സിഞ്ചിബെറേസി
From Wikipedia, the free encyclopedia
Remove ads
ഇഞ്ചി കുടുംബം (ginger family) എന്നറിയപ്പെടുന്ന സസ്യകുടുംബമാണ് സിഞ്ചിബെറേസി (Zingiberaceae). സപുഷ്പികളുൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ 52 ജീനസ്സുകളും 1300 ഓളം സ്പീഷിസുകളുണ്ട്. ഇവയെല്ലാം മൂലകാണ്ഡത്തോടു കൂടിയ സുഗന്ധവിളകളാണ് . ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ സിഞ്ചിബെറേസി കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടുന്നു. തെക്കേ ഏഷ്യയിലാണ് കൂടുതൽ സ്പീഷിസുകൾ കാണപ്പെടുന്നത്.
Remove ads
വിവരണം
ഈ കുടുംബത്തിലെ പല സ്പീഷിസുകളും അലങ്കാരച്ചെടികളായും, സുഗന്ധവ്യഞ്ജനങ്ങളായും, ഔഷധ സസ്യങ്ങളായും ഉപയോഗിക്കാറുണ്ട്. സിഞ്ചിബെറേസി കുടുംബത്തിൽ വലിപ്പത്തിൽ ചെറുതും വലുതുമായ സസ്യങ്ങൾ ഉൾപ്പെടുന്നു. ചില സസ്യങ്ങൾ അധിസസ്യങ്ങളും മറ്റുചില സസ്യങ്ങൾ സ്വയം വളരുന്നവയുമാണ്. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ സമമിതി (പാതികളായി വിഭജിക്കാവുന്ന- zygomorphic)യാണ്. പൂക്കൾക്ക് താഴെയായി സഹപത്രങ്ങൾ (bracts ) വ്യക്തമായ ചക്രാകാരരീതിയിൽ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് കേസരങ്ങളാണിവയ്ക്കുള്ളത്, ഒന്ന് പ്രത്യുൽപാദന ശേഷിയുള്ളതും, ബാക്കി വന്ധ്യമായവയുമാണ് അവ ദളപുടങ്ങളോട് ചേർന്ന് കിടക്കുന്നു. താഴ്ന്ന അണ്ഡാശയത്തോട് കൂടിയ പൂക്കളാണ് സിഞ്ചിബെറേസി കുടുംബത്തിലെ സസ്യങ്ങൾക്കുള്ളത്. പരാഗണസ്ഥലവും നാളി ആകൃതിയിലാണ്.
Remove ads
ഉപകുടുംബങ്ങൾ
ചില ജീനസ്സുകളിൽ പെട്ട സസ്യങ്ങൾ സുഗന്ധതൈലങ്ങൾ ഉൽപാദിപ്പിക്കാറുണ്ട് (ഉദാ., ആൽപിന്യ, ഹെഡിക്യം) 1300 ഓളം സ്പീഷിസുകളുള്ള സിഞ്ചിബെറേസി കുടുംബത്തിന് നാല് ഉപകുടുംബങ്ങളാണുള്ളത്.
- സിഫെനൊക്കിലോയ്ഡെ
- തമീജ്യോയ്ഡെ
- ആൽപിന്യോയ്ഡെ
- സിഞ്ചിബെറോയ്ഡെ
ജനുസുകൾ
- ഉപകുടുംബം Siphonochiloideae
- ട്രൈബ് Siphonochileae
- Aulotandra
- Siphonochilus
- ട്രൈബ് Siphonochileae
- ഉപകുടുംബം Tamijioideae
- ട്രൈബ് Tamijieae
- Tamijia
- ട്രൈബ് Tamijieae
- ഉപകുടുംബം Alpinioideae
- ട്രൈബ് Alpinieae
- Aframomum - grains of paradise
- Alpinia - galangal
- Amomum
- Cyphostigma
- Elettaria - cardamom
- Elettariopsis
- Etlingera
- Geocharis
- Geostachys
- Hornstedtia
- Leptosolena
- Paramomum
- Plagiostachys
- Renealmia
- Siliquamomum (incertae sedis)
- Vanoverberghia
- ×Alpingera F. Luc-Cayol (Alpinia × Etlingera) - intergeneric hybrid
- ട്രൈബ് Riedelieae
- Burbidgea
- Pleuranthodium
- Riedelia
- Siamanthus
- ട്രൈബ് Alpinieae
- ഉപകുടുംബം Zingiberoideae
- ട്രൈബ് Zingibereae
- Boesenbergia
- Camptandra
- Caulokaempferia (incertae sedis)
- Cautleya
- Cornukaempferia
- Curcuma - turmeric
- Curcumorpha
- Distichochlamys
- Haniffia
- Haplochorema
- Hedychium
- Hitchenia
- Kaempferia
- Laosanthus
- Nanochilus
- Paracautleya
- Parakaempferia
- Pommereschea
- Pyrgophyllum
- Rhynchanthus
- Roscoea
- Scaphochlamys
- Smithatris
- Stadiochilus
- Stahlianthus
- Zingiber - ginger
- ട്രൈബ് Globbeae
- Gagnepainia
- Globba
- Hemiorchis
- ട്രൈബ് Zingibereae
കേരളത്തിൽ
ഏലം, മാങ്ങയിഞ്ചി, മലയിഞ്ചി, കച്ചോലം, ചെങ്ങഴിനീർക്കൂവ, അമോമം സഹ്യാദ്രികം, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ, കല്യാണസൗഗന്ധികം, ചിറ്റരത്ത, പേരേലം, കരിമഞ്ഞൾ, കോലിഞ്ചി, റെഡ് ജിഞ്ചർ, കച്ചൂരം, പെരേലം, വലിയ അരത്ത, വെള്ളക്കൂവ, മഞ്ഞക്കൂവ, കാട്ടരത്ത എന്നിവ ഈ കുടുംബത്തിലെ നമ്മുടെ നാട്ടിൽ കാണുന്ന പ്രധാനസസ്യങ്ങൾ ആണ്.
ചിത്രശാല
- Globba inflorescence.
- Zingiber spectabile cultivar Beehive
- Zingiber cernuum, പേരാവൂരിൽ നിന്നും
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads