ദിവാൻ
From Wikipedia, the free encyclopedia
Remove ads
ദിവാൻ എന്ന പേർഷ്യൻ സ്ഥാനപ്പേര് ഇസ്ലാമിക ചരിത്രത്തിൽ പല (സാമ്യമുള്ള) അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ശബ്ദോൽപ്പത്തി
ഈ പദം പേർഷ്യൻ ഭാഷയിൽ നിന്ന് അറബി ഭാഷ കടം കൊണ്ടതാണ്. എഴുതിയ കടലാസുകെട്ട്/പുസ്തകം/കണക്കുപുസ്തകം എന്നൊക്കെയായിരുന്നു ആദ്യ അർത്ഥം. പിന്നീട് "അക്കൗണ്ട്സ് ഓഫീസ്" "കസ്റ്റംസ് ഓഫീസ്" "കൗൺസിൽ ചേമ്പർ" എന്നീ അർത്ഥങ്ങളും ഈ വാക്കിന് കൈവന്നു. ദിവാൻ എന്ന നീളമുള്ളതും പഞ്ഞിമെത്ത പിടിപ്പിച്ചതുമായ ഇരിപ്പിടം മദ്ധ്യപൂർവ്വദേശത്തെ കൗൺസിൽ ചേമ്പറുകളിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ആ പേരുലഭിച്ചത്.
കൗൺസിൽ
ഒമാർ I-ന്റെ ഖലീഫേറ്റിലാണ് (എ.ഡി. 634–644) ഈ പേര് കൗൺസിൽ എന്ന അർത്ഥത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. രാജ്യഭരണം കൂടുതൽ സങ്കീർണമായതോടെ ഈ പ്രയോഗം എല്ലാ സർക്കാർ ഓഫീസുകൾക്കും ഉപയോഗിക്കാൻ തുടങ്ങി.
ഓട്ടോമാൻ സാമ്രാജ്യത്തിൽ ഗ്രാന്റ് വിസിയറായിരുന്നു ദിവാന്റെ തലവൻ. 19-ആം നൂറ്റാണ്ടിൽ റൊമേനിയയിൽ ഓട്ടോമാൻ ഭരണത്തിൽ നിന്ന് മോചനം നേടാനുദ്ദേശിച്ചുണ്ടാക്കിയ ഒരു കൂട്ടായ്മയായിരുന്നു അഡ് ഹോക് ദിവാൻ എന്നറിയപ്പെട്ടിരുന്നത്.
ജാവനീസ് ഭാഷയിലും ദിവാൻ എന്നാൽ കൗൺസിൽ എന്നാണർത്ഥം.
.
ചില സ്ഥലങ്ങളിൽ രാജാവിന്റെ തന്നെ സ്ഥാനപ്പേര് ദിവാൻ എന്നോ നവാബ് എന്നോ ആയിരുന്നു.
ഇപ്പോൾ ഈ സ്ഥാനപ്പേര് ദക്ഷിണേഷ്യയിലെ ഉപരി-മദ്ധ്യ വർഗത്തിൽ പെട്ട കുടുംബങ്ങൾ ഉപയോഗിക്കുന്നുണ്ട്. ബംഗാളിലെയും പഞ്ചാബിലെയും മുസ്ലീം ഭൂപ്രഭുക്കൾ ഈ സ്ഥാനപ്പേരുപയോഗിക്കാറുണ്ട്.
Remove ads
ഈ പേരിൽ നിന്നുൽഭവിച്ചതും ഇതിനോട് മറ്റു പദങ്ങൾ കൂട്ടിച്ചേർത്തുമുണ്ടാക്കിയ സ്ഥാനപ്പേരുകൾ
കൂച്ച് നാട്ടുരാജ്യത്തെ പരമ്പരാഗത മുഖ്യ മന്ത്രിമാരുടെ സ്ഥാനപ്പേര് ദിവാൻ ദേവ് എന്നായിരുന്നു. നാരായൺ രാജവംശത്തിലെ ഒരു ചെറിയ ശാഖയായിരുന്നു ഈ സ്ഥാനപ്പേരുപയോഗിച്ചിരുന്നത്.
ഇന്ത്യയിൽ
ഇന്ത്യയിലെ മദ്ധ്യകാല രാജവംശങ്ങളിൽ രാജാവിനു തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരായിരുന്നു, ദിവാൻ എന്നത്[അവലംബം ആവശ്യമാണ്]. ഇതോട് ജി എന്ന് ബഹുമാനസൂചകമായി ചേർത്തുവിളിക്കാറുണ്ട്.
അമൂർത്തമായ ഉപയോഗം
ബ്രിട്ടന് ഇന്ത്യയ്ക്കുമേലുൺറ്റായിരുന്ന അധികാരത്തെ ദിവാനി എന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നു.
ഫ്രഞ്ച് ഇന്ത്യ
ഫ്രാൻസിന് ഇന്ത്യയിലുണ്ടായിരുന്ന കോളനികളിലൊന്നായ യാനം എന്നസ്ഥലത്ത് സമീൻദാർ, ദിവാൻ ബഹാദൂർ എന്നീ സ്ഥാനപ്പേരുകളുണ്ടായിരുന്നു. ഫ്രഞ്ച് ഭരണസമയത്തെ മുനിസിപ്പൽ ഭരണത്തിലും പ്രാദേശികഭരണത്തിലും ഇവർക്ക് സ്ഥാനമുണ്ടായിരുന്നു.
സ്രോതസ്സുകളും അവലംബങ്ങളും
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads