ഗാബറോൺ

From Wikipedia, the free encyclopedia

ഗാബറോൺmap
Remove ads

ഗാബറോൺ (English /ˌɡæbəˈrn/ GAB-ə-ROH-nee) ബോട്സ്വാനയുടെ തലസ്ഥാന നഗരമാണ്. 2011 ലെ കാനേഷുമാരി പ്രകാരം 231,626 ജനസംഖ്യയുള്ള ഈ നഗരം ബോട്സ്വാനയിലെ ഏറ്റവും വലിയ നഗരമാണ് ഗബോറോൺ[5] ഇത് ബോട്സ്വാനയിലെ ആകെ ജനസംഖ്യയുടെ 10% ആണ്.[8]

വസ്തുതകൾ Gaborone, Country ...

കഗെയ്ൽ, ഊഡി മലകൾക്കു മദ്ധ്യത്തിൽ നൊട്ട്വൈൻ, സെഗോഡിറ്റ്ഷെയ്ൻ നദികളുടെ സംഗമസ്ഥാനത്തിനു സമീപത്തായി ബോട്സ്വാനയുടെ തെക്കു-കിഴക്കൻ മൂലയിൽ സ്ഥിതിചെയ്യുന്ന ഗാബറോൺ നഗരം, തെക്കേ ആഫ്രിക്കൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ (9.3 മൈൽ) ദൂരത്തായാണ് സ്ഥിതിചെയ്യുന്നത്. സർ സെറെറ്റ്സെ ഖാമ അന്താരാഷ്ട്ര വിമാനത്താവളം ഈ നഗരത്തിന്റെ പരിധിയിലാണുള്ളത്. സ്വയം ഭരണാധികാരമുള്ള ഭരണജില്ലയായ ഇത് ചുറ്റുപാടുമായി സ്ഥിതിചെയ്യുന്ന തെക്കുകിഴക്കൻ ജില്ലയുടെ തലസ്ഥാനവുംകൂടിയാണ്. പ്രദേശവാസികൾ ഈ നഗരത്തെ "ഗാബ്സ്" എന്നു വിളിക്കുന്നു.

Remove ads

ചിത്രശാല

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads