ഗ്നോം

From Wikipedia, the free encyclopedia

ഗ്നോം
Remove ads

ഗ്നോം[3] (ജിനോം എന്നും ഉച്ഛരിക്കാറുണ്ട്[4]) സ്വതന്ത്ര പ്രവർത്തകസംവിധാനങ്ങൾക്കായുള്ള ഈടുറ്റതും ലളിതവുമായ പണിയിടസംവിധാനം ആണു്. ഗ്നു നെറ്റ്വർക്ക് ഒബ്ജക്റ്റ് മോഡൽ എൻവയോൺമെന്റ് (GNU Network Object Model Environment) എന്നതിന്റെ ചുരുക്കപ്പേരായാണു് ഗ്നോം (GNOME) ഉപയോഗിക്കുന്നതെങ്കിലും[5]ഗ്നോം ഇപ്പോൾ ഒരു വാക്കു തന്നെയായി മാറിയിരിയ്ക്കുന്നു.

വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...

പ്രശസ്ത ഗ്നു/ലിനക്സ് വിതരണങ്ങളായ ഉബുണ്ടു[6], ഫെഡോറ[7], ഡെബിയൻ[8] തുടങ്ങിയവയുടെ സഹജമായ പണിയിട സംവിധാനമായ ഗ്നോം അതിന്റെ ലാളിത്യത്തിനു പേരു് കേട്ടതാണു്. ഗ്നോം മലയാളമടക്കമുള്ള അമ്പതിൽപ്പരം ഭാഷകളിൽ ലഭ്യമാണു്. കേരളസർക്കാറിന്റെ ഐടി@സ്കൂൾ പദ്ധതിയുടെ ഭാഗമായ ഡെബിയൻ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്നു/ലിനക്സ് വിതരണത്തിലും, ഉബുണ്ടു അടിസ്ഥാന ലിനക്സ് വിതരണത്തിലും ഗ്നോം ആണു് ഉപയോഗിയ്ക്കുന്നതു്.

Remove ads

ചരിത്രം

1996 ൽ ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചു് കെ.ഡി.ഇ. പണിയിടസംവിധാനം പുറത്തിറങ്ങിയിരുന്നു. പക്ഷേ ക്യൂട്ടി അന്നു് കുത്തക സോഫ്റ്റ്‌വെയറായിരുന്നു. അതിനു ബദലായാണു് ജിടികെ+ ഉപയോഗിച്ചു് ഗ്നോം വികസനമാരംഭിച്ചതു്. പക്ഷേ പിന്നീടു് ക്യൂട്ടി ക്യുപിഎൽ , ജിപിഎൽ എന്നീ ഇരട്ട ലൈസൻസ് സ്വീകരിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയറാവുകയും ചെയ്തു. ഗ്നോം പണിയിടം മൊത്തത്തിൽ ഗ്നു ലെസ്സർ പബ്ലിക് ലൈസൻസ് ആണു് ഉപയോഗിക്കുന്നതു്. ഇതു് കുത്തക സോഫ്റ്റ്‌വെയറുകൾക്കു് ഗ്നോം ലൈബ്രറികൾ ഉപയോഗിക്കാൻ സാധുത നൽകുന്നു. മിഗൽ ഡി ഇകാസയും ഫെഡെറികോ മെനയുമാണ്[9] ഗ്നോം നിർമ്മാണം ആരംഭിച്ചത്. ഒരു പണിയിട പരിസ്ഥിതിയും അതിനുള്ള ആപ്ലികേഷനുകളും നിർമ്മിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.[10]

ഗ്നോം റ്റു വളരെ ലളിതവും ഉപയോക്തൃ സൗഹൃദവും ആയ പണിയിട പരിസ്ഥിതിയാണ്. ഗ്നോം റ്റുവിൽ സ്വതേയുള്ള ജാലകസംവിധാനം മെറ്റാസിറ്റിയാണ്. ആപ്ലികേഷനുകളും ഫയലുകളും തിരയാൻ സൗകര്യമൊരുക്കുന്ന പാനലും തുറന്നിരിക്കുന്ന ജാലകങ്ങളെ നിയന്ത്രിക്കാനുള്ള ടാസ്ക് ബാറും ആണ് ഗ്നോം റ്റുവിന്റെ പ്രധാന ഘടകങ്ങൾ. ഇതെല്ലാം ലളിതമായി നീക്കാവുന്നതും പുനക്രമീകരിച്ചെടുക്കാവുന്നതുമാണ്.

Remove ads

ആപ്ലിക്കേഷനുകൾ

ഗ്നോമിനു വേണ്ടി നൂറിലധികം ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഇതെല്ലാം ഗ്നോമിനു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടവയാണ് പ്രധാനപ്പെട്ടവ ഇവയാണ്.[11]

കൂടുതൽ വിവരങ്ങൾ ആപ്ലികേഷൻ, വിവരണം ...
Remove ads

ഗ്നോം മലയാളം

ഗ്നോം പണിയിടം മലയാളത്തിലും ലഭ്യമാണു്. ഗ്നോമിലെ മിക്ക പ്രയോഗങ്ങളും മലയാളത്തിലേയ്ക്കു് പ്രാദേശികവത്കരിച്ചിട്ടുണ്ടു്. ഗ്നോമിന്റെ 2.22 പതിപ്പിൽ 81% പ്രാദേശികവത്കരണം പൂർത്തിയായിട്ടുണ്ടു്. ഗ്നോം മലയാളത്തിൽ ലഭ്യമാക്കുന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയാണു്.

കൂടുതൽ വിവരങ്ങൾ

ചിത്രശാല

പ്രധാന പതിപ്പുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads