ചാൾസ് കെ. കാവോ
From Wikipedia, the free encyclopedia
Remove ads
ചൈനയിൽ ജനിച്ച ഹോങ്കോങ്ങ്, അമേരിക്കൻ, ബ്രിട്ടീഷുകാരനായ ഒരു വൈദ്യുത-എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും, ഫൈബർ ഒപ്‌ടിക്‌സ് വാർത്താവിനിമയരംഗത്ത് ഉപയോഗിക്കുന്നതിന്റെ തുടക്കക്കാരനുമാണ് സർ ചാൾസ് കെ. കാവോ (Sir Charles Kuen Kao),[4] GBM,[5] KBE,[6] FRS,[7] FREng[8] (ജനനം 4 നവമ്പർ1933). ബ്രോഡ്‌ബാന്റിന്റെ ദൈവം എന്നും ഫൈബർ ഒപ്‌ടിക്‌സിന്റെ പിതാവെന്നും, ഫൈബർ ഒപ്‌ടിക്‌സ് വാർത്താവിനിമയരീതിയുടെ പിതാവെന്നും എല്ലാം കാവോ അറിയപ്പെടുന്നു. [9][10][11][12][13][14][15][16] ഫൈബർ ഒപ്‌ടിക്സ് സങ്കേതത്തിലൂടേ വാാർത്താവിനിമയരംഗത്ത് നടത്തിയ ഗംഭീരസംഭാവനകൾക്ക് 2009 -ൽ അദ്ദേഹം ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കുവയ്ക്കുകയുണ്ടായി.[17] കാവോയ്ക്ക് ഹോങ്കോങ്ങിന്റെയും അമേരിക്കയുടേയും ബ്രിട്ടന്റെയും പൗരത്വമുണ്ട്.[9]
Remove ads
ആദ്യകാലജീവിതം
1933 -ൽ ഷാങ്‌ഹായിൽ ആണ് അദ്ദേഹം ജനിച്ചത്. ഒരു അധ്യാപകന്റെ കീഴിൽ കാവോയും സഹോദരനും വീട്ടിൽത്തന്നെയിരുന്ന് ചൈനീസ് ക്ലാസിക്സ് പഠിച്ചു.[18] ഷാങ്‌ഹായിലെ ഒരു അന്താരാഷ്ട്രവിദ്യാലയത്തിൽ അദ്ദേഹം ഇംഗ്ലീഷും ഫ്രഞ്ചും പഠിച്ചു.[19] 1948 -ൽ ഹോങ്ങ്‌കോങ്ങിലേക്ക് അദ്ദേഹത്തിന്റെ കുടുംബം താമസം മാറ്റി[20] 1952 -ൽ അവിടത്തെ സെന്റ്.ജോസഫ് സ്കൂളിൽ അദ്ദേഹം തന്റെ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്നത്തെ ഗ്രീൻവിച്ച് സർവ്വകലാശാലയായ വൂൾവിച്ച് പോളിടെക്നിക്കിൽ നിന്നും അദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ശാസ്ത്രബിരുദം കരസ്ഥമാക്കി.[21]
പിന്നെ ഗവേഷണത്തിൽ ഏർപ്പെട്ട കാവോ 1965 -ൽ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിൽ നിന്നും പ്രൊഫസ്സർ ഹാരോൾഡ് ബാർലോയുടെ കീഴിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ PhD കരസ്ഥമാക്കി. George Hockham മിന്റെയും Alec Reeves -ന്റെയും ഒപ്പം ജോലി ചെയ്ത ഇക്കാലത്താണ് തന്റെ ഗവേഷണത്തിന്റെയും എഞ്ചിനീയറിംഗ് ജോലികളുടെയും മികവ് അദ്ദേഹം പുറത്തെടുത്തുതുടങ്ങിയത്.[22]
കാവോ 1970 -ൽ ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്ങ്‌കോങ്ങിൽ (CUHK) ചേരുകയും അവിടെ ഇലക്ട്രോണിക്സ് വിഭാഗം ആരംഭിക്കുകയും ചെയ്തു, അതു പിന്നീട് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് വിഭാഗമായി മാറുകയുണ്ടായി. അവിടെ ഇലക്ട്രോണിക്സിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപകനായ അദ്ദേഹം തന്നെയാണ് ആ വിഭാഗങ്ങൾ അവിടെ സ്ഥാപിച്ചതും. പിന്നീട് അമേരിക്കയിലെ വിർജീനിയയിലെ ITT Corporation -നിലേക്കു പോയ അദ്ദേഹം അവിടെ മുഖ്യശാസ്ത്രജ്ഞനും എഞ്ചിനീയറിംഗ് ഡിറക്ടറുമായിത്തീർന്നു. 1982 -ൽ അതിന്റെ ചീഫ് എക്സിക്യൂട്ടിവ് സയന്റിസ്റ്റ് ആയ കാവോ കണക്ടിക്കട്ടിലെ അതിന്റെ മുഖ്യകാര്യാലയത്തിൽ സ്ഥിരമായി നിയമിതനായി.[13] ഇതോടൊപ്പം തന്നെ കാവോ യേൽ സർവ്വകലാശാലയിലും 1985 -ൽ ഒരു വർഷം ജർമനിയിലും ഗവേഷണത്തിൽ ഏർപ്പെട്ടു.
1987 മുതൽ 1996 വരെ കാവോ ഹോങ്കോങ്ങിലെ ചൈനീസ് സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്നു.[23] 1996 -ൽ അവിടുന്നും വിരമിച്ച കാവോ പീന്നീട് ആറുമാസം ലണ്ടൻ ഇമ്പീരിയൽ കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ചെലവഴിച്ചു, പിന്നീട് 1997 മുതൽ 2002 വരെ അവിടെ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിരുന്നു. തെക്കേഷ്യയിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രസിഡണ്ടായി കാവോ 1993-94 കാലത്ത് പ്രവർത്തിച്ചിരുന്നു.[24]
2004 മുതൽ അൽഷിമേഴ്‌സ് രോഗത്തിന്റെ ശല്യമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ആൾക്കാരെ തിരിച്ചറിയാനോ അവരുടെ വിവരങ്ങൾ ഓർമ്മിക്കാനോ വിഷമമുണ്ടായില്ല.[25] അദ്ദേഹത്തിന്റെ പിതാവിനും അതേ രോഗമുണ്ടായിരുന്നു. 2008 മുതൽ കാവോ തന്റെ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ജീവിക്കാനായി കാലിഫോർണിയയിലേക്കു താമസം മാറ്റി.[9]
മൺപാത്രനിർമ്മാണം അദ്ദേഹത്തിന്റെ ഹോബിയാണ്.[26]
2009 ഒക്ടോബർ 6 -ന് ഒപ്റ്റിക്‌സ് ഫൈബർ വാർത്താവിനിമയരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് കാവോയ്ക്ക് ഭൗതികശാസ്ത്രത്തിലുള്ള നോബൽ സമ്മാനവും ലഭിച്ചു.[27] ഇത്രയും വലിയ ഒരു ബഹുമതി തനിക്ക് ഒരിക്കലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാവോ പറഞ്ഞു.[16][28] സമ്മാനത്തിന്റെ നികുതിയൊടുക്കിയതിനുശേഷമുള്ള പണം അദ്ദേഹത്തിന്റെ ചികിൽസയ്ക്കായി ഉപയോഗിക്കുമെന്ന് കാവോയുടെ ഭാര്യ പറയുകയുണ്ടായി.[29]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads