കാനൺ

From Wikipedia, the free encyclopedia

കാനൺ
Remove ads

ജപ്പാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോർപ്പറേഷനാണ് കാനൺ. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണമാണ് ഇതിന്റെ പ്രവർത്തന മേഖല. ഛായാഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ ലെൻസുകൾ, ക്യാമറകൾ, മെഡിക്കൽ ഉപകരണങ്ങൾ, അർദ്ധചാലക നിർമ്മാണ ഉപകരണങ്ങൾ തുടങ്ങിയ ഒപ്റ്റിക്കൽ, ഇമേജിംഗ്, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം ഇതിലുൾപ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവർത്തിക്കുന്നത്.[3][4]

വസ്തുതകൾ യഥാർഥ നാമം, Romanized name ...

ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കാനണിന് ഒരു പ്രൈമറി ലിസ്റ്റിംഗിൽ ഉണ്ട്, മാത്രമല്ല ടോപിക്സ് കോർ30(TOPIX Core30), നിക്കേയ് 225(Nikkei) സൂചികകളുടെ ഭാഗമാണ്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സെക്കണ്ടറി ലിസ്റ്റിംഗിൽ ഉൾപ്പെട്ടിട്ടുണ്ട്.

Remove ads

പേര്

കമ്പനിയുടെ യഥാർത്ഥ പേര് Seikikōgaku kenkyūsho (Jpn. 精機光学研究所, പ്രിസിഷൻ ഒപ്റ്റിക്കൽ ഇൻഡസ്ട്രി കമ്പനി ലിമിറ്റഡ്). 1934-ൽ ഇത് ജപ്പാനിലെ ആദ്യത്തെ 35 എംഎം ക്യാമറയുടെ ഒരു പ്രോട്ടോടൈപ്പായ കാനൺ നിർമ്മിച്ചു, അത് ഫോക്കൽ-പ്ലെയിൻ അടിസ്ഥാനമാക്കിയുള്ള ഷട്ടറാണ്.[5] 1947-ൽ കമ്പനിയുടെ പേര് കാനൺ ക്യാമറ കോ., ഇങ്ക്.(Canon Camera Co., Inc),[5] എന്ന് ചുരുക്കി 1969-ൽ കാനൺ ഇങ്ക്. എന്നാക്കി മാറ്റി. കാനൺ എന്ന പേര് വന്നത് ബുദ്ധിസ്റ്റ് ബോധിസത്വ കാണൻ നിന്നാണ് (Buddhist bodhisattva Kannon 観音, "Guanyin"), മുമ്പ് ക്വാൻയിൻ, ക്വാനോൺ (Kuanyin, Kwannon, or Kwanon)അല്ലെങ്കിൽ ഇംഗ്ലീഷിൽ കാനൺ എന്ന് ലിപ്യന്തരണം ചെയ്തു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads