ഇന്തോ-യുറോപ്യൻ ഭാഷാഗോത്രത്തിലെ ഉത്തര ജർമാനിക് ഉപവിഭാഗത്തിൽ സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഭാഷയാണ് ഡാനിഷ്(Danish/ˈdeɪnɪʃ/ⓘdansk pronounced[ˈdanˀsɡ]ⓘ; dansk sprog, [ˈdanˀsɡˈsbʁɔwˀ]) അറുപത് ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു.ഡെന്മാർക്കിലെ പ്രധാന ഭാഷയായ ഇത് വടക്കൻ ജർമനിയിലെ ജൂട്ട്ലാൻഡ് പ്രദേശത്തും സംസാരിക്കപ്പെടുന്നു.[3] ഈ ഭാഷ സംസാരിക്കുന്നവർ നോർവ്വെ, സ്വീഡൻ, സ്പെയിൻ, യു.എസ്.എ, കാനഡ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലും താമസിക്കുന്നു. കുടിയേറ്റം കാരണം ഗ്രീൻലാന്റിലെ ഇരുപത് ശതമാനത്തോളം ആളുകൾ മാതൃഭാഷയായി ഡാനിഷ് സംസാരിക്കുന്നു. ഡാനിഷും നോർവിജിയനും സ്വീഡിഷും വളരെയേറെ സാമ്യമുള്ള ഭാഷകളാണ്. ഡാനിഷ്-നോർവിജിയൻ ലിപിയും ലത്തീൻ ലിപിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉത്തര ജർമ്മാനിക് ഭാഷയായ ഈ ഭാഷ സ്വീഡിഷ് ഭാഷയോടൊപ്പംസ്കാൻഡിനേവിയയിലെവൈക്കിംഗ് കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ നോഴ്സ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[4][5]
വസ്തുതകൾ ഡാനിഷ് Danish, ഉച്ചാരണം ...
ഡാനിഷ് Danish
dansk
The first page of the Jutlandic Law originally from 1241 in Codex Holmiensis, copied in 1350. The first sentence is: "Mædh logh skal land byggas" Modern orthography: "Med lov skal land bygges" English translation: "With law shall a country be built"
regions where Danish is the language of the majority
regions where Danish is the language of a significant minority
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.