ഈലി വീസൽ

From Wikipedia, the free encyclopedia

ഈലി വീസൽ
Remove ads

റുമേനിയയിൽ ജനിച്ച അമേരിക്കക്കാരനായ ഒരു എഴുത്തുകാരനും, പ്രൊഫസറും, രാഷ്ട്രീയപ്രവർത്തകനും, സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചയാളും, ഹോളോകോസ്റ്റ് തടവിൽ നിന്നും രക്ഷപ്പെട്ടയാളും ആയിരുന്നു ഈലീ വീസൽ (Eliezer "Elie" Wiesel). KBE (/ˈɛli viˈzɛl/, ഹീബ്രു: אֱלִיעֶזֶר וִיזֶל, ’Ēlí‘ézer Vízēl;[1][2] സെപ്തംബർ 30, 1928 – ജൂലൈ 2, 2016). മിക്കവാറും ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി ഓഷ്വിറ്റ്സിലും ബുകൻവാൾഡിലും തടവിലായിരുന്നപ്പോൾ ഉള്ള അനുഭവങ്ങൾ അടങ്ങിയ രാത്രി എന്ന പുസ്തകമടക്കം 57 ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.[3]

വസ്തുതകൾ ഈലീ വീസൽ, ജനനം ...


1928 സെപ്തംബർ 30 നു റുമാനിയയിൽ ജനിച്ച ‘ഈലീസർ വീസൽ’ എന്ന ഈലീ വീസൽ നാസി പാളയത്തിൽ തടങ്കലിലാക്കപ്പെട്ടിരുന്ന എഴുത്തുകാരനാണ്.അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും നാസി പാളയത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നവയാണ്.1986 ൽ ഈലീ വീസലിനു സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം നൽകപ്പെട്ടു. ഓഷ്വിറ്റ്സ്,ബ്യുണ,ബുഷൻവാൾട് എന്നീ നാസീക്യാമ്പുകളിലാണ് അദ്ദേഹത്തിനു തടവിൽ കഴിയേണ്ടി വന്നത്.[4]

വീസൽ അന്തേവാസിയായിരുന്ന തടങ്കൽ ക്യാമ്പിൽ ഇടതു കയ്യിൽ "A-7713" എന്ന നമ്പർ മുദ്രകുത്തിയിരുന്നു[5].[6] 1945 ഏപ്രിൽ 11 നു യുഎസ് മൂന്നാം ആർമി ബുഷൻവാൾടിൽ നിന്ന് വീസലടക്കമുള്ള തടവുകാരെരെ മോചിപ്പിച്ചു[7].

Remove ads

അദ്ധ്യാപനരംഗത്ത്

1976 മുതൽ ബോസ്റ്റൺ സർവ്വകലാശാലയിലെ ആൻഡ്രൂ മെല്ലൻ പ്രൊഫസ്സർ ഓഫ് ഹ്യുമാനിറ്റീസ് എന്ന പദവിയിൽ മാനവികവിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു[8]. മതവും തത്ത്വചിന്തയും ഇതിൽ ഉൾപ്പെട്ടു.[9]

Thumb
ബുഷൻവാൾട് തടങ്കൽ പാളയം, 1945. മദ്ധ്യനിരയിൽ ഇടതുനിന്നും ഏഴാമതായി വീസലിനെക്കാണാം

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads