ദാഗസ്താൻ

From Wikipedia, the free encyclopedia

ദാഗസ്താൻmap
Remove ads

റഷ്യൻ ഫെഡറേഷനിലെ ഒരു റിപ്പബ്ലിക്കാണ് ദാഗസ്താൻ. ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഒഫ് ദാഗസ്താൻ. തുർക്കി ഭാഷയുമായി ബന്ധമുള്ള ദാഗസ്താൻ എന്ന സംജ്ഞയ്ക്ക് പർവതങ്ങളുടെ നാട് എന്നാണ് അർഥം. കാസ്പിയൻ കടലിന്റെ പശ്ചിമതീരത്തു സ്ഥിതിചെയ്യുന്ന ദാഗസ്താന് ഉദ്ദേശം 50,300 ച.കി.മീ. വിസ്തൃതിയുണ്ട്. ദാഗസ്താന്റെ ഭൂവിസ്തൃതിയുടെ നാലിൽമൂന്ന് ഭാഗത്തും ഗ്രെയ്റ്റർ കാക്കസസ് പർവതനിര വ്യാപിച്ചിരിക്കുന്നു. കാസ്പിയൻ കടൽത്തീരത്തെ ഇടുങ്ങിയ തീരസമതലമാണ് റിപ്പബ്ലിക്കിലെ പ്രധാന ജനവാസകേന്ദ്രം. റിപ്പബ്ലിക്കിലെ പ്രധാന നഗരങ്ങൾ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. തലസ്ഥാനം: മഖച്കല (Makhachkala).

വസ്തുതകൾ ദാഗസ്താൻ, Республика Дагестан (Russian) ...
Thumb
Remove ads

കാലാവസ്ഥ

പൊതുവേ ഇളം ചൂടുള്ള വരണ്ട കാലാവസ്ഥയാണ് ദാഗസ്താനിലേത്. 30C-ഉം (ജനുവരി) 230C-ഉം (ജൂലായ്) ആണ് ശരാശരി താപനില. ശരാശരി വർഷപാതം വരണ്ട സ്റ്റെപ്പി പ്രദേശത്ത് 200 മി.മീ.-ഉം പർവതപ്രദേശങ്ങളിൽ 810 മി.മീ.-ഉം ആണ്. റിപ്പബ്ലിക്കിന്റെ വടക്കൻമേഖലയിലൂടെ ഒഴുകുന്ന സുലക് നദിയും തെക്കൻപ്രദേശത്തിലൂടെ പ്രവഹിക്കുന്ന സുമർ നദിയും വൈദ്യുതോദ്പാദനത്തിനും ജലസേചനത്തിനും ഉപയുക്തമാണ്.

ജനങ്ങൾ

മുപ്പതിലധികം വംശീയ വിഭാഗങ്ങൾ ഉൾ പ്പെടുന്നതാണ് ദാഗസ്താനിലെ ജനസമൂഹം. ദാഗസ്താനി, അസർബൈജാനി, ചെചെൻ, റഷ്യൻ, ജൂതർ എന്നീ വിഭാഗങ്ങളാണ് ജനങ്ങളിൽ മുഖ്യമായുള്ളത്. ജനസംഖ്യയിൽ കൊക്കേഷ്യൻ പർവതപ്രദേശത്ത് ആദിവാസികളാണ് മുന്നിൽ. ലെസ്ഹി അൻസ്, അവാർസ്, ഡാർഹിൻസ്, ലാഖ് എന്നീ വിഭാഗങ്ങൾക്കാണ് ഇവരിൽ പ്രാമുഖ്യം. മറ്റൊരു പ്രബലവിഭാഗമായ കുംയുക് വംശജർ പ്രധാനമായും താഴ്വരപ്രദേശങ്ങളിലും റഷ്യൻ വംശജരിൽ ഭൂരിഭാഗവും നഗരങ്ങളിലും നിവസിക്കുന്നു.

Remove ads

കൃഷിയും വ്യവസായവും

ഇളം ചൂടുള്ള കാലാവസ്ഥയും സമൃദ്ധമായ ജലലഭ്യതയും ദാഗസ്താനെ റഷ്യയിലെ പ്രധാന ഫല-പച്ചക്കറി ഉത്പാദന മേഖലയാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. മുന്തിരിയാണ് പ്രധാന ഫലവർഗം; ഗോതമ്പും ചോളവും പ്രധാന ധാന്യവിളകളും. വീഞ്ഞ് ഉത്പാദനത്തിലും ദാഗസ്താന്റെ സ്ഥാനം മുൻപന്തിയിലാണ്. പർവതപ്രദേശങ്ങളിലെ ഗ്രാമീണർക്കിടയിൽ കരകൗശല നിർമ്മാണം പ്രധാന ഉപജീവനമാർഗ്ഗമായി വികസിച്ചിരിക്കുന്നു. സ്ഫടികോത്പന്നങ്ങളുടെ നിർമ്മാണത്തിനു പുറമേ എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനവും വ്യവസായവും ദാഗസ്താനിൽ സജീവമാണ്. പുൽമേടുകൾ നിറഞ്ഞ പർവതപ്രദേശങ്ങൾ കന്നുകാലിവളർത്തലിന് അനുയോജ്യമാണ്. എൻജിനീയറിങ്, എണ്ണശുദ്ധീകരണം, രാസവസ്തുക്കളുടെ നിർമ്മാണം, വസ്ത്രനിർമ്മാണം, ഫർണിച്ചർ നിർമ്മാണം എന്നിവയാണ് പ്രധാന വ്യവസായങ്ങൾ.

ചരിത്രം

അതിപുരാതന മനുഷ്യസംസ്കൃതിയുടെ പ്രഭവകേന്ദ്രങ്ങളിൽ ഒന്നായ ദാഗസ്താന്റെ ചരിത്രസൃഷ്ടിയിൽ ഈ പ്രദേശത്തിന്റെ സവിശേഷമായ സ്ഥാനവും നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഏഷ്യയ്ക്കും കിഴക്കൻ യൂറോപ്പിനും മധ്യേയുള്ള പ്രധാന വാണിജ്യപാതകളിൽ ഒന്നായിരുന്നു ദാഗസ്താൻ. ക്രിസ്തുവർഷാരംഭത്തിൽ പുരാതന അൽബേനിയയുടെ ഭാഗമായിരുന്ന ദാഗസ്താൻ നാലാം നൂറ്റാണ്ടിൽ ഹൂണന്മാരുടെ അധിനിവേശത്തിനു വിധേയമാവുകയും തുടർന്ന് പേർഷ്യയിലെ സസ്സാനിദ് രാജവംശത്തിന്റെ ഭരണത്തിൻകീഴിലാവുകയും ചെയ്തു. 7-ആം നൂറ്റാണ്ടിൽ അറബികൾ ഇവിടെ ഇസ്ലാംമതം പ്രചരിപ്പിച്ചു. തുടർന്ന് 11-ആം നൂറ്റാണ്ടിൽ തുർക്കികളും 13-ആം നുറ്റാണ്ടിൽ മംഗോളിയരും ഈ പ്രദേശത്ത് ആധിപത്യമുറപ്പിച്ചു. 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ റഷ്യ, പേർഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ ദാഗസ്താനിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുവേണ്ടി യുദ്ധത്തിലേർപ്പെട്ടു. 1813-ൽ ദാഗസ്താൻ പൂർണമായും റഷ്യയുടെ അധീനതയിലായി. റഷ്യൻ മേധാവിത്വത്തിനെതിരെ ഇമാം ഷാമിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച കലാപം 1859-ൽ അവസാനിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് 1991-ൽ പുതിയ റിപ്പബ്ലിക്കായി.

Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads