കൊളസ്ട്രോൾ

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പ് From Wikipedia, the free encyclopedia

കൊളസ്ട്രോൾ
Remove ads

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. ഗ്രീക്ക് പദങ്ങളായ chole- (പിത്തം) stereos (ഖരം) എന്നിവയോട് ആൽക്കഹോളിനെ സൂചിപ്പിക്കുന്ന -ol എന്ന പ്രത്യയം ചേർത്താണ്‌ കൊളസ്റ്റ്രോൾ എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്‌. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. 27 കാർബണുകൾ വരാം. സൈഡ് ചെയിനുകളിൽ 8 കാർബൺ ആറ്റങ്ങളും. 70 കിലോഗ്രാം ഭാരമുള്ള ഒരാളിൽ 140 ഗ്രാം കൊളസ്ട്രോളുണ്ട്. ഇതിൽ 30 ഗ്രാം മസ്തിഷ്കത്തിലും നാഡികളിലും 30 ഗ്രാം പേശികളിലും 30 ഗ്രാം ആഡിപ്പോസ് കലകളിലും 20 ഗ്രാം ത്വക്കിലും ആണുള്ളത്. ക്ലോറോഫോമിലും മറ്റ് കൊഴുപ്പ് ലായകങ്ങളിലും ഇത് ലയിക്കുന്നതുമാണ്. പ്രോകാരിയോട്ടുകളിൽ കൊളസ്ട്രോളില്ല (മൈക്കോപ്ലാസ്മകളിൽ കൊളസ്ട്രോൾ അവയുടെ വളർച്ചയ്ക്ക് ആവശ്യമാണ്.) കൊഴുപ്പുതൻമാത്രകളായാണ് ഇവപരിഗണിക്കപ്പെടുന്നത്. ജന്തുശരീരം നിർമ്മിക്കുന്ന ഏറ്റവും മുഖ്യമായ സ്റ്റീറോളാണിത്.
കരളിന് കൊളസ്ട്രോളിനെ നിർമ്മിക്കാനുള്ള കഴിവുണ്ട്. കൊളസ്ട്രോളിനെ കരൾ ബൈൽ സാൾട്ടുകളാക്കി (പിത്തലവണം) മാറ്റുന്നു.[3]

വസ്തുതകൾ Names, Identifiers ...
Thumb
Microscopic appearance of cholesterol crystals in water. Photo taken under polarized light.
Remove ads

അമിത കൊളസ്ട്രോൾ

അമിതമായ കൊളസ്ട്രോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും ലൈംഗിക പ്രശ്നങ്ങൾക്കും അത് കാരണമാകാറുണ്ട്. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദ്രോഗം, ഹൃദയാഘാതം, മസ്തിഷ്കാഘാതം, ഫാറ്റി ലിവർ, അമിതവണ്ണം, ഉദ്ധാരണശേഷിക്കുറവ്, സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം എന്നിവക്ക് കാരണമാകാറുണ്ട്.

അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, മരണം, അമിതമായ ചികിത്സ ചിലവ്, ബന്ധങ്ങളുടെ തകർച്ച എന്നിവയിലേക്ക് നയിക്കാം. ഇന്ന് തെറ്റായ ജീവിതശൈലി നിമിത്തം മധ്യവയസ്ക്കരിലും ചെറുപ്പക്കാരിൽ പോലും അമിത കൊളെസ്ട്രോൾ മൂലമുള്ള രോഗങ്ങൾ വ്യാപകമാണ്.

കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ശരീരത്തിന്റെ ആകാരഭംഗി കുറയ്ക്കുന്നു എന്നത് മാത്രമല്ല പ്രമേഹം അഥവാ ഡയബറ്റിസ് പോലെയുള്ള ഗുരുതര രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അമിതവണ്ണം കാൻസർ അടക്കമുള്ള പല മാരക രോഗങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.

ജനതികവും പാരമ്പര്യവുമായി ഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ കൊളെസ്ട്രോൾ ആധിക്യം, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

പുകവലിക്കുന്നവരിൽ ഇത്തരം പ്രശ്നം ഗുരുതരമാകാൻ സാധ്യത ഉണ്ട്.

അമിത കൊളെസ്ട്രോൾ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ഇക്കൂട്ടരിൽ വന്ധ്യത, പി.സി.ഓ.ഡി എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ജനനേന്ദ്രിയ ഭാഗത്തുള്ള രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നത് നിമിത്തം പുരുഷന്മാരിൽ ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയുകയും അക്കാരണത്താൽ ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകുകയും ചെയ്യുന്നു. സമാനമായി സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം, യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. ലൈംഗിക പ്രശ്നങ്ങൾ ഉള്ള ആളുകളിൽ ഹൃദ്രോഗം അടക്കമുള്ള ഗുരുതര രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു എന്ന് പറയാനുള്ള കാരണവും കൊളെസ്ട്രോൾ തന്നെ.

ശാരീരിക വ്യായാമക്കുറവ് കൊളെസ്ട്രോൾ അമിതമാകാൻ പ്രധാന കാരണമാണ്. ഏറെ നേരം ഇരുന്നുള്ള ജോലി, ശാരീരിക അധ്വാനക്കുറവ് തുടങ്ങിയവ ഉള്ളവരിൽ ഈ പ്രശ്നം കാണാം.

അമിതമായി ഊർജം അഥവാ കാലറി അടങ്ങിയ എണ്ണ, നെയ്യ്, കൊഴുപ്പ്, പഞ്ചസാര, അന്നജം എന്നിവ അടങ്ങിയതും, വറുത്തതും പൊരിച്ചതും ആഹാരങ്ങൾ, ബിരിയാണി, ചോറ് മുതലായ അന്നജം അടങ്ങിയ ആഹാരം, കൊഴുപ്പ് കൂടുതൽ അടങ്ങിയ ചുവന്ന മാംസം, നെയ്യ്, എണ്ണ, പലഹാരങ്ങൾ തുടങ്ങിയവരുടെ അമിതമായ ഉപയോഗം, പുകവലി തുടങ്ങിയവ അമിതമായ കൊളെസ്ട്രോൾ ഉണ്ടാകാൻ സാധ്യത വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളാണ്.

പോഷക സമൃദ്ധമായ ആഹാരത്തിന്റെ അഭാവം കൊളെസ്ട്രോൾ വർധിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പരിപ്പുവർഗങ്ങൾ, ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ തുടങ്ങിയവ ആഹാരത്തിൽ ആവശ്യത്തിന് ഉൾപ്പെടുത്താതിരിക്കുന്നതും മറ്റൊരു പ്രശ്നമാണ്.

കൃത്യമായി ശാരീരിക വ്യായാമം ചെയ്യുക എന്നതാണ് അമിത കൊളെസ്ട്രോൾ കുറയാൻ ഏറ്റവും പ്രധാന മാർഗം. വേഗത്തിൽ നടക്കുക, സൈക്കിൾ ചവിട്ടുക, ശാരീരിക അധ്വാനത്തിൽ ഏർപ്പെടുക, ജിം പരിശീലനം, നൃത്തം ഉദാ: സുംബ, കളികൾ, അയോധന കലകൾ തുടങ്ങിയവ ഏറെ ഗുണം ചെയ്യും.

ഉറക്കക്കുറവ് കൊളെസ്ട്രോൾ വർധിക്കാൻ ഇടയാക്കുന്ന മറ്റൊരു കാരണമാണ്. നിത്യേന 7/8 മണിക്കൂർ ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണത്തിൽ എണ്ണയും കൊഴുപ്പും അന്നജവും കുറയ്ക്കുക എന്നതാണ് മറ്റൊന്ന്. അതിന്റെ ഭാഗമായി ചോറ്, ചപ്പാത്തി, ബിരിയാണി, വറുത്തതും പൊരിച്ചതും, എണ്ണ പലഹാരങ്ങൾ, അച്ചാർ തുടങ്ങിയവ കുറയ്ക്കേണ്ടതാണ്.

പോഷക സമൃദ്ധമായ ആഹാരം കഴിക്കുക. നിത്യേന 5 കപ്പ് പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, കൂടാതെ നട്ട്സും ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ കടൽ മത്സ്യവും, മുട്ട വെള്ള, കൊഴുപ്പ് നീക്കിയ പാലും മറ്റുമടങ്ങിയ പോഷക സമൃദ്ധമായ ആഹാരശൈലി സ്വീകരിക്കുക, പുകവലി ഒഴിവാക്കുക തുടങ്ങിയ ശീലിക്കുന്ന ആളുകളിൽ മേല്പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളും കുറവാണ്. [4][5][6][7][8].

Remove ads

കൊളസ്ട്രോളിന്റെ ധർമ്മം

  1. കോശസ്തരത്തിലെ ഘടകമാണിത്. കോശസ്തരത്തിന്റെ ഫ്ലൂയിഡിറ്റി നിലനിർത്തുന്നു.
  2. വൈദ്യുതിരോധശേഷിയുള്ളതിനാൽ നാഡികളെ പൊതിയുന്ന ഇൻസുലേറ്ററായി പ്രവർത്തിക്കുന്നു.
  3. കൊഴുപ്പിന്റെ ആഗിരണത്തിന് സഹായിക്കുന്ന 21 കാർബൺ ബൈൽ അമ്ളങ്ങളുടെ നിർമ്മാണത്തിന് കൊളസ്ട്രോൾ ആവശ്യമാണ്.
  4. 21 C ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ, 18 C എസ്ട്രോജനുകൾ, 19 C ആൻഡ്രോജനുകൾ എന്നിവ കൊളസ്ട്രോളിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
  5. 7- ഡീഹൈഡ്രോകൊളസ്ട്രോളിൽ നിന്നാണ് ജീവകം D3 ഉത്പാദിപ്പിക്കപ്പെടുന്നത്.[9]
Remove ads

കൊളസ്ട്രോളിന്റെ ആഗിരണം

കൊളസ്ട്രോൾ ചെറുകുടലിൽ മൈസെല്ലുകളായി മാറുന്നു. പിന്നീടിവ ചെറുകുടലിന്റെ ഉൾഭിത്തിയിലെ മ്യൂക്കോസൽ കോശങ്ങളിൽ പ്രവേശിച്ച് കൈലോമൈക്രോണുകൾ എന്ന ഘടകങ്ങളായി മാറുന്നു. ഇവ ലിംഫ് വ്യവസ്ഥയിലൂടെ സഞ്ചരിച്ച് കരളിലെത്തിച്ചേരുന്നു. കൊളസ്ട്രോളിന്റെ വിസർജ്ജനം പ്രതിദിനം ശരാശരി ഭക്ഷണത്തിലൂടെ ശരീരമെടുക്കുന്ന കൊളസ്ട്രോൾ 130 മി.ഗ്രാം വരും. പ്രതിദിനം 700 മി.ഗ്രാം കൊളസ്ട്രോൾ ശരീരം തന്നെ നിർമ്മിക്കുന്നുമുണ്ട്. ഇങ്ങനെ ആകെ വരുന്ന 1000 മി.ഗ്രാം കൊളസ്ട്രോളിൽ 500 മി.ഗ്രാം കൊളസ്ട്രോൾ ശരീരത്തിൽ നിന്നും ബൈൽ (പിത്തരസം)-ലൂടെ പുറന്തള്ളുന്നു. ഇതിൽ കുറച്ചുഭാഗം ചെറുകുടലിലൂടെ ഭാഗികമായി ആഗിരണം ചെയ്യപ്പെടുന്നു. ആഗിരണം ചെയ്യപ്പെടാത്ത ഭാഗം ചെറുകുടലിലെ ബാക്ടീരിയങ്ങൾ ആഗിരണം ചെയ്ത് കോൾസ്റ്റനോൾ, കോപ്രോസ്റ്റനോൾ എന്നിവ രൂപപ്പെടുത്തി, മലത്തിലൂടെ പുറന്തള്ളുന്നു. മറ്റൊരു 500 മി.ഗ്രാം കൊളസ്ട്രോൾ പിത്തരസത്തിലെ അമ്ളങ്ങളാക്കപ്പെട്ട് (ബൈൽ ആസിഡ്) പിത്തരസത്തിലെ പിത്തലവണങ്ങളായി (ബൈൽ സാൾട്ട്) പുറന്തള്ളുന്നു.[10]

അഭികാമ്യമായ അളവുകൾ

അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ രക്തത്തിലെ കൊളസ്ട്രോൾ അളവുകളുടെ അപകടസാദ്ധ്യത താഴെപ്പറയുന്നരീതിയിൽ തിട്ടപ്പെടുത്തിയിരിക്കുന്നു. (12 മണിക്കൂർ ഉപവാസത്തിനുശേഷം)

രക്തത്തിലെ ആകെ കൊളസ്ട്രോൾ

  • 200 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
  • 200 - 239 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത ‍.
  • 240 - മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.

എൽ.ഡി.എൽ കൊളസ്ട്രോൾ

എൽ.ഡി.എൽ കൊളസ്ട്രോൾ അഥവാ 'ചീത്ത കൊളസ്ട്രോൾ'

  • 100 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
  • 100 - 129 മില്ലിഗ്രാം/ഡെസീലിറ്റർ അഭികാമ്യമായതിലും കൂടുതൽ‍.
  • 130 to 159 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
  • 160 to 189 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
  • 190 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.

ട്രൈഗ്ലിസറൈഡുകൾ

  • 150 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
  • 150 to 199 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
  • 200 to 499 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
  • 500 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.

എച്‍.ഡി.എൽ കൊളസ്ട്രോൾ

എച്‍.ഡി.എൽ കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ)

  • പുരുഷന്മാരിൽ 40മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നതും സ്ത്രീകളിൽ 50മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നതും ഉയർന്ന അപകടസാദ്ധ്യത.
  • പുരുഷന്മാരിൽ 40-50മില്ലിഗ്രാം/ഡെസീലിറ്റർ സ്ത്രീകളിൽ 50-60മില്ലിഗ്രാം/ഡെസീലിറ്റർ സാധാരണ നില.
  • 60മില്ലിഗ്രാം ഡെസീലിറ്ററിൽ കൂടുതൽ - ഹൃദയസംബന്ധമായ അസുഖങ്ങൾക്കെതിരെ സുരക്ഷ.[11][12]
Remove ads

ഇതും കാണുക

  • സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീനുകൾ അഥവാ എൽ.ഡി.എൽ കൊളസ്ട്രോൾ 'ചീത്ത കൊളസ്ട്രോൾ'(Low-density lipoproteins ,LDL)
  • സാന്ദ്രത കൂടിയ ലിപോപ്രോട്ടീനുകൾ അഥവാ എച്‍.ഡി.എൽ കൊളസ്ട്രോൾ 'നല്ല കൊളസ്ട്രോൾ'(High-density lipoproteins ,HDL)
  • ട്രൈഗ്ലിസറൈഡുകൾ (Triglycerides)
  • ഹൃദ്രോഗം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads