അന്തരീക്ഷസ്ഥിതി
From Wikipedia, the free encyclopedia
Remove ads
Remove ads
താപനില, ഹ്യുമിഡിറ്റി, അന്തരീക്ഷമർദ്ദം, കാറ്റ്, മഴ, അന്തരീക്ഷത്തിലെ ധൂളികളുടെ അളവ് തുടങ്ങിയ കാലാവസ്ഥാപരമായ പല ഘടകങ്ങൾക്കും ദീർഘനാൾ കൊണ്ട് നടത്തുന്ന നിരീക്ഷണത്തിൽ കാണുന്ന അവസ്ഥയെയാണ് അന്തരീക്ഷസ്ഥിതി (Climate) എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത്. കാലാവസ്ഥ (വെതർ) ഇത്തരം ഘടകങ്ങളുടെ തൽസ്ഥിതിയെയോ ഹ്രസ്വകാലമാറ്റത്തെയോ വിവക്ഷിക്കാനായി ഉപയോഗിക്കുന്ന പദമാണ്.

അന്തരീക്ഷസ്ഥിതിക്ക് കാരണമാകുന്നത് അഞ്ച് ഘടകങ്ങളടങ്ങിയ ഒരു വ്യവസ്ഥയാണ്: അന്തരീക്ഷം, ഹൈഡ്രോസ്ഫിയർ, ക്രയോസ്ഫിയർ, കരഭൂമിയുടെ വിസ്തീർണ്ണം, ബയോസ്ഫിയർ[1] എന്നിവയാണ് ഈ ഘടകങ്ങൾ.
ഭൂമദ്ധ്യരേഖയിൽ നിന്നുള്ള ദൂരം, ഭൂപ്രകൃതി, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അടുത്തുള്ള ജലാശയങ്ങൾ ജലാശയങ്ങളിലെ ഒഴുക്ക് എന്നിവയാണ് ഒരു പ്രദേശത്തിന്റെ ക്ലൈമറ്റിനെ ബാധിക്കുന്ന ഘടകങ്ങൾ. വിവിധ രീതികളിൽ ക്ലൈമറ്റുകളെ വർഗ്ഗീകരിക്കപ്പെട്ടിട്ടുണ്ട്. താപനിലയും മഴയുടെ അളവുമാണ് വർഗ്ഗീകരണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. [2]
Remove ads
ഇവയും കാണുക
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
പുറംവായനയ്ക്ക്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads