പണിയിട പരിസ്ഥിതി

ഒരു ഗ്രാഫിക്കൽ ഉപഭോക്തൃ സമ്പർക്കമുഖം From Wikipedia, the free encyclopedia

പണിയിട പരിസ്ഥിതി
Remove ads

ഒരു ഓപറേറ്റിംഗ് സിസ്റ്റവും ഉപയോക്താവും തമ്മിലുള്ള ആശയവിനിമയം അനായാസകരമാക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രാഫിക്കൽ ഉപഭോക്തൃ സമ്പർക്കമുഖത്തെ പണിയിട പരിസ്ഥിതി എന്നു പറയുന്നു. (ആംഗലേയം : Desktop Environment). പണിയിട വ്യവസ്ഥ അല്ലെങ്കിൽ പണിയിട സംവിധാനം എന്നും പറയാറുണ്ട്. ഇത് ഡെസ്ക്ടോപ്(പണിയിടം) അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇതൊരു ഓപറേറ്റിംഗ് സിസ്റ്റത്തിൽ കാണുന്ന എല്ലാ സംവിധാനങ്ങളേയും സൂചിപ്പിക്കുന്നില്ല. ചിലതെല്ലാം ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗവുമാകാം. ചില സമയങ്ങളിൽ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ മുഴുവൻ നിയന്ത്രണമേറ്റെടുക്കാൻ കമാന്റ്ലൈൻ ഇന്റർഫേസ് തന്നെ ആവശ്യമായിവരും.

ഒരു മനുഷ്യൻ എങ്ങനെയാണോ ഭൗതികലോകത്ത് ഓരോ ജോലികൾ കൈകാര്യം ചെയ്യുന്നത് അതുപോലെത്തന്നെ കമ്പ്യൂട്ടറിലും ചെയ്യാൻ പ്രാപ്തനാക്കുന്ന രീതിയിൽ ഒരു നല്ല സമ്പർമുഖം പ്രദാനം ചെയ്യുക എന്നതാണ് എല്ലാ പണിയിട പരിസ്ഥിതികളുടെയും അടിസ്ഥാന ലക്ഷ്യം. പണിയിട പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങളെ 'വിമ്പ്'(WIMP) എന്നു സൂചിപ്പിക്കുന്നു. ജാലകങ്ങൾ(Windows), ചെറുചിത്രങ്ങൾ(Icons) മെനു(Menu), പോയിന്റർ(Pointer) എന്നിവയാണവ[1]. ഒരു പണിയിടത്തിന്റെ സമ്പർക്കമുഖത്തെ നിർണ്ണയിക്കുന്നതിനൊപ്പം ആ പണിയിടത്തിനെ പൂർത്തിയാക്കുന്ന പ്രോഗ്രാമുകളെയും പണിയിട പരിസ്ഥിതി ഉൾകൊള്ളുന്നു[2]. കെഡിഇയും കോമൺ ഡെസ്ക്ടോപ്പ് എൻവയോൺമെന്റുമാണ് ഈ ഉപയോഗത്തെ ജനപ്രിയമാക്കിയത്.

Thumb
ഗ്നോം 3 പണിയിടം
Thumb
പ്ലാസ്മാ പണിയിടത്തോടെയുള്ള കെഡിഇ പരിസ്ഥിതി
Remove ads

നടപ്പാക്കൽ

സാധാരണയായി പണിയിട സംവിധാനം ഒരു ജാലക നിർവ്വഹണ സംവിധാനവും ഏതെങ്കിലും ഒരു വിഡ്ജറ്റ് ടൂൾകിറ്റ് ഉപയോഗിച്ച് ആപ്ലികേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള പരിസ്ഥിതിയും നൽകുന്നു. ജാലക നിർവ്വഹണ സംവിധാനം ഉപഭോക്താവുമായുള്ള ആശയവിനിമയം എളുപ്പമാക്കുമ്പോൾ, വിഡ്ജറ്റ് ടൂൾകിറ്റ് ആപ്ലികേഷനുകൾക്കാവശ്യമായ ലൈബ്രറികൾ പ്രദാനം ചെയ്യുന്നു. വിഡ്ജറ്റ് ടൂൾകിറ്റ് ഒരു ഏകികൃത രൂപത്തെയും ഭാവത്തെയും ലക്ഷ്യം വെക്കുന്നുണ്ട്.

ഒരു ജാലക വ്യവസ്ഥ എന്നുള്ളത് ലൈബ്രറികളോടൊപ്പവും ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പവും താദാത്മ്യം പ്രാപിച്ചിരിക്കുന്ന സംവിധാനമാണ്. ഇതാണ് കീബോഡ്, ഗ്രാഫിക്കൽ ഉപകരണങ്ങൾ, മറ്റു ഹാർഡ്വെയറുകൾ എന്നിവക്ക് പിന്തുണ നൽകുന്നത്. സാധാരണയായി ജാലക നിർവ്വഹണ സംവിധാനം ജാലക വ്യവസ്ഥയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ജാലക വ്യവസ്ഥ പലപ്പോഴും ജാലകനിർവ്വഹണത്തിനാവശ്യമായ ധാരാളം സംഗതികൾ പ്രദാനം ചെയ്യുന്നു. സാധാരണയായി ഇതെല്ലാം ജാലക നിർവ്വഹണ സംവിധാനത്തിന്റെ ഭാഗമായാണ് കണക്കാക്കാറുള്ളത്. ഒരു പ്രത്യേക ജാലകസംവിധാനത്തിനു വേണ്ടിയാണ് പലപ്പോഴും ആപ്ലിക്കേഷനുകൾ തയ്യാറാക്കാറുള്ളത്. ഒരു ജാലക ടൂൾകിറ്റ്, ആപ്ലികേഷനുകൾക്ക് ഉപഭോക്തൃ ആശയവിനിമയം ആയാസകരമാക്കാൻ വിഡ്ഗെറ്റുകളിന്മേൽ ആധിപത്യം നൽകുന്നു.

Remove ads

ചരിത്രവും ഉപയോഗവും

1970ൽ സിറോക്സ് തങ്ങളുടെ സിറോക്സ് അൾട്ടയിലായിരുന്നു ആദ്യമായി പണിയിട പരിസ്ഥിതി ഉപയോഗിച്ചത്. പേഴ്സണൽ കമ്പ്യൂട്ടറുകൾക്ക് വേണ്ടിയാണ് ഇതു നിർമ്മിക്കപ്പെട്ടത്. എന്നാൽ ഇത് വിപണിയിൽ പരാജയമായിരുന്നു. മാർക്കറ്റിംഗ് ഇല്ലായ്മയും ഉയർന്ന വിലയുമായിരുന്നു പരാജയ കാരണങ്ങൾ.[3] ലിസയൊടൊപ്പം ആപ്പിളും ഒരു പണിയിട പരിസ്ഥിതിയെ പരിചയപ്പെടുത്തി. അതും വിപണിയിൽ പരാജയമായിരുന്നു.

ആദ്യത്തെ ജനപ്രിയമായ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ 1984ൽ ഇറങ്ങിയ ആപ്പിളിന്റെ മാക്കിന്റോഷ് ആയിരുന്നു. പിന്നീട് മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 95 ഡെസ്ക്ടോപ്പിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു. 2011ലെത്തിയപ്പോഴേക്ക് വിൻഡോസ് എക്സ്.പിയിലും, വിൻഡോസ് 7ലും , മാക് ഓ.എസ്. ടെനിലും ഉപയോഗിച്ചിരിക്കുന്ന ഇവയുടെ ഏറ്റവും പുതിയ പതിപ്പുകളാണ് ഏറ്റവും ജനപ്രിയമായത്. സാധാരണയായി ഇവക്ക് ബദലുകൾ ഉപയോഗിക്കാറില്ല. എന്നാൽ മാക്കിന്റോഷ് കമ്പ്യൂട്ടറുകളെ ഒഴിച്ച് നിർത്തിയാൽ - അവ മാക് ഒ.എസ് ടെൻ മാത്രമേ ഉൾകൊള്ളുന്നുള്ളൂ - ലിനക്സോ, യൂണിക്സ്-പോലെയുള്ള മറ്റു ഓപറേറ്റിങ് സിസ്റ്റങ്ങളോ ഉപയോഗിക്കുന്ന പേഴ്സണൽ കമ്പ്യൂട്ടറുകൾക്ക്, അവ സർവ്വസാധാരണമല്ലെങ്കിലും ഈയടുത്ത കാലത്തായി നല്ലൊരു വിപണി ലഭിക്കുന്നുണ്ട്[4]. ഇവ എക്സ് ജാലകവ്യവസ്ഥ ഉപയോഗിക്കുകയും ധാരാളം പണിയിട പരിസ്ഥിതികളെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്.

Remove ads

എക്സ് ജാലകവ്യവസ്ഥ

പൊതുവേ യൂണിക്സ്-പോലെയുള്ളതും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഉപയോഗിക്കുന്ന ജാലകവ്യവസ്ഥയാണ് എക്സ് ജാലകവ്യവസ്ഥ (ആംഗലേയം:X Window System). മറ്റു ജാലകവ്യവസ്ഥകളെ അപേക്ഷിച്ച് എക്സ് ജാലകവ്യവസ്ഥയിൽ പണിയിട പരിസ്ഥിതികൾ കൂടുതൽ മികവുറ്റ പ്രകടനം കാഴ്ച വെക്കുന്നു. ഇത്തരത്തിലുള്ള പണിയിട പരിസ്ഥിതികളിൽ സാധാരണയായി ഒരു ജാലക നിർവ്വാഹക സംവിധാനം (സാധാരണയായി മെറ്റാസിറ്റിയോ ക്വിനോ), ഒരു രേഖാനിർവ്വാഹക സംവിധാനം (സാധാരണയായി ഡോൾഫിനോ നോട്ടിലസോ), ഒരു കൂട്ടം തീമുകൾ, പ്രോഗ്രാമുകൾ, ലൈബ്രറികൾ എന്നിവയടങ്ങിയിട്ടുണ്ടാകും. ഒരു പണിയിട പരിസ്ഥിതിയിലെ മുഴുവൻ ഘടകങ്ങളും ഒരു ഉപഭോക്താവിന് എല്ലായ്പ്പോഴും ദൃശ്യമായിക്കൊള്ളണമെന്നില്ല. ചിലതെല്ലാം വളരെ താഴ്ന്ന കോഡായിരിക്കാമ ഉപയോഗിക്കുന്നത്. ഉദാഹരണമായി കെഡിഇയിലെ കിയോ വളരെ വിശാലമായ തരത്തിൽ വിർച്യുൽ ഡിവൈസുകളെ നിയന്ത്രിക്കാൻ ഉപഭോക്താവിന് അവസരമൊരുക്കുന്നു. ഇത് കെഡിഇക്ക് പുറത്ത് ലഭ്യമല്ല.

ആദ്യത്തെ പണിയിട പരിസ്ഥിതി 1993ൽ ഇറങ്ങിയ സിഡിഇ ആയിരുന്നെങ്കിലും കുത്തക സോഫ്റ്റ്‌വെയർ ആയതിനാൽ വേണ്ടത്ര ജനപ്രീതി ലഭിച്ചില്ല. പിന്നീട് 1996ൽ ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ച് നിർമ്മിച്ച കെഡിഇ പുറത്തിറങ്ങി. കെഡിഇ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയിരുന്നെങ്കിലും അന്ന് ക്യൂട്ടി ടൂൾകിറ്റ് സ്വതന്ത്രമായിരുന്നില്ല. ശേഷം 1997ൽ ജിടികെ+ ഉപയോഗിക്കുന്ന ഗ്നോം പുറത്തിറങ്ങി. എക്സ്എഫ്സിഇയും 1997ൽ പുറത്തിറങ്ങി. പക്ഷേ എൽഎക്സ്ഡിഇ പുറത്തിറങ്ങിയത് 2006ലാണ്. ഇന്ന് ഗ്നോമും കെഡിഇയും ജനപ്രിയ പണിയിട പരിസ്ഥിതികളായി നിലനിൽക്കുന്നു. ഇവ ലിനക്സ് വിതരണങ്ങളിൽ സ്വതേ കാണാവുന്നതുമാണ്.
ഇവ പ്രദാനം ചെയ്യുന്ന സംഗതികൾ ഇവയാണ്:

  • പ്രോഗ്രാമ്മർമ്മാർക്ക്, ഒരു കൂട്ടം എപിഐകളും, പ്രോഗ്രാമിങ് പരിസ്ഥിതിയും മനുഷ്യ സമ്പർക്കമുഖ മാർഗനിർദ്ദേശങ്ങളും.
  • വിവർത്തകർക്ക്, ഒരു സംയുക്ത പരീക്ഷണശാല. കെഡിഇയും ഗ്നോമും വിവിധ ഭാഷകളിൽ ലഭ്യമാണ്.[5][6]
  • കലാകാരന്മാർക്ക്, അവരുടെ കഴിവ് തെളിയിക്കാനുള്ള ഇടം.[7][8]
  • എർഗണോമിക്സ് വിദഗ്ദ്ധർക്ക്, അവരുടെ പരിസരം ലഘൂകരിക്കാനുള്ള അവസരം.[9][10][11]
  • മറ്റു സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾക്ക്, കൂട്ടികലർത്താനുള്ളൊരു അവലംബ പരിസ്ഥിതി, ഓപ്പൺഓഫീസ്.ഓർഗ് അത്തരത്തിലുള്ള ഒന്നാണ്.[12][13]
  • ഉപയോക്താക്കൾക്ക് ഒരു സമ്പൂർണ്ണ പണിയിട പരിസ്ഥിതി.

രണ്ടായിരത്തോടെ കെഡിഇക്കും[14] ഗ്നോമിനും പക്വതയെത്തി. അപ്പീൽ[15] കെഡിഇക്കും ടോപസ്[16] ഗ്നോമിനും പുതിയ സമൂലമാറ്റങ്ങൾ കൊണ്ടുവരാനുള്ള പദ്ധതികളാണ്. ഒരേ ലക്ഷ്യമാണെങ്കിലും കെഡിഇയും ഗ്നോമും ഉപയോക്താവിനെ സമീപിക്കുന്ന രീതിയിൽ വളരെ പ്രകടമായ വ്യത്യാസങ്ങൾ കാണാൻ കഴിയും. കെഡിഇ ഭംഗിയേറിയതും എന്നാൽ സങ്കീർണ്ണവുമായ ഒരു പണിയിടം വാഗ്ദാനം ചെയ്യുമ്പോൾ ഗ്നോമിന്റേത് വളരെ ലളിതമായ സമ്പർക്കമുഖമാണ്. പൊതുവായി ഇവ രണ്ടു വ്യത്യസ്ത തരത്തിലുള്ള ഉപയോക്താക്കളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ പണിയിട പരിസ്ഥിതികൾക്കെല്ലാം പൊതുവായി ധാരാളം സംഗതികൾ കാണാൻ കഴിയും, പ്രധാനമായും എക്സ് ജാലകവ്യവസ്ഥ. ഫ്രീഡെസ്ക്ടോപ്പ്.ഓർഗ് ഇത്തരത്തിലുള്ള ഇരട്ടിക്കലുകൾ ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

ഗ്നോമും കെഡിഇയും ഉയർന്ന ഹാർഡ് വെയറുകൾ ഉപയോഗിക്കേണ്ടി വരുന്നവയാണ്. എന്നാൽ താരതമ്യേന ലളിതമായതും കുറഞ്ഞ ഹാർഡ് വെയറുകൾ ഉപയോഗിക്കാവുന്നയുമാണ് എൽഎക്സ്ഡിഇ, എക്സ്എഫ്സിഇ എന്നിവ. ഇവ രണ്ടും ജിടികെ+ ആണ് ഉപയോഗിക്കുന്നത്. ക്യൂട്ടി ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ പണിയിട പരിസ്ഥിതിയാണ് റേസർ-ക്യൂട്ടി.


ഭാരമേറിയഎക്സ് ജാലകവ്യവസ്ഥ ജാലകവ്യവസ്ഥയ്ക്ക് പകരമാകാൻ കഴിയുന്ന നിർമ്മാണത്തിലിരിക്കുന്ന ഭാരം കുറഞ്ഞ ഒരു ജാലകവ്യവസ്ഥയാണ് വേയ്ലൻഡ്.

Remove ads

ഉദാഹരണങ്ങൾ

മൈക്രോസോഫ്റ്റ് വിൻഡോസ് ഓരോ വേർഷനിലും ഓരോ പണിയിട പരിസ്ഥിതിയാണ് ഉപയോഗിക്കുന്നത്. വിൻഡോസ് എക്സ്‌പിയിൽ ലൂണ, വിൻഡോസ് വിസ്റ്റയിലും വിൻഡോസ് 7ലും എയറോ, വിൻഡോസ് 8ൽ മെട്രോ എന്നിങ്ങനെയാണാ പരിസ്ഥിതികൾ. മാക് ഒ.എസ് ടെനിൽ ഉപയോഗിക്കുന്നത് അക്വാ പണിയിട പരിസ്ഥിതിയാണ്.

എന്നാൽ ലിനക്സ് വിതരണങ്ങളിൽ വിവിധ പണിയിട പരിസ്ഥിതികൾ ഉപയോഗിക്കുന്നു. ഗ്നോം, കെഡിഇ, എന്നിവയാണ് പ്രധാനപ്പെട്ട സമ്പൂർണ്ണപണിയിട പരിസ്ഥിതികൾ. ഇവ പണിയിട പരിസ്ഥിയ്കുള്ള ബാക്ക് എൻഡും സമ്പർക്ക മുഖവും അത്യാവശ്യം വേണ്ടുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും സ്വതേ ഉൾക്കൊള്ളുന്നു. മറ്റു മുഖ്യധാരാ പണിയിട പരിസ്ഥിതികളാണ് എക്സ്എഫ്സിഇയും എൽഎക്സ്ഡിഇയും.

എക്സ് ജാലകസംവിധാനങ്ങൾ ഒറ്റക്ക് നിൽക്കാൻ കഴിയുന്നവയാണ്.ഇവയെ ഒരു മുഴുവൻ പണിയിട പരിസ്ഥിതിയായി കണക്കാക്കാൻ കഴിയില്ല. ഇവയിൽ പ്രധാനപ്പെട്ടത് എൻലൈറ്റൻമെന്റ് ആണ്. എന്നാൽ എൻലൈറ്റൻമെന്റിന് ഒരു പണിയിട പരിസ്ഥിതിയുടെ എല്ലാ ഗുണങ്ങളും കാണിക്കാൻ കഴിയും. മറ്റുള്ള എക്സ് ജാലകസംവിധാനങ്ങളാണ് ഓപൺബോക്സ്, ഫ്ലക്സ്ബോക്സ്, വിൻഡോലാബ്, എഫ്വിഡബ്ലുഎം, വിൻഡോമേക്കർ, ആഫ്റ്റർസ്റ്റെപ്പ് എന്നിവ. വിൻഡോമേക്കറും ആഫ്റ്റർസ്റ്റെപ്പും നെക്സ്റ്റ്സ്റ്റെപ്പിന്റെ സമ്പർക്കമുഖത്തെ അനുസ്മരിപ്പിക്കുന്നു.

ഒരു സമ്പർക്കമുഖ പണിയിടം മാത്രമാണ് ഉബുണ്ടുവിൽ സ്വതേ കാണുന്ന യൂണിറ്റി. ഇത് ഗ്നോമിനുള്ളൊരു സമ്പർക്കമുഖമാണ്. ദ്വിമാന മുഖത്തിൽ നിന്നും പണിയിട പരിസ്ഥിതിയെ ത്രിമാനമായ യഥാർത്ഥലോകത്തെത്തിക്കാനുള്ള ശ്രമമാണ് ബമ്പ്ടോപ്പ്. ഇതിൽ രേഖകൾ ഒരു മിഥ്യാപണിയിടത്തിലായിക്കാണാം.

Remove ads

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads