അരേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിലെ ഏകബീജപത്ര സസ്യങ്ങളിൽപ്പെട്ട ഒരു സസ്യകുടുംബമാണ് അരേസീ (Araceae). 107 ജനുസുകളിലായി 3700 -ലേറെ സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. ജീവനോടെയുള്ള അരേസീ കുടുംബത്തിലെ സസ്യങ്ങളുടെ ഏറ്റവും വലിയ ശേഖരങ്ങൾ മിസ്സൗറീ സസ്യോദ്യാനത്തിലും.[2] മ്യൂനിച്ച് സസ്യോദ്യാനത്തിലും ആണുള്ളത്. ഈ സസ്യകുടുംബത്തെപ്പറ്റി ഗവേഷണങ്ങളിൽ ഏർപ്പെട്ട ജോസഫ് ബൊഗ്‌നറുടെ ശ്രമഫലമായിട്ടാണിവ ഉണ്ടായത്.
ആന്തൂറിയം, ചേമ്പ്, ചേന എന്നിവ അരേസിയിലെ അംഗങ്ങളാണ്.
അരേസിയിലെ മിക്ക സ്പീഷിസുകളും കിഴങ്ങുണ്ടാവുന്നവയാണ്. ഇവയിൽ വിഷമായ കാൽസ്യം ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. പല സ്പീഷിസുകളുടെ ഇലയുടെ രൂപത്തിൽ വലിയ വ്യത്യാസങ്ങൾ കാണാം. സ്പെയ്‌ഡിക്സ് എന്ന രൂപത്തിൽ ആണ് ഇവയുടെ പൂക്കുലകളുടെ ആകൃതി. ഈ കുടുംബത്തിലെ പല ചെടികളും ചൂട് ഉൽപ്പാദിപ്പിക്കുന്നവയാണ്. ചുറ്റുപാടുമുള്ള താപം തീരെക്കുറഞ്ഞിരിക്കുമ്പോൾ പോലും ഇവയിലെ പൂക്കളുടെ ചൂട് 45 ഡിഗി സെന്റിഗ്രേഡ് വരെ ഉയരാം. പരാഗണം നടത്താൻ പ്രാണികളെ ആകർഷിക്കാനാണ് മിക്കവാറും ഈ ഗുണം ഉപയോഗപ്പെടുന്നത്. പകരം ഈ പ്രാണികൾക്ക് ചൂട് കിട്ടും.മറ്റൊരു കാരണം തണുപ്പിനാൽ കോശങ്ങൾക്ക് കേടുപാടുകൾ പാറ്റാതിരിക്കലാണ്. മറ്റു ചില സ്പീഷിസുകൾക്ക് ആവട്ടെ ചീഞ്ഞ നാറ്റമാണ്, ഇതും പരാഗണം നടത്തുന്ന പ്രാണികളെ ആകർഷിക്കാനാണ്.
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads