കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
From Wikipedia, the free encyclopedia
Remove ads
കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (College of Engineering Trivandrum), അഥവാ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജാണ്. 1939 ജൂലൈ മാസം 3-നാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ഇന്ന് എഞ്ചിനീയറിംഗ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം.[1] [2] സി. ഇ.ടി എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മീ. അകലെ ശ്രീകാര്യത്താണു കൊളേജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.
Remove ads
ചരിത്രം

1939 ജൂലൈ മാസം 3-നാണ് സി.ഇ.ടി സ്ഥാപിതമായത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവയിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ മുൻകൈയെടുത്താണ് തിരുവിതാംകൂർ യൂണിവേർസിറ്റിയുടെ കീഴിൽ കോളേജിന് തുടക്കം കുറിച്ചത്. തുടക്കത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ എൻജിനീയറിംഗ് ശാഖകളിൽ മാത്രമായിരുന്നു പ്രവേശനം. മേജർ ടി.എച്.മാത്യുമാൻ ആയിരുന്നു ആദ്യത്തെ പ്രിൻസിപാൾ. ചീഫ് എൻജിനീയറുടെ ബംഗ്ലാവിലായിരുന്നു കോളേജിന്റെ പ്രവർത്തനം (ഇന്നത്തെ PMG ഓഫീസ്). 1960-ലാണ് ഇന്നത്തെ കുളത്തൂർ കാമ്പസിലേയ്ക്ക് കോളേജിന്റെ പ്രവർത്തനം മാറ്റിയത്. അൻപതുകളുടെ അവസാനത്തിൽ ടെക്നിക്കൽ വിദ്യാഭാസ കാര്യാലയം സ്ഥാപിതമായപ്പോൾ കോളേജിന്റെ നടത്തിപ്പ് കേരള ഗവണ്മെന്റ് ഏറ്റെടുത്തു.
Remove ads
ഡിപ്പാർട്ടുമെന്റുകൾ
- കമ്പ്യൂട്ടർ സയൻസ്
- ഇലക്ട്രോണിക്സ്
- മെക്കാനിക്കൽ
- ഇലക്ട്രിക്കൽ
- സിവിൽ
- ആർക്കിടെക്ചർ
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ)
- ഫിസിക്സ്
- കെമസ്ട്രി
- മാത്തമാറ്റിക്സ്
കോഴ്സുകൾ
ബിരുദ കോഴ്സുകൾ
റെഗുലർ ബി.ടെക് കോഴ്സുകൾ
- സിവിൽ ഇഞ്ചിനീയറിംഗ്
- മെക്കാനിക്കൽ എൻജിനീയറിംഗ്
- ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻജിനീയറിംഗ്
- ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗ്
- കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ്
- അപ്ലൈഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്
- ഇൻഡസ്റ്റ്റിയൽ എൻജിനീയറിംഗ്
- ആർക്കിടെക്ചർ (പഞ്ചവത്സര കോഴ്‌സ്)
പാർട്ടൈം ബി.ടെക് കോഴ്സുകൾ
- സിവിൽ ഇഞ്ചിനീയറിംഗ്
- മെക്കാനിക്കൽ എൻജിനീയറിംഗ്
- ഇലക്ട്രിക്കൽ എൻജിനീയറിംഗ്
- ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗ്
- കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ്
ബിരുദാനന്തര ബിരുദ കോഴ്സുകൾ
എം.ടെക് കോഴ്സുകൾ
- സിവിൽ ഇഞ്ചിനീയറിംഗ് (5 കോഴ്സുകൾ)
- മെക്കാനിക്കൽ എൻജിനീയറിംഗ് (5 കോഴ്സുകൾ)
- ഇലക്ട്രിക്കൽ എൻജിനീയറിംഗ് (4 കോഴ്സുകൾ)
- ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗ് (3 കോഴ്സുകൾ)
- കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംങ്ങ് (2 കോഴ്സുകൾ)
മറ്റു ബിരുദാനന്തര ബിരുദ കോഴ്സുകൾ
- എം.ബി.എ (ഫുൾ ടൈം, പാർട്ട് ടൈം)
- എം.സി.എ
പ്രവേശനം
കോളേജിലേയ്കുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.
ബിരുദ കോഴ്സുകൾ
കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[3]
ബിരുദാനന്തര ബിരുദ കോഴ്സുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[4]
എം.ബി.എ
ഓൾ ഇന്ത്യ മനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന MAT (Management Attitude Test) വഴി പ്രവേശനം.[5]
എം.സി.എ
കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ Kerala MCA Entrance Examination വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[5]
Remove ads
പ്രമുഖരായ പൂർവ വിദ്യാർത്ഥികൾ
- ജി. മാധവൻ നായർ - ഇന്ത്യൻ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഇസ്രോയുടെ മുൻ ചെയർമാൻ, ഇന്ത്യയുടെ മുൻ ബഹിരാകാശ ഗവേഷണവകുപ്പു സെക്രട്ടറിയും.
- എം.പി. പരമേശ്വരൻ - നൂക്ലിയാർ സൈന്റിസ്റ്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രമുഖ പ്രവർത്തകൻ.
- ജോർജ് കോശി - ചന്ദ്രയാൻ പര്യവേഷണത്തിന്റെ മിഷൻ ഡയറക്ടർ.
- കൃഷ്ണകുമാർ - മുൻ കേന്ദ്രമന്ത്രി
- ഡി. ബാബു പോൾ - മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ, ചീഫ് സെക്രട്ടറി (ഇന്ത്യ ഗവണ്മെന്റ്)
- വേണു നാഗവള്ളി - അഭിനേയിതാവ്, ഡയറക്ടർ, എഴുത്തുകാരൻ.
- എം. ജയചന്ദ്രൻ - പ്രശസ്ത സംഗീത സംവിധായകൻ.
- പി. സച്ചിദാനന്ദൻ - പ്രശസ്ത എഴുത്തുകാരൻ.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads