മഞ്ഞക്കൂവ

From Wikipedia, the free encyclopedia

മഞ്ഞക്കൂവ
Remove ads

കേരളത്തിൽ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽ‌പ്പെട്ട ഒരു സസ്യമാണ് കൂവ (ഇംഗ്ലീഷ്: East Indian Arrowroot, ശാസ്ത്രീയനാമം:Curcuma angustifolia)[1]. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.

കൂവ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൂവ (വിവക്ഷകൾ) എന്ന താൾ കാണുക. കൂവ (വിവക്ഷകൾ)

വസ്തുതകൾ കൂവ(Tavakshira), Scientific classification ...
Thumb
മഞ്ഞക്കൂവയുടെ പൂവ്‌

പുരാതനകാലത്ത് കരീബ്യൻ ദീപുകളിലെ നിവാസികൾ കൂവയ്ക്ക് ആഹാരത്തിൽ ആഹാരം എന്നർത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുതൽ അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. ഈ കാരണങ്ങൾകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷിൽ പേര് ലഭിച്ചത്. [2]

കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. പല ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.[എവിടെ?]File:Curcuma angustifolia Nativeplants Botanical Garden.jpg


കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്. കൂവപ്പൊടി കൂവനീർ എന്നും അറിയപ്പെടുന്നു.

Remove ads

വിവിധയിനങ്ങൾ

കൂവയുടെ ഉത്ഭവസ്ഥലം അമേരിക്കയാണ്. ഇതിന്റെ കൃഷി ഉഷ്ണമേഖലാ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. വെസ്റ്റ്ഇന്റീസിലെ സെന്റ് വിൻസെന്റ് ദ്വീപുകളിലാണ് വളരെ വിപുലമായി കൂവ കൃഷിചെയ്ത് വരുന്നത്. വെസ്റ്റ് ഇന്റീസ് ആരോറൂട്ട് അഥവാ വെള്ളകൂവ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം മരാന്താ അരുണ്ടിനേസി എന്നാണ്.


കൂവക്കിഴങ്ങിനെ പ്രധാനമായി രണ്ടായി തിരിക്കാം, വിദേശയായ ബിലത്തിക്കൂവയും തനി നാടാൻ ആയ നാടന്കൂവയും, നാടാൻ കൂവ മഞ്ഞക്കൂവ, നിലക്കൂവ, കുഴിക്കൂവ, എന്നിങ്ങനെ പല വിധമുണ്ട്

Remove ads

കാലാവസ്ഥയും മണ്ണും

നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്. കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20-30 ഡിഗ്രിസെൽഷ്യസ്, വർഷം തോറും 1500-2000 മില്ലിമീറ്റര് മഴ, എന്നിവ കൂവകൃഷിക്ക് ഉത്തമമാണ്. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ കൂവ നന്നായി തഴച്ചു വളരുന്നു. തണൽ പ്രദേശങ്ങളിലും വളരുന്നതിനാൽ വീട്ടുവളപ്പിലെ മാവിന്റേയും പ്ലാവിന്റേയും ചുവട്ടിലും തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.

Remove ads

കൃഷി രീതി

കൂവയുടെ നടീൽവസ്തു അതിന്റെ കിഴങ്ങുതന്നെയാണ്‌. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളിൽ നിന്നുമാണ്‌ വിത്തിനായുള്ള കിഴങ്ങുകൾ ശേഖരിക്കുന്നത്. മുളയ്ക്കുന്നതിനുശേഷിയുള്ള ഓരോ മുകുളം, ഓരോ കഷണം നടീൽവസ്തുവിലും ഉണ്ടായിരിക്കണം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 5 X 30 സെന്റീമീറ്റർ അകലത്തിൽ ചെറുകുഴികൾ എടുത്ത് മുകുളം മുകളിലാക്കി നടുക. ഈ മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലകൾ കൊണ്ടോ വൈക്കോൽ കൊണ്ടോ കൊണ്ട് പുതയിടണം. കളകൾ ആകെ കൃഷിസമയത്തിൽ രണ്ടോ മൂന്നോ തവണ നടത്തേണ്ടതാണ്‌. കളകൾ നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ എൻ.പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം / ഹെക്ടർ എന്നതോതിൽ നൽകേണ്ടതാണ്‌.

വിളവെടുപ്പ്

കൂവ നട്ട് ഏകദേശം ഏഴുമാസം ആകുമ്പോഴേയ്ക്കും വിളവെടുക്കാൻ പാകത്തിലാകും. ഇലകൾ കരിഞ്ഞ് അമരുന്നതാണ്‌ വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുകൾ മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറിൽ നിന്നും 47 ടൺ വിളവുവരെ ലഭിക്കാം. ഇതിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന കൂവപ്പൊടിയുടെ അളവ് 7 ടൺ മാത്രവുമായിരിക്കും.

സംസ്കരണം

വിളവെടുത്ത കൂവക്കിഴങ്ങുകൾ മണ്ണും തൊലിയും നീക്കി കഴുകി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇങ്ങനെ വൃത്തിയാക്കിയ കിഴങ്ങുകൾ ചെറുകഷണങ്ങളായി മുറിച്ച് ഉരലിൽ ഇടിച്ച് ചതക്കുന്നു. ചതച്ചെടുത്ത ചണ്ടിയും നീരും വലിയപാത്രത്തിലെ പച്ചവെള്ളത്തിൽ കലക്കണം. പിന്നീട് ഈ മിശ്രിതം അരിപ്പയിൽ അരിച്ച് മാറ്റുന്നു. അരിച്ചെടുത്ത വെള്ളം അടിയാൻ വെക്കണം. നല്ലവണ്ണം അടിഞ്ഞ് തെളിവെള്ളമാകുമ്പോൾ കൂവപ്പൊടി കലങ്ങാതെ വെള്ളം ഊറ്റിക്കളയുന്നു. കൂവപ്പൊടി അടിഞ്ഞ പാത്രം വെയിലിൽ ഉണങ്ങാൻ വക്കണം. നല്ലവണ്ണം വെള്ളം വറ്റിക്കഴിയുമ്പോൾ കൂവപ്പൊടി മുറത്തിലോ മറ്റോ വച്ചിട്ടുള്ള കടലാസിലേക്ക് തട്ടിയിട്ട് ചിക്കി വീണ്ടും ഉണക്കിയെടുക്കാം.

Remove ads

ഉപയോഗങ്ങൾ

അന്നജത്താൽ സമൃദ്ധമാണ് കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. കൂവപ്പൊടി പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ഠമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു.

കൂവപ്പൊടി വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ബിസ്കറ്റ്, ഹൽവ, കേക്ക്, ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു. പലതരം മരുന്നുഗുളികകൾ, പ്രത്യേകതരം പശ, ഫേസ് പൗഡർ, എന്നിവ നിർമ്മിക്കുന്നതിലും കൂവപ്പൊടി ചേര്ക്കാറുണ്ട്. കൂവയില കന്നുകാലികൾക്ക് ആഹാരമാണ്. അന്നജം വേർത്തിരിച്ചെടുത്ത കിഴങ്ങിന്റെ അവശിഷ്ടം കാലിത്തീറ്റയായും കോഴിത്തീറ്റയായും വളമായും ഉപയോഗിക്കാം.

കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്. മൂത്രാശയ രോഗങ്ങൾക്കും കൂവ നല്ലതാണ് ..പാനീയമാക്കി കഴിക്കുന്നത്‌ മൂത്ര ചൂട് ,മൂത്ര കല്ല്‌ ഇവക്ക് ഉത്തമമാണ് .

Remove ads

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads