സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി

From Wikipedia, the free encyclopedia

സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി
Remove ads

കനേറി ദ്വീപിലെ ലാ-ഗൊമേറ എന്ന സ്ഥലത്ത് ജർമൻ വിനോദ സഞ്ചാരിയുടെ സാർസ് കോവ്-2 പരിശോധനാഫലം പോസിറ്റീവ് ആയതോടുകൂടി കോവിഡ് 19 രോഗം ആദ്യമായി സ്പെയിനിൽ 2020 ജനുവരി 31-നാണ് സ്ഥിരീകരിച്ചത്.[1] എന്നാൽ ഫെബ്രുവരി മധ്യത്തോട് കൂടി സാമൂഹിക വ്യാപനം ആരംഭിച്ചു.[6] മാർച്ച് 13-ഓടെ രാജ്യത്തെ 50 പ്രവിശ്യകളിലും കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.

വസ്തുതകൾ രോഗം, Virus strain ...

മാർച്ച് 14-ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ നടപ്പിലാക്കി.[7] മാർച്ച് അവസാനത്തോടെ മാഡ്രിഡിൽ രാജ്യത്തെ കൂടുതൽ കേസുകളും മരണങ്ങളും രേഖപ്പെടുത്തി. മാർച്ച് 25-ഓടെ സ്പെയിനിലെ കോവിഡ്-19 മരണസംഖ്യ ചൈനയെ മറികടക്കുകയും ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിക്ക് തൊട്ടുപിറകെ സ്ഥാനം പിടിക്കുകയും ചെയ്തു.[8] ഏപ്രിൽ 2-ന് 24 മണിക്കൂറിനിടെ 950 പേർ കോവിഡ്-19 ബാധ മൂലം മരണപ്പെട്ടതോടെ ഒറ്റ ദിവസം കൂടുതൽ പേർ മരണപ്പെട്ട രാജ്യമായി.[9] അടുത്തദിവസം മൊത്തം കോവിഡ്-19 ബാധിച്ച കേസുകളുടെ കാര്യത്തിൽ സ്പെയിൻ ഇറ്റലിയെ മറികടക്കുകയും അമേരിക്കയ്ക്ക് തൊട്ടുപിറകെ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.[10]

2020 മെയ് 13-ആയപ്പോഴേക്കും 2,28,691 സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 കേസുകളും 27,104 മരണങ്ങളും, 1,40,823 പേർക്ക് രോഗം ഭേദപ്പെടുകയും ചെയ്തു.[11] രോഗലക്ഷണങ്ങലില്ലാത്തവരെയും ലഘുവായ തോതിൽ മാത്രം ലക്ഷണങ്ങൾ കാണിക്കുന്നവരെയും ടെസ്റ്റ് ചെയ്യാൻ സാധ്യത ഇല്ലാത്തതിനാൽ യഥാർഥത്തിലുള്ള കേസുകളുടെ എണ്ണം വളരെ കൂടുതലായിരിക്കാനാണ് സാധ്യത.

Remove ads

പശ്ചാത്തലം

2020 ജനുവരി 12-ന് ലോകാരോഗ്യ സംഘടന ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഒരുകൂട്ടം ആളുകൾക്ക് ശ്വസന സംബന്ധമായ രോഗത്തിന് കാരണം നോവൽ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു. 2019 ഡിസംബർ 31-നാണ് ഇത് ആദ്യമായി ലോകാരോഗ്യസംഘടനയുടെ ശ്രദ്ധയിൽപ്പെടുന്നത്.[12][13]

സമയരേഖ

കൂടുതൽ വിവരങ്ങൾ തീയതി, # കേസുകൾ ...

ആദ്യ കേസുകൾ (ജനുവരി 31 - ഫെബ്രുവരി 25)

2020 ജനുവരി 31-ന് കനേറി ദ്വീപുകളിലെ ലാ-ഗൊമേറ എന്ന സ്ഥലത്ത് സ്പെയിനിലെ ആദ്യ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചു. ജർമൻ വിനോദ സഞ്ചാരിയുടെ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ദി ന്യൂസ്റ്റ്ട്ര സെനോറ ഡെ കാൻഡെലാരിയയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 9-ന് ബ്രിട്ടീഷ് വിനോദ സഞ്ചാരി ഉൾപ്പെട്ട രണ്ടാമത്തെ കേസ് ബലിയാരിക് ദ്വീപുകളിലെ പാൽമ ഡെ മല്ലോർക്ക എന്ന സ്ഥലത്ത് സ്ഥിരീകരിച്ചു. ഫെബ്രുവരി 9-ന് മാഡ്രിഡിലെ അത്യാഹിത വിഭാഗം മേധാവി ഫെർനാഡോ സിമോൻ സ്പെയിനിൽ കൈകാര്യം ചെയ്യാവുന്ന കേസുകൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. ഫെബ്രുവരി 13-ന് 69-കാരൻ മരിച്ചതോടെ സ്പെയിനിലെ ആദ്യമരണം റിപ്പോർട്ട് ചെയ്തു. പ്രസ്തുത വ്യക്തി വലെൻസിയയിലായിരുന്നു മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം ആണ് രോഗം ഉണ്ടെന്നകാര്യം തിരിച്ചറിഞ്ഞത്. ഫെബ്രുവരി 24-ന് ഇറ്റലിയിലെ ലൊംബാർഡിയിൽ നിന്നും അവധിക്ക് വന്ന ഡോക്ടർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ദി ന്യൂസ്റ്റ്ട്ര സെനോറ ഡെ കാൻഡെലാരിയയിലെ പരിശോധന പോസിറ്റീവ് ആയി.

സാമൂഹിക വ്യാപനം (ഫെബ്രുവരി 26 - മാർച്ച് 12)

അടിയന്തരാവസ്ഥ (മാർച്ച് 13 - 27)

നിയന്ത്രണങ്ങടെ ലഘൂകരണം (ഏപ്രിൽ 13 - മെയ് 1)

വിലക്ക് നീക്കൽ (മെയ് 2 - )

Remove ads

സ്ഥിതിവിവരക്കണക്കുകൾ

കൂടുതൽ വിവരങ്ങൾ Community, Cases ...
കൂടുതൽ വിവരങ്ങൾ Confirmed cases, recoveries, and deaths by day and autonomous communities, Reported by ...
Thumb
Daily mortality in Spain April 2018–April 2020 by age group; most excess mortality is observed in people older than 74 years.
കൂടുതൽ വിവരങ്ങൾ Age (years), Cases ...
കൂടുതൽ വിവരങ്ങൾ Age (years), Cases ...
കൂടുതൽ വിവരങ്ങൾ Age (years), Cases ...
കൂടുതൽ വിവരങ്ങൾ Diseases and risk factors, % of confirmed ...
കൂടുതൽ വിവരങ്ങൾ Time period, Median ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads