ഫാർസ് പ്രവിശ്യ

From Wikipedia, the free encyclopedia

ഫാർസ് പ്രവിശ്യmap
Remove ads

ഫാർസ് പ്രവിശ്യ ഇറാനിലെ മുപ്പത്തിയൊന്ന് പ്രവിശ്യകളിൽ ഒന്നാണ്. പാർസ് (پارس, പെർസ്), പേർസിസ് (പേർഷ്യ)[4] എന്നും ഈ പ്രവിശ്യ അറിയപ്പെടുന്നു. ഷിറാസിന്റെ ഭരണ കേന്ദ്രമായ ഈ പ്രവിശ്യ 122,400 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതും ഇറാന്റെ തെക്കുപടിഞ്ഞാറൻ ദിക്കിൽ മേഖല 2 ൽ ‍[5] സ്ഥിതിചെയ്യുന്നതുമാണ്. 2011 ലെ കണക്കനുസരിച്ച് 4.6 ദശലക്ഷം ജനസംഖ്യയുള്ള ഫാർസിലെ 67.6% പേർ നഗരവാസികളും (നഗര / പ്രാന്തപ്രദേശങ്ങളിൽ), 32.1% ഗ്രാമവാസികളിൽ (ചെറിയ പട്ടണം / ഗ്രാമീണമേഖല) 0.3% നാടോടികളായ ഗോത്രവർഗക്കാരുമാണ്.[6]

വസ്തുതകൾ ഫാർസ് പ്രവിശ്യ استان فارس, Country ...

പേർഷ്യൻ ജനതയുടെ ചരിത്രപരമായ മാതൃരാജ്യമായാണ് ഫാർസ് അറിയപ്പെടുന്നത്.[7][8] പുരാതന പേർഷ്യൻ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ ഭരണം നടത്തിയിരുന്ന ഇറാനിലെ അക്കീമെനിഡ്, സസാനിയൻ പേർഷ്യൻ രാജവംശങ്ങളുടെ ജന്മദേശമായിരുന്നു അത്. അക്കീമെനിഡ് തലസ്ഥാനങ്ങളായിരുന്ന പസർഗഡെയുടെയും പെർസെപോളിസിന്റെയും അവശിഷ്ടങ്ങൾ ഈ പ്രദേശത്തിന്റെ പുരാതന ചരിത്രം വ്യക്തമാക്കുന്നു. ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് രാജ്യം മുഴുവൻ ചരിത്രപരമായി പടിഞ്ഞാറൻ രാജ്യങ്ങളിൽ പേർഷ്യ എന്നും അറിയപ്പെടുന്നു.[9][10]

Remove ads

ചരിത്രം

ക്രി.മു. പത്താം നൂറ്റാണ്ട് മുതൽ ഈ പ്രദേശത്തുണ്ടായിരുന്നുവെന്നു കരുതപ്പെടുന്ന പുരാതന പേർഷ്യക്കാർ, ബിസി ആറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ഥാപിതമായ അക്കീമെനിഡ് രാജവംശത്തിന്റെ ഭരണത്തിന്റെ ഔന്നത്യത്തിൽ, കിഴക്ക് ത്രേസ്-മാസിഡോണിയ, ബൾഗേറിയ-പിയോണിയ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ മുതൽ കിഴക്ക് വിദൂരമായ സിന്ധു താഴ്‌വര വരെ ഭാഗങ്ങൾ വ്യാപിച്ചുകിടന്നിരുന്നതും ലോകം അന്നേയ്ക്കുവരെ ദർശിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമ്രാജ്യത്തിന്റെയും ഭരണാധികാരികളായിരുന്നു. അക്കീമെനിഡ് സാമ്രാജ്യത്തിന്റെ നാല് തലസ്ഥാനങ്ങളിൽ രണ്ടെണ്ണമായിരുന്ന പെർസെപോളിസിന്റെയും പസാർഗഡെയുടെയും അവശിഷ്ടങ്ങൾ ഫാർസിലാണ് നിലനിൽക്കുന്നത്.

ബിസി 333 ൽ അക്കേമെനിഡ് സാമ്രാജ്യത്തെ മഹാനായ അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തുകയും അവരുടെ വിശാലമായ സാമ്രാജ്യത്തിന്റെ ഭൂരിഭാഗവും തന്റെ അധീനതയിലാക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ സെല്യൂസിഡ് സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. എന്നിരുന്നാലും പ്രധാന വ്യാപാര മാർഗ്ഗങ്ങൾക്കപ്പുറത്ത് ഈ പുതിയ സാമ്രാജ്യം അതിന്റെ ശക്തി വ്യാപിപ്പിച്ചില്ല. അന്തിയോക്കസ് ഒന്നാമന്റെ ഭരണകാലത്തോ അല്ലെങ്കിൽ പിൽക്കാലത്തോ പേർസിസ് സ്വന്തം നാണയങ്ങൾ പുറത്തിറക്കിയ ഒരു സ്വതന്ത്ര രാജ്യമായി ഉയർന്നുവന്നിരുന്നു.[11]

ക്രി.മു. 238-ൽ സെലൂസിഡ് സാമ്രാജ്യത്തെ പാർത്തിയക്കാർ പരാജയപ്പെടുത്തി, പക്ഷേ ബി.സി 205 ആയപ്പോഴേക്കും സെലൂസിഡ് രാജാവായ അന്ത്യൊക്യസ് മൂന്നാമൻ പേർസിസിലേക്ക് തന്റെ അധികാരം വ്യാപിപ്പിക്കുകയും അതിന്റെ സ്വതന്ത്ര രാഷ്ട്രമെന്ന പദവി ഇല്ലാതാക്കുകയും ചെയ്തു.[12]

ഖീർ എന്ന ചെറുപട്ടണത്തിന്റെ ഭരണാധികാരിയായിരുന്നു ബാബക്. അക്കാലത്ത് പ്രാദേശിക അധികാരം നേടുന്നതിനുള്ള ബാബാക്കിന്റെ ശ്രമങ്ങൾ അക്കാലത്തെ പാർത്തിയൻ അർസാസിഡ് ചക്രവർത്തിയായ അർതബാനസ് നാലാമന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ബാബാക്കും അദ്ദേഹത്തിന്റെ മൂത്തപുത്രൻ ഷാപൂർ ഒന്നാമനും പേർസിസ് മുഴുവനായി തങ്ങളുടെ ശക്തി വികസിപ്പിക്കാൻ കഴിഞ്ഞു.

ഉറവിടങ്ങളുടെ അവ്യക്തത കാരണം തുടർന്നുള്ള സംഭവങ്ങൾ വ്യക്തമല്ല. 220 ഓടെ ബാബക്കിന്റെ മരണത്തെത്തുടർന്ന്, അക്കാലത്ത് ദരാബ്ഗിർഡിന്റെ ഗവർണറായിരുന്ന അർദാഷിർ, തന്റെ സഹോദരൻ ഷാപൂറുമായി സ്വന്തമായി ഒരു അധികാര മത്സരത്തിൽ ഏർപ്പെട്ടുവെന്നതു വ്യക്തമാണ്. 222 ൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഷാപൂർ കൊല്ലപ്പെട്ടുവെന്ന് പുരാതന രേഖകൾ വ്യക്തമാക്കുന്നു.

ഈ സമയത്ത്, അർദാഷിർ തന്റെ തലസ്ഥാനം പേർസിസിനു കൂടുതൽ തെക്ക് ഭാഗത്തേക്ക് മാറ്റുകയയും അർഡാഷിർ-ഖ്വാറാഹ് എന്ന പേരിൽ ഒരു തലസ്ഥാനം സ്ഥാപിക്കുകയും ചെയ്തു (മുമ്പ്, ഗുർ, ഇന്നത്തെ ഫിറോസാബാദ്)[13]. പെർസിസിനുമേൽ തന്റെ ഭരണം സ്ഥാപിച്ച ശേഷം, അർദാഷിർ അതിവേഗം തന്റെ സസ്സാനിഡ് പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രദേശത്തിന്റെ വിസ്തൃതി വ്യാപിപ്പിക്കുകയും ഫാർസ് പ്രാദേശിക പ്രഭുക്കന്മാർ നിന്ന് വിശ്വസ്തത ആവശ്യപ്പെടുകയും കെർമാൻ, ഇസ്ഫഹാൻ, സുസ്യാന, മെസെന തുടങ്ങിയ അയൽ പ്രവിശ്യകളെ തന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads