കൊളൊക്കേഷ്യ

ഒരു കാർഷിക വിള From Wikipedia, the free encyclopedia

കൊളൊക്കേഷ്യ
Remove ads

തെക്ക് കിഴക്കൻ ഏഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമായി കാണപ്പെടുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന അരേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് കൊളൊക്കേഷ്യ (Colocasia).[2][3] കേരളത്തിൽ പൊതുവേ കൃഷിചെയ്യുന്ന ചേമ്പിനങ്ങളിൽ മുഖ്യമായിട്ടുള്ളത് ഈ ജനുസ്സിൽ ഉൾപ്പെടുന്ന സസ്യങ്ങളാണ്.[4] ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ്, ശീമച്ചേമ്പ്, ഈയചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷിചെയ്യുന്നു. ആനച്ചെവിയോട് സാദൃശ്യമുള്ളതും പച്ചയിൽ നിന്ന് നീലയിലേക്ക് കടക്കുന്ന നിറത്തോടു കൂടിയുള്ള ഇലയുമുള്ള ഒരു ചേമ്പിനമാണ് ഈയചേമ്പ്.

വസ്തുതകൾ കൊളൊക്കേഷ്യ, Scientific classification ...
ചേമ്പ്(വീഡീയോ)
Thumb
മുണ്ട്യ

ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ്‌ പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ‍ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു[4].

Remove ads

വിവിധ ഇനങ്ങൾ

  • താള് - പൊടിച്ചേമ്പ്
  • പാൽ ചേമ്പ്
  • വാഴ ചേമ്പ്
  • മുട്ട ചേമ്പ്

ഘടകങ്ങൾ

സാധാരണ ചേമ്പിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ[4]:

ജലാംശം 78.1%
മാംസ്യം 3.0%
കൊഴുപ്പ് 0.0%
ലവണങ്ങൾ 1.7%
നാര്‌ 1.0%
അന്നജം 21.1%
കലോറി 97 യൂണിറ്റ്

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads