുകളുള്ള ഒരു മൃഗത്തിന് അതിന്റെ ചുറ്റുപാടുകളുടെ ഒരു ത്രിമാന ചിത്രം കാണാൻ കഴിയുന്ന കാഴ്ചയുടെ അനുഭവമാണ് ബൈനോക്കുലർ വിഷൻ. ന്യൂറോളജിക്കൽ ഗവേഷകനായ മൻഫ്രെഡ് ഫാഹെൽ ഒരു കണ്ണിനേക്കാൾ രണ്ട് കണ്ണുകൾ ഉള്ളതിന്റെ ആറ് പ്രത്യേക ഗുണങ്ങൾ പ്രസ്താവിച്ചു:[1]
- ഒരു കണ്ണിന് കേടുപാടുകൾ സംഭവിച്ചാൽ അതിന് പകരം വെക്കാൻ മറ്റൊന്ന് ഉണ്ടാകും.
- ഇത് വിശാലമായ ദൃശ്യ പരിധി നൽകുന്നു. ഉദാഹരണത്തിന്, രണ്ട് കണ്ണുകളുള്ള മനുഷ്യന് ഏകദേശം 190 ഡിഗ്രി തിരശ്ചീന ദൃശ്യ പരിധി ഉണ്ടാകും, ഇതിൽ ഏകദേശം 120 ഡിഗ്രി രണ്ട് കണ്ണും കൊണ്ട് കാണുന്ന ദൃശ്യമണ്ഡലമാണ്.[2]
- രണ്ട് കണ്ണുകളിൽ നിന്നും റെറ്റിനയിൽ പതിക്കുന്ന ദൃശ്യങ്ങൾ മൂലമുള്ള ബൈനോക്കുലർ അസമത്വം (അല്ലെങ്കിൽ ദൃഗ്‌ഭ്രംശം) ആഴത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ നൽകുന്നു.
- പരസ്പരം ആപേക്ഷികമായി (വെർജൻസ്) കണ്ണുകളുടെ കാഴ്ചയുടെ കോണുകൾ, ഒരു പ്രത്യേക വസ്തുവിലേക്ക് നോട്ടം ഉറപ്പിക്കുന്ന രീതിയിൽ വരാൻ ഇത് അനുവദിക്കുന്നു.[3] മൂന്നാമത്തെ നേട്ടത്തിന് ഈ സവിശേഷതകൾ ആവശ്യമാണ്.
- ഒരു തടസ്സത്തിന് പിന്നിലുള്ള കാഴ്ച കാണാൻ ഇത് ഒരു സൃഷ്ടിയെ അനുവദിക്കുന്നു. ലിയനാർഡോ ഡാ വിഞ്ചി ഈ നേട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
- മങ്ങിയ വസ്തുക്കളെ കണ്ടെത്താനുള്ള കഴിവ് വർദ്ധിപ്പിക്കുന്ന ബൈനോക്കുലർ സമ്മേഷന് ഇത് സഹായിക്കുന്നു.[4]

ബൈനോക്കുലർ കാഴ്ചയുടെ മറ്റ് പ്രതിഭാസങ്ങളിൽ ഉട്രോക്യുലർ ഡിസ്ക്രിമിനേഷൻ (രണ്ട് കണ്ണുകളിൽ ഏതാണ് പ്രകാശത്താൽ ഉത്തേജിപ്പിക്കപ്പെട്ടതെന്ന് പറയാനുള്ള കഴിവ്),[5] ഒകുലർ ഡോമിനൻസ് (എന്തെങ്കിലും ലക്ഷ്യമിടുമ്പോൾ രണ്ട് കണ്ണുകളും തുറന്നിട്ടുണ്ടെങ്കിലും ഒരു കണ്ണ് ഉപയോഗിക്കുന്ന ശീലം),[6] അല്ലെലോട്രോപിയ (രണ്ട് കണ്ണുകൾ തുറന്നിരിക്കുമ്പോൾ വസ്തുക്കളുടെ വിഷ്വൽ ദിശാബോധം ശരാശരിയാക്കൽ),[7] ബൈനോക്കുലർ ഫ്യൂഷൻ (ഓരോ കണ്ണിലും പതിക്കുന്ന വസ്തുവിന്റെ ചിത്രം അവഗണിച്ച് രണ്ടു കണ്ണുകൊണ്ടുമുള്ള കാഴ്ച),[8] ബൈനോക്കുലർ റിവാൾറി (ഓരോ കണ്ണിലും വ്യത്യസ്തമായ ചിത്രങ്ങൾ കാണിക്കുകയും അവ സംയോജിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, രണ്ട് കണ്ണിലെയും ചിത്രങ്ങൾ മാറിമാറി കാണിക്കുന്നത്) എന്നിവ ഉൾപ്പെടുന്നു.[9]
ക്യാച്ചിംഗ്, ഗ്രാസ്പിങ്ങ്, ലോക്കോമോഷൻ തുടങ്ങിയ പ്രകടന നൈപുണ്യത്തെ ബൈനോക്കുലർ വിഷൻ സഹായിക്കുന്നു.[10] തടസ്സങ്ങളെ മറികടന്ന് കൂടുതൽ വേഗതയിലും കൂടുതൽ ഉറപ്പോടെയും നടക്കാൻ ഇത് മനുഷ്യരെ അനുവദിക്കുന്നു.[11] ഒപ്റ്റോമെട്രിസ്റ്റുകൾ അല്ലെങ്കിൽ ഓർത്തോപ്റ്റിസ്റ്റുകൾ ബൈനോക്കുലർ കാഴ്ച പ്രശ്നങ്ങൾ പരിഹരിക്കുന്ന നേത്ര സംരക്ഷണ വിദഗ്ദ്ധരാണ്.
Remove ads
പദോൽപ്പത്തി
ലാറ്റിൻ വേരുകളുള്ള, ഇരട്ട എന്നർഥം വരുന്ന 'bini', കണ്ണ് എന്നർഥം വരുന്ന 'oculus' എന്നീ പദങ്ങളിൽ നിന്നാണ് ബൈനോക്കുലർ എന്ന പദം വരുന്നത്.[12]
ദൃശ്യ പരിധിയും കണ്ണ് ചലനങ്ങളും

ചില മൃഗങ്ങളിൽ, ഉദാഹരണത്തിന് ഇരകളായ മൃഗങ്ങൾക്ക്, അവരുടെ രണ്ട് കണ്ണുകളും അവരുടെ തലയുടെ എതിർവശങ്ങളിൽ വരുന്നത് അവയ്ക്ക് വിശാലമായ ദൃശ്യ പരിധി നൽകുന്നു. ഉദാഹരണത്തിന് മുയലുകൾ, എരുമകൾ, മാൻ എന്നിവ. അത്തരം മൃഗങ്ങളിൽ ചിലതിന് ദൃശ്യ പരിധി വർദ്ധിപ്പിക്കുന്നതിന് ചിലപ്പോൾ ഓരോ കണ്ണുകളും സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയും. കണ്ണുകൾ അനക്കാതെ തന്നെ ചില പക്ഷികൾക്ക് 360 ഡിഗ്രി കാഴ്‌ചയുണ്ട്.
ഇരപിടിയൻ മൃഗങ്ങൾക്ക് സാധാരണയായി രണ്ട് കണ്ണുകളും തലയുടെ മുൻഭാഗത്ത് ആണ് കാണപ്പെടുന്നത്, അതുവഴി ബൈനോക്കുലർ കാഴ്ച സാധ്യമാകുകയും, സ്റ്റീരിയോപ്സിസിന് അനുകൂലമായി അവരുടെ ദൃശ്യ പരിധി കുറയുകയും ചെയ്യുന്നു. മുൻവശത്തെ കണ്ണുകൾ കശേരുക്കളിൽ വളരെയധികം വികസിച്ച സ്വഭാവം ഉള്ളവയാണ്, മുന്നോട്ടുള്ള കണ്ണുകളുള്ള കശേരുക്കളുടെ മൂന്ന് ഗ്രൂപ്പുകൾ മാത്രമേയുള്ളൂ, പ്രൈമേറ്റുകൾ, മാംസഭോജികളായ സസ്തനികൾ, ഇരപിടിയൻ പക്ഷികൾ എന്നിവയാണ് അവ.
ചില ഇരപിടിയൻ മൃഗങ്ങൾ, പ്രത്യേകിച്ച് വലിയ മൃഗങ്ങളായ എണ്ണ തിമിംഗലങ്ങൾ, കൊലയാളി തിമിംഗലങ്ങൾ എന്നിവയ്ക്ക് രണ്ട് കണ്ണുകളും തലയുടെ എതിർവശത്താണ് എങ്കിലും അവയ്ക്ക് കുറച്ച് ബൈനോക്കുലർ വിഷ്വൽ ഫീൽഡ് ഉണ്ട്.[13] വേട്ടക്കാരല്ലാത്ത മറ്റ് മൃഗങ്ങളായ ഫ്രൂട്ട് വവ്വാലുകൾ നിരവധി പ്രൈമേറ്റുകൾ എന്നിവയ്ക്ക് മുന്നോട്ട് അഭിമുഖീകരിക്കുന്ന കണ്ണുകളുണ്ട്. ഇവ സാധാരണയായി ആഴത്തെ കുറിച്ചുള്ള ധാരണ ആവശ്യമുള്ള മൃഗങ്ങളാണ്; ഉദാഹരണത്തിന്, പഴങ്ങൾ കൃത്യമായി തിരഞ്ഞെടുക്കാനോ ഒരു പ്രത്യേക ശാഖ കണ്ടെത്താനോ ഉള്ള കഴിവ് ബൈനോക്കുലർ ദർശനം മൂലം മെച്ചപ്പെടുന്നു.
മുൻ വശത്ത് കണ്ണുകളുള്ള മൃഗങ്ങളുടെ രണ്ട് കണ്ണുകളും സാധാരണയായി ഒരുമിച്ച് നീങ്ങുന്നു.

Remove ads
ബൈനോക്കുലർ സമ്മേഷൻ
ഒന്നിനേക്കാൾ രണ്ട് കണ്ണുകളും ഉപയോഗിക്കുമ്പോൾ ഒരു ഉത്തേജകത്തെ തിരിച്ചറിയാനുള്ള പരിധി കുറയുന്ന പ്രക്രിയയാണ് ബൈനോക്കുലർ സമ്മേഷൻ.[14] ബൈനോക്കുലർ പ്രകടനത്തെ മോണോക്യുലറുമായി താരതമ്യപ്പെടുത്തുമ്പോൾ വിവിധ തരത്തിലുള്ള സാധ്യതകളുണ്ട്. പ്രോബബിലിറ്റി സമ്മേഷനെക്കാൾ ബൈനോക്കുലർ പ്രതികരണം വലുതാകുമ്പോൾ ന്യൂറൽ ബൈനോക്കുലർ സമ്മേഷൻ സംഭവിക്കുന്നു. പ്രോബബിലിറ്റി സംഗ്രഹം കണ്ണുകൾക്കിടയിൽ പൂർണ്ണ സ്വാതന്ത്ര്യം നേടുകയും 9-25% വരെയുള്ള അനുപാതം പ്രവചിക്കുകയും ചെയ്യുന്നു. ദുർബലമായ കണ്ണിന്റെ കാഴ്ച നല്ല കണ്ണിനെയും ബാധിക്കുകയും മൊത്തത്തിലുള്ള സംയോജിത കാഴ്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മോണോക്യുലർ സെൻസിറ്റിവിറ്റികൾ തുല്യമാകുമ്പോൾ പരമാവധി ബൈനോക്കുലർ സമ്മേഷൻ സംഭവിക്കുന്നു. അസമമായ മോണോക്യുലർ സെൻസിറ്റിവിറ്റികൾ ബൈനോക്കുലർ സമ്മേഷൻ കുറയ്ക്കുന്നു. ഒരു കണ്ണിൽ മാത്രമുള്ള തിമിരം, ആംബ്ലിയോപിയ തുടങ്ങിയ കാഴ്ച വൈകല്യങ്ങളിൽ അസമമായ സംവേദനക്ഷമതയുണ്ട്. സ്പേഷ്യൽ ഫ്രീക്വൻസി, സ്റ്റിമുലേറ്റഡ് റെറ്റിന പോയിന്റുകൾ, ടെമ്പറൽ സെപ്പറേഷൻ എന്നിവയാണ് ബൈനോക്കുലർ സമ്മേഷനെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ.
ബൈനോക്കുലർ ഇന്റെറാക്ഷൻ
ബൈനോക്കുലർ സമ്മേഷന് പുറമെ, രണ്ട് കണ്ണുകൾക്കും കുറഞ്ഞത് മൂന്ന് തരത്തിൽ പരസ്പരം സ്വാധീനിക്കാൻ കഴിയും.
- പ്യൂപ്പിൾ വ്യാസം: ഒരു കണ്ണിൽ വെളിച്ചം വീഴുന്നത് രണ്ട് കണ്ണുകളിലെയും പ്യൂപ്പിൾ വ്യാസത്തെ ബാധിക്കുന്നു. സുഹൃത്തുക്കളുടെയും മറ്റും ഒരു കണ്ണിൽ ടോർച്ച് അടിച്ച് നോക്കിയാൽ വെളിച്ചം പതിക്കുന്ന കണ്ണിലെ പ്യൂപ്പിൾ ചുരുങ്ങുന്നതിനൊപ്പം മറ്റേ കണ്ണിലെ പ്യൂപ്പിളും ചുരുങ്ങുന്നത് എളുപ്പത്തിൽ നിരീക്ഷിക്കാൻ കഴിയും.
- അക്കൊമഡേഷനും വെർജൻസും: അടുത്തുള്ള വസ്തുക്കളെ നോക്കാൻ കണ്ണിന്റെ ഫോക്കസ് മാറ്റുന്നതാണ് അക്കൊമഡേഷൻ. ഒരു കണ്ണ് മാത്രം തുറന്ന് അടുത്തുള്ള വസ്തുവിനെ നോക്കിയാൽ, അടഞ്ഞ കണ്ണിലും തുല്യമായ രീതിയിൽ അക്കൊമഡേഷൻ സംഭവിക്കും. മാത്രമല്ല, അതോടൊപ്പം തന്നെ അടഞ്ഞ കണ്ണ് ഒബ്ജക്റ്റിലേക്ക് പോയിന്റുചെയ്യുന്ന രീതിയിൽ ഒരു വശത്തേക്ക് ചലിക്കുകയും ചെയ്യും.
- ഇന്റർഒക്കുലർ ട്രാൻസ്ഫർ: ഒരു കണ്ണിന്റെ അഡാപ്റ്റേഷൻ അവസ്ഥ മറ്റൊന്നിന്റെ ലൈറ്റ് അഡാപ്റ്റേഷനിൽ ഒരു ചെറിയ സ്വാധീനം ചെലുത്തും. ഇങ്ങനെ ഒരു കണ്ണിലൂടെ ഉണ്ടാകുന്ന ആഫ്റ്റർ എഫക്റ്റുകൾ മറ്റൊന്നിലൂടെ അളക്കാൻ കഴിയും.
Remove ads
കാഴ്ചയുടെ ഏകത്വം
കാഴ്ചയുടെ ഫീൽഡുകൾ ഓവർലാപ്പ് ചെയ്തുകഴിഞ്ഞാൽ, ഒരേ വസ്‌തുവിന്റെ ഇടത്, വലത് കണ്ണുകളിലെ ചിത്രങ്ങൾ തമ്മിൽ ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് രണ്ട് തരത്തിൽ കൈകാര്യം ചെയ്യാൻ കഴിയും: ഒരു കണ്ണിലെ ചിത്രം അടിച്ചമർത്തി മറ്റൊന്ന് മാത്രം കാണുന്നതാണ് ഒരു രീതി, രണ്ട് ചിത്രങ്ങളും സംയോജിപ്പിക്കുന്നതാണ് മറ്റൊന്ന്. ഒരൊറ്റ വസ്തുവിന്റെ രണ്ട് ചിത്രങ്ങൾ കാണുകയാണെങ്കിൽ, ഇതിനെ ഇരട്ട ദർശനം അല്ലെങ്കിൽ ഡിപ്ലോപ്പിയ എന്ന് വിളിക്കുന്നു.
ഓരോ കണ്ണിനും അതിന്റേതായ വസ്തുക്കളുടെ പ്രതിബിംബം ഉള്ളപ്പോൾ, പാനംസ് ഫ്യൂഷണൽ ഏരിയയ്ക്ക് പുറത്ത് ചിത്രങ്ങൾ വിന്യസിക്കുന്നത് അസാധ്യമാണ്.[15] കണ്ണിന് മുന്നിൽ വിരൽ ഉപയോഗിച്ച് ഒരു വിദൂര വസ്തുവിനെ ചൂണ്ടിക്കാണിക്കുന്ന കാര്യം ഉദാഹരണമായി എടുത്താൽ, വിരൽത്തുമ്പിൽ നോക്കുമ്പോൾ അത് ഒന്ന് ആണെങ്കിലും പിറകിൽ വിദൂര വസ്തുവിന്റെ രണ്ട് ചിത്രങ്ങളുണ്ടാവും. അതേസമയം വിദൂര വസ്തുവിലേക്ക് നോക്കുമ്പോൾ അത് ഒറ്റയായി തോന്നുമെങ്കിലും വിരൽത്തുമ്പ് രണ്ടായിപ്പോകും. വിജയകരമായി ചൂണ്ടിക്കാണിക്കാൻ, ഇരട്ട ചിത്രങ്ങളിലൊന്ന് മുൻഗണന എടുക്കുകയും ഒരെണ്ണം അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യേണ്ടതുണ്ട്, ഇതിനെ "ഒകുലാർ ഡോമിനൻസ്" എന്ന് വിളിക്കുന്നു. വസ്തുവിലേക്ക് വേഗത്തിൽ നീങ്ങാനും അതിൽ സ്ഥിരമായി തുടരാനും കഴിയുന്ന കണ്ണിനെ പ്രബലമായ കണ്ണ് എന്ന് വിശേഷിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
Remove ads
സ്റ്റീരിയോപ്സിസ്
തലയിലെ കണ്ണുകളുടെ വ്യത്യസ്ത സ്ഥാനങ്ങൾ കാരണം ഒരു രംഗം തന്നെ രണ്ട് കണ്ണുകളിൽ അല്പം വ്യത്യസ്തമായ രണ്ട് ചിത്രങ്ങൾ സൃഷ്ടിക്കുന്നു. ഈ വ്യത്യാസങ്ങൾ, ബൈനോക്കുലാർ ഡിസ്പാരിറ്റി എന്ന് വിളിക്കുന്നു. കാഴ്ചയുടെ ഈ ഓവർലാപ്പിങ്ങ് ബൈനോക്കുലർ കാഴ്ച അഥവാ ആഴത്തെക്കുറിച്ചുള്ള ധാരണ നൽകുന്നു.[16] "സോളിഡ്" അല്ലെങ്കിൽ "ത്രിമാന" എന്നർഥം വരുന്ന സ്റ്റീരിയൊ, "രൂപഭാവം" അല്ലെങ്കിൽ "കാഴ്ച" എന്നർഥം വരുന്ന ഒപ്സിസ് എന്നീ പദങ്ങൾ ചേർന്നാണ് സ്റ്റീരിയോപ്സിസ് എന്ന് വാക്ക് ഉണ്ടായത്.
Remove ads
അല്ലെലോട്രോപിയ
കണ്ണുകൾ തലയിൽ വ്യത്യസ്‌ത സ്ഥാനങ്ങളിലായതിനാൽ, അകലെയുള്ള ഏതൊരു വസ്തുവും ഓരോ കണ്ണിലും വ്യത്യസ്ഥ ദിശയിലുള്ള രണ്ട് വ്യത്യസ്ത ഇമേജുകൾ സൃഷ്ടിക്കുന്നു. ഒബ്ജക്റ്റിന്റെ രണ്ട് മോണോക്യുലാർ ഇമേജുകൾ സംയോജിപ്പിച്ച് ഒരു സൈക്ലോപിയൻ ഇമേജ് സൃഷ്ടിക്കുമ്പോൾ, വസ്തുവിന് ഒരു പുതിയ വിഷ്വൽ ദിശയുണ്ടാവും. ഇത് പ്രധാനമായും രണ്ട് മോണോക്യുലർ വിഷ്വൽ ദിശകളുടെ ശരാശരി ആയിരിക്കും. ഇതിനെ അല്ലെലോട്രോപിയ എന്ന് വിളിക്കുന്നു.[7] പുതിയ വിഷ്വൽ ദിശയുടെ ഉത്ഭവം സൈക്ലോപിയൻ കണ്ണ് എന്ന് വിളിക്കപ്പെടുന്ന രണ്ട് കണ്ണുകൾക്കിടയിലുള്ള ഒരു പോയിന്റാണ്. സൈക്ലോപിയൻ കണ്ണിന്റെ സ്ഥാനം സാധാരണയായി രണ്ട് കണ്ണിന്റെയും കൃത്യം നടുക്കല്ല, മറിച്ച് അത് പ്രബലമായ കണ്ണിനോട് കൂടുതൽ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
Remove ads
ബൈനോക്കുലർ റിവാൾറി
രണ്ട് കണ്ണുകളിലെയും ഒരേ റെറ്റിന പ്രദേശങ്ങളിൽ വളരെ വ്യത്യസ്തമായ ഇമേജുകൾ കാണിക്കുമ്പോൾ, കാഴ്ചയെക്കുറിക്കുള്ള ധാരണ കുറച്ച് നിമിഷങ്ങൾക്കകം സ്ഥിരത കൈവരിക്കും. അത്തരം സാഹചര്യങ്ങളിലെ കാഴ്ച ആദ്യം ഒന്നിൽ പിന്നെ മറ്റേതിൽ വീണ്ടും തിരിച്ച് അങ്ങനെ പോകും. രണ്ട് കണ്ണുകളുടെ ഇമേജുകൾ തമ്മിൽ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും മാറിമാറി ശ്രദ്ധയിലേക്കെത്തുന്നതിനെ ബൈനോക്കുലർ റിവാൾറി എന്ന് വിളിക്കുന്നു.[17] ഒരു സമയത്ത് ഒരു ചിത്രം പൂർണ്ണമായി പ്രോസസ്സ് ചെയ്യുന്നതിന് മനുഷ്യർക്ക് ഉള്ള ശേഷി പരിമിതമാണ്. അതുകൊണ്ടാണ് ബൈനോക്കുലർ റിവാൾറി സംഭവിക്കുന്നത്. രണ്ട് ചിത്രങ്ങളിലൊന്നിൽ പതിയുന്ന നോട്ടത്തിന്റെ ദൈർഘ്യത്തെ നിരവധി ഘടകങ്ങൾ സ്വാധീനിക്കും. ഈ ഘടകങ്ങളിൽ സന്ദർഭം, തീവ്രത വർദ്ധിപ്പിക്കൽ, ചലനം, സ്പേഷ്യൽ ഫ്രീക്വൻസി, വിപരീത ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുഖത്തെ ഭാവങ്ങൾ ഒരു പ്രത്യേക ചിത്രത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈകാരിക ഭാവങ്ങളുള്ള മുഖം ഒരു കണ്ണിലേക്ക് അവതരിപ്പിക്കുകയും നിർവ്വികാരമായ മുഖം മറ്റൊരു കണ്ണിലേക്ക് അവതരിപ്പിക്കുകയും ചെയ്യുമ്പോൾ, വൈകാരിക ഭാവങ്ങളുള്ള മുഖം നിർവ്വികാര മുഖത്തേക്കാൾ ആധിപത്യം സ്ഥാപിക്കുകയും, നിർവ്വികാരമായ മുഖം കാണാതിരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
Remove ads
ഇതും കാണുക
- ബൈനോക്കുലർ റിവാൾറി
- ഇരട്ട ദർശനം
- നേത്ര ആധിപത്യം
- കാഴ്ചയുടെ ഫീൽഡ്
- മോണോകുലർ കാഴ്ച
- സ്റ്റീരിയോബ്ലൈൻഡ്നെസ്
- സ്റ്റീരിയോപ്സിസ്
പരാമർശങ്ങൾ
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads