മൗലിക കണം
From Wikipedia, the free encyclopedia
Remove ads
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും ഘടന വിശദീകരിക്കുന്നതിന് നാം ഉപയോഗിക്കുന്ന പ്രധാന മാതൃകയാണ് സ്റ്റാൻഡേർഡ് മോഡൽ. ഈ മാതൃകയനുസരിച്ച് ആന്തരഘടനയില്ലാത്ത കണങ്ങളാണ് കണികാഭൗതികശാസ്ത്രത്തിൽ മൗലികകണങ്ങൾ അഥവാ അടിസ്ഥാനകണങ്ങൾ എന്നറിയപ്പെടുന്നത് . എല്ലാ ആറ്റങ്ങളും നിർമിക്കപ്പെട്ടിരിക്കുന്നത് മൗലിക കണങ്ങളായ ക്വാർക്കുകൾ, ലെപ്റ്റോണുകൾ, ബോസോണുകൾ എന്നീ അടിസ്ഥാന കണങ്ങൾ കൊണ്ടാണ്. ഇവയെല്ലാം കൂടി 17 എണ്ണം വരും .
സ്റ്റാൻഡേർഡ് മോഡൽ അനുസരിച്ച് മൗലിക കണങ്ങളെ രണ്ടായി തിരിക്കാം.
1. എല്ലാ ദ്രവ്യങ്ങളുടെയും അടിസ്ഥാനമായ മൗലിക ദ്രവ്യകണങ്ങൾ അഥവാ ഫെർമിയോണുകൾ.
2. എല്ലാ ബലങ്ങൾക്കും കാരണമായ മൗലിക ഊർജകണങ്ങൾ അഥവാ ബോസോണു- കൾ.

Remove ads
മൗലിക ദ്രവ്യകണങ്ങൾ
പദാർഥങ്ങളുടെ അടിസ്ഥാന നിർമിതി കണങ്ങളാണ് ഇവ. ആകെ 12 മൗലിക ദ്രവ്യ കണങ്ങളാണ് ഉള്ളത്. ഇവ രണ്ട് തരത്തിലുണ്ട്. ലെപ്ടോണുകളും ക്വാർക്കുകളും. ലെപ്ടോണുകൾ സ്വതന്ത്ര നിലനിൽപ്പുള്ളവയാണ്. എന്നാൽ ക്വാർക്കുകൾക്ക് സ്വതന്ത്രമായ നിലനിൽപ്പില്ല. ഇവ തമ്മിൽ ചേർന്നാൽ സ്വതന്ത്രമായ നിലനിൽപ്പുള്ള കണികകൾ ഉണ്ടാകും . ക്വാർക്കുകൾ അപ്പ്, ഡൗൺ, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെ ആറ് തരമാണ്. ഇലക്ട്രോൺ, മ്യൂഓൺ, ടൗഓൺ എന്നിവയും ഇവയുടെ ന്യൂട്രിനോകളുമാണ് അടിസ്ഥാനകണങ്ങളായ ലെപ്റ്റോണുകൾ.
Remove ads
മൗലിക ഊർജകണങ്ങൾ
പദാർഥങ്ങളിൽ മൗലിക ദ്രവ്യകണങ്ങളെ തമ്മിൽ ചേർത്ത് നിർത്തുന്ന ബലത്തിന് ആധാരമായ മൗലിക കണങ്ങളാണ് ബോസോണുകൾ.ഇവ രണ്ട് തരത്തിലുണ്ട്.ഗേജ് ബോസോണുകളും സ്കേലാർ ബോസോണുകളും.
ഗേജ് ബോസോണുകൾ മൂന്നുതരമുണ്ട് :
- ഫോട്ടോണുകൾ : ഇവ വിദ്യുത്കാന്തികബലത്തിന്റെ വാഹകരാണ്
- W, Z ബോസോണുകൾ : ഇവ ദുർബല ആണവ ബലത്തിന്റെ വാഹകരാണ്
- ഗ്ലൂഓണുകൾ : ഇവ പ്രബല ആണവ ബലത്തിന്റെ വാഹകരാണ് .
സ്കേലാർ ബോസോണുകൾ ഒരുതരമേയുള്ളൂ :
- ഹിഗ്സ് ബോസോൺ
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads