ഫ്രീഡ്രിച് വോയ്ലർ
From Wikipedia, the free encyclopedia
Remove ads
ഒരു ജർമ്മൻ രസതന്ത്രജ്ഞനാണ് ഫ്രീഡ്രിച് വോയ്ലർ(Friedrich Wöhler).(31 ജൂലായ് 1800 – 23 സെപ്റ്റംബർ 1882). പരീക്ഷണശാലയിൽ കൃത്രിമ യൂറിയ നിർമ്മിച്ച് ലോകപ്രശസ്തനായി. പല മൂലകങ്ങളേയും അവയുടെ ധാതുക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്നതിൽ വിജയിച്ചു.
Remove ads
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ 1800 ജൂലായ് 31 -ന് ഒരു സ്ക്കൂൾ മാസ്റ്ററുടെ മകനായി വോയ്ലർ ജനിച്ചു.1823 -ൽ ഹൈഡൽബർഗ് സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം അദ്ദേഹം സ്വീഡനിലേക്ക് പോയി ബെർസിലിയസിന്റെ കീഴിൽ ഗവേഷണമാരംഭിച്ചു.1826 -ൽ ജർമ്മനിയിൽ തിരിച്ചെത്തിയ വോയ്ലർ 1831 വരെ ബെർലിനിലെ പോളിടെൿനിക് സ്ക്കൂളിൽ അദ്ധ്യാപകനായി.തുടർന്ന് 1882 ൽ മരണം വരെ അദ്ദേഹം ഗോട്ടിൻ ജൻ സർവകലാശാലയിലെ രസതന്ത്രപ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു.1834 ൽ വോയ്ലർ റോയൽ സ്വീഡിഷ് സയൻസ് അക്കാഡമിയിലെ അംഗമായി.
Remove ads
വോയ്ലറുടെ ആദ്യകാല ഗവേഷണങ്ങൾതന്നെ അദ്ദേഹത്തിന് പ്രസിദ്ധി നേടിക്കൊടുത്തു.അലുമിനിയവും ബെറിലിയവും ലോഹരൂപത്തിൽ ആദ്യമായി വേർതിരിച്ചെടുത്തത് അദ്ദേഹമാണ്.അക്കാലത്തു തന്നെ അദ്ദേഹം കാൽസ്യം കാർബൈഡ് കണ്ടുപിടിച്ചു.എന്നാൽ അജൈവ വസ്തുക്കളിൽ നിന്ന് യൂറിയ നിർമ്മിച്ചതിനേയാണ് വോയ്ലറുടെ ഏറ്റവും മഹത്തായ വിജയമായി കരുതുന്നത്.പരീക്ഷണശാലയിൽ അജൈവ രാസപദാർഥങ്ങളിൽ നിന്ന് ഒരു ജൈവരാസപദാർഥം നിർമ്മിച്ചത് കാർബണിക രസതന്ത്രപഠനത്തിലെ ഒരു നാഴികക്കല്ലാണ്. ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുടെ പഠനത്തിലേക്ക് ശ്രദ്ധയാകർഷിച്ചതും വോയ്ലറാണ്. ഈ കാരണങ്ങളാൽ വോയ്ലറെ കാർബണികരസതന്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായി വിശേഷിപ്പിക്കുന്നു.
രാസവസ്തുക്കളെ ജൈവം, അജൈവം എന്നിങ്ങനെ രണ്ടാക്കി തരം തിരിക്കാമെന്ന് ബെർസിലിയസ് ഉൾപ്പെടെയുള്ള രസതന്ത്രജ്ഞന്മാർ വിശ്വസിച്ചുപോന്നു. ജൈവരാസവസ്തുക്കൾ പരീക്ഷണശാലയിൽ നിർമ്മിക്കാൻ കഴിയുകയില്ലെന്നും ജന്തുസസ്യശരീരങ്ങളിൽ നിന്ന് മാത്രമേ ലഭിക്കൂ എന്നുമായിരുന്നു എല്ലാവരുടെയും വിശ്വാസം. ജൈവരാസവസ്തുക്കളുടെ നിർമ്മാണത്തിന് 'ജൈവശക്തി' ആവശ്യമായതുകൊണ്ടാണ് അവ പരീക്ഷണശാലയിൽ നിർമ്മിക്കാൻ കഴിയാത്തതെന്നും അവർ കരുതി. എന്നാൽ ആകസ്മികമായ ഒരു കണ്ടെത്തലിലൂടെ അമോണിയം സയനേറ്റ് ചൂടാക്കിയാൽ അത് യൂറിയ ആയി രൂപാന്തരപ്പെടുമെന്ന് വോയ്ലർ 1828 -ൽ തെളിയിച്ചു. യൂറിയ ഒരു ജൈവരാസവസ്തുവും അമോണിയം സയനേറ്റ് പരീക്ഷണശാലയിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു അജൈവരാസവസ്തുവുമായതിനാൽ ബെർസിലിയസ് വോയ്ലറുടെ ഗവേഷണഫലം അംഗീകരിച്ചു. അതോടെ ജൈവശക്തി എന്ന ആശയം രസതന്ത്രജ്ഞന്മാർ ഉപേക്ഷിച്ചു. വോയ്ലറുടെ മറ്റൊരു കണ്ടുപിടിത്തവും സുപ്രധാനം തന്നെ. ബെൻസോയിക് അമ്ലം കുടിച്ചാൽ മൂത്രത്തിൽ ഹിപ്യൂറിക് അമ്ലം പ്രത്യക്ഷപ്പെടുമെന്ന കണ്ടുപിടിത്തമാണ് അത്. മനുഷ്യശരീരത്തിലെ ഗ്ലൈസീനും ബെൻസോയിക് അമ്ലവും തമ്മിൽ പ്രതിപ്രവർത്തനം നടക്കുന്നു എന്നർഥം. ശരീരത്തിൽ നടക്കുന്ന രാസപ്രതിപ്രവർത്തനങ്ങളുടെ(മെറ്റബോളിസം) പഠനത്തിലേക്ക് ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയാകർഷിച്ചത് വോയ്ലറുടെ ഈ കണ്ടുപിടിത്തമാണ്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads