ഗാബറോൺ
From Wikipedia, the free encyclopedia
Remove ads
ഗാബറോൺ (English /ˌɡæbəˈroʊniː/ GAB-ə-ROH-nee) ബോട്സ്വാനയുടെ തലസ്ഥാന നഗരമാണ്. 2011 ലെ കാനേഷുമാരി പ്രകാരം 231,626 ജനസംഖ്യയുള്ള ഈ നഗരം ബോട്സ്വാനയിലെ ഏറ്റവും വലിയ നഗരമാണ് ഗബോറോൺ[5] ഇത് ബോട്സ്വാനയിലെ ആകെ ജനസംഖ്യയുടെ 10% ആണ്.[8]
കഗെയ്ൽ, ഊഡി മലകൾക്കു മദ്ധ്യത്തിൽ നൊട്ട്വൈൻ, സെഗോഡിറ്റ്ഷെയ്ൻ നദികളുടെ സംഗമസ്ഥാനത്തിനു സമീപത്തായി ബോട്സ്വാനയുടെ തെക്കു-കിഴക്കൻ മൂലയിൽ സ്ഥിതിചെയ്യുന്ന ഗാബറോൺ നഗരം, തെക്കേ ആഫ്രിക്കൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ (9.3 മൈൽ) ദൂരത്തായാണ് സ്ഥിതിചെയ്യുന്നത്. സർ സെറെറ്റ്സെ ഖാമ അന്താരാഷ്ട്ര വിമാനത്താവളം ഈ നഗരത്തിന്റെ പരിധിയിലാണുള്ളത്. സ്വയം ഭരണാധികാരമുള്ള ഭരണജില്ലയായ ഇത് ചുറ്റുപാടുമായി സ്ഥിതിചെയ്യുന്ന തെക്കുകിഴക്കൻ ജില്ലയുടെ തലസ്ഥാനവുംകൂടിയാണ്. പ്രദേശവാസികൾ ഈ നഗരത്തെ "ഗാബ്സ്" എന്നു വിളിക്കുന്നു.
Remove ads
ചിത്രശാല
- പ്രധാന മാളിന് സമീപമുള്ള തെരുവ് കാഴ്ച
- നഗരത്തിന്റെ മറ്റൊരു ആകാശക്കാഴ്ച
- ദേശീയ മ്യൂസിയത്തിലെ റൊഡേഷ്യ റെയിൽവേ കാർ
- കിഴക്കോട്ട് തിരഞ്ഞുള്ള നഗരത്തിന്റെ ആകാശ കാഴ്ച—നഗരകേന്ദ്രം ചിത്രത്തിന്റെ വലത് മധ്യത്തിലായും റിസർവോയർ തൊട്ടപ്പുറത്തായും കാണിച്ചിരിക്കുന്നു.
- ബോട്സ്വാന പാർലമെന്റ് കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഖാമയുടെ പ്രതിമ.
- ബോട്സ്വാനയിലെ ഗാബോറോണിന് തൊട്ടപ്പുറത്തുള്ള മൊക്കോലോഡി നേച്ചർ റിസർവിന്റെ ഉയർന്ന സ്ഥാനത്തുനിന്നുള്ള കാഴ്ച,
- ബോട്സ്വാന സർവ്വകലാശാലയുടെ അഡ്മിനിസ്ട്രേഷൻ കെട്ടിടം
- ബോട്സ്വാന സർവകലാശാലയുടെ ഡോർമിറ്ററികൾ
- ബോട്സ്വാന സർവകലാശാലാ കെട്ടിടങ്ങളും മുറ്റവും.
- ബോട്സ്വാന യൂണിവേഴ്സിറ്റിയുടെ വിദ്യാലയപഠനത്തിലുൾപ്പെട്ട ഫുട്ബോൾ ഗെയിം.
- ക്ഗാലെ കുന്നിൽ നിന്ന് കാഴ്ച (ചക്രവാളത്തിൽ ഊഡി മല)
- ഗാബറോൺ അണക്കെട്ട്.
- ഗാബറോൺ അണക്കെട്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads