വൈദ്യുതകാന്തികപ്രേരണം

From Wikipedia, the free encyclopedia

വൈദ്യുതകാന്തികപ്രേരണം
Remove ads

ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികബലരേഖകൾക്ക് വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ വൈദ്യുതകാന്തികപ്രേരണം[1] (Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ പ്രേരിതവിദ്യുത്ചാലകബലം എന്നും വൈദ്യുതിയെ പ്രേരിത വൈദ്യുതി എന്നും പറയുന്നു.

വസ്തുതകൾ ഇലക്ട്രോസ്റ്റാറ്റിക്സ്, Magnetostatics ...

1831-ൽ മൈക്കൽ ഫാരഡെ വൈദ്യുതകാന്തികപ്രേരണം കണ്ടെത്തി. ജെയിംസ് ക്ലർക്ക് മാക്സ്വെൽ ഗണിതശാസ്ത്രപരമായി ഇതിനെ ഫാരഡെയുടെ ഇൻഡക്ഷൻ നിയമം എന്ന് വിശേഷിപ്പിച്ചു. ലെൻസിന്റെ നിയമം പ്രേരണം ചെയ്യപ്പെട്ട ഫീൽഡിന്റെ ദിശയെ വിശദീകരിക്കുന്നു. ഫാരഡെയുടെ നിയമം പിന്നീട് സാമാന്യവൽക്കരിക്കപ്പെട്ട് മാക്സ്വെൽ-ഫാരഡെ സമവാക്യമായി മാറി. ഇത് വൈദ്യുതകാന്തിക സിദ്ധാന്തത്തിലെ നാല് മാക്സ്വെൽ സമവാക്യങ്ങളിൽ ഒന്നാണ്.

വൈദ്യുതകാന്തിക പ്രേരണ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് ഇൻഡക്ടറുകൾ, ട്രാൻസ്ഫോർമറുകൾ, വൈദ്യുതമോട്ടോറുകൾ, ജനറേറ്ററുകൾ എന്നിവ.

Remove ads

പ്രേരിതവിദ്യുത്ചാലകബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

പ്രേരിതവിദ്യുത്ചാലകബലത്തിന്റെ അളവ്;

  • ചാലകത്തിലെ ചുറ്റുകളുടെ സംഖ്യ
  • കാന്തികക്ഷേത്രത്തിന്റെ തീവ്രത
  • കാന്തത്തിന്റെ ചലനവേഗത എന്നിവയ്ക്ക് ആനുപാതികമായിരിക്കും.

അതായത്;
പ്രേരിതവിദ്യുത്ചാലകബലത്തിന്റെ പരിമാണം സർക്യൂട്ടുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്തികബലരേഖകളെ ഒരു ചാലകം ഛേദിക്കുന്ന നിരക്കിന്‌ ആനുപാതികമായിരിക്കും. ഈ തത്ത്വം ഫാരഡേയുടെ വൈദ്യുതകാന്തികപ്രേരണനിയമം എന്നറിയപ്പെടുന്നു.

സാങ്കേതിക വിവരങ്ങൾ

ഒരു ചാലകവുമായി ബന്ധപ്പട്ട കാന്തിക മണ്ഡലത്തിനു വ്യതിയാനം സംഭവിക്കുമ്പോൾ ചാലകത്തിൽ ഒരു e.m.f പ്രേരിതമാക്കപ്പെടുമെന്ന് മൈക്കൽ ഫാരഡേ കണ്ടെത്തി, കാന്തിക ബലരേഖകളെ ചാലകം മുറിക്കുന്ന നിരക്കിനു ആനുപാതികമായിരിക്കും ഈ പ്രേരിത e.m.f. അതായത്,

ഈ പ്രേരിത e.m.f ന്റെ ദിശ എപ്പോഴും e.m.f ഉണ്ടാകാനുള്ള കാരണത്തെ എതിർക്കുന്ന ദിശയിലായിരിക്കും. പ്രേരിത e.m.f ന്റെ സമവാക്യത്തിൽ ന്യൂനചിഹ്നം ഉപയോഗിച്ചാണ് ഇത് കാണിക്കുന്നത്. ഇതു കണ്ടുപിടിച്ച ലെൻസ് (Lenz) എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥം ഈ നിയമത്തെ ലെൻസ് നിയമം എന്നു പറയുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads