ഗ്യാസ്ട്രോഎൻട്രോളജി
From Wikipedia, the free encyclopedia
Remove ads
ദഹനവ്യവസ്ഥയെയും അതിന്റെ തകരാറുകളെയും കേന്ദ്രീകരിച്ചുള്ള വൈദ്യശാസ്ത്ര ശാഖയാണ് ഗ്യാസ്ട്രോഎൻട്രോളജി [1] .
വായ മുതൽ മലദ്വാരം വരെയുള്ള അവയവങ്ങൾ, അലിമെൻററി കനാൽ ദഹനനാളം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ ആണ് ഈ വിഭാഗത്തിന് കീഴിൽ വരുന്നത്. ഈ രംഗത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ എന്ന് വിളിക്കുന്നു. അവർ സാധാരണയായി എട്ട് വർഷത്തെ പ്രീ-മെഡിക്കൽ, മെഡിക്കൽ വിദ്യാഭ്യാസം, ഒരു വർഷം നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പ് (ഇത് റെസിഡൻസിയുടെ ഭാഗമല്ലെങ്കിൽ), മൂന്ന് വർഷം ഇന്റേണൽ മെഡിസിൻ റെസിഡൻസി, മൂന്ന് വർഷം ഗ്യാസ്ട്രോഎൻട്രോളജി ഫെലോഷിപ്പ് എന്നിവ പൂർത്തിയാക്കിയവരായിരിക്കും. കൊളോനോസ്കോപ്പി, ഈസോഫാഗോഗ്യാസ്ട്രോഡ്യൂഡെനോസ്കോപ്പി (ഇജിഡി), എൻഡോസ്കോപ്പിക് റിട്രോഗ്രേഡ് കോളങ്കിയോപാൻക്രിയാറ്റോഗ്രഫി (ഇആർസിപി), എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് (ഇയുഎസ്), ലിവർ ബയോപ്സി എന്നിവ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ ചെയ്യുന്ന ചില നടപടിക്രമങ്ങളാണ്. [2]
പാൻക്രിയാറ്റിക്, ഹെപ്പറ്റോബിലിയറി, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ രോഗം എന്നിവയുടെ ചികിത്സയ്ക്കായി നൂതന എൻഡോസ്കോപ്പിക് സാങ്കേതിക വിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്യാസ്ട്രോഎൻട്രോളജിയുടെ സബ്-സ്പെഷ്യാലിറ്റിയാണ് അഡ്വാൻസ്ഡ് എൻഡോസ്കോപ്പി, ചിലപ്പോൾ ഇത് ഇന്റർവെൻഷണൽ അല്ലെങ്കിൽ സർജിക്കൽ എൻഡോസ്കോപ്പി എന്നും അറിയപ്പെടുന്നു. എൻഡോസ്കോപ്പിക് റിട്രോഗ്രേഡ് കോളൻജിയോപാൻക്രിയാറ്റോഗ്രഫി, എൻഡോസ്കോപ്പിക് അൾട്രാസൗണ്ട്-ഗൈഡഡ് ഡയഗ്നോസ്റ്റിക്, ഇന്റർവെൻഷണൽ നടപടിക്രമങ്ങൾ, എൻഡോസ്കോപ്പിക് മ്യൂക്കോസൽ റിസെക്ഷൻ, എൻഡോസ്കോപ്പിക് സബ്‌മുക്കോസൽ ഡിസെക്ഷൻ എന്നിവ ഉൾപ്പെടെയുള്ള നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകളിൽ പ്രാവീണ്യം നേടുന്നതിനായി ഇന്റർവെൻഷണൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ സാധാരണയായി ഒരു വർഷം അധിക പരിശീലനം നേടുന്നു.
ഹെപറ്റോളജി, അല്ലെങ്കിൽ ഹെപറ്റോബൈലിയറി മെഡിസിൻ, കരൾ, പാൻക്രിയാസ്, ബൈലിയറി ട്രീ എന്നിവയെക്കുറിച്ച് പഠിക്കുന്ന ഗാസ്ട്രോഎൻടറോളജിയുടെ ഒരു സബ്-സ്പെഷ്യാലിറ്റിയാണ്. പ്രോക്ടോളജി, മലദ്വാരം, മലാശയം, വൻകുടൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗാസ്ട്രോഎന്ട്രോളജി സബ്-സ്പെഷ്യാലിറ്റിയാണ്.
Remove ads
ചരിത്രം

ഈജിപ്ഷ്യൻ പാപിറസിൽ നിന്ന്, ജോൺ എഫ് നൺ, ഫറവോമാരുടെ കാലഘട്ടങ്ങളിലെ വൈദ്യന്മാർക്ക് ഇടയിലെ ചെറുകുടൽ രോഗങ്ങളെക്കുറിച്ചുള്ള ഗണ്യമായ അറിവ് തിരിച്ചറിഞ്ഞു . പത്താം രാജവംശത്തിലെ ഇരിനാക്തി (c. 2125 ബിസി) ഗ്യാസ്ട്രോഎൻട്രോളജി, സ്ലീപ്പിംഗ്, പ്രോക്ടോളജി എന്നിവയിൽ വിദഗ്ധനായ ഒരു രാജ വൈദ്യനായിരുന്നു. [3]
പുരാതന ഗ്രീക്കുകാരിൽ, ഹിപ്പോക്രാറ്റസ് ദഹനത്തിന് കാരണം കണ്ടെത്തി. ആമാശയത്തിൻ്റെ നാല് ഫാക്കൽറ്റി (കഴിവ്)കളെക്കുറിച്ചുള്ള ഗാലന്റെ ആശയം പതിനേഴാം നൂറ്റാണ്ട് വരെ വ്യാപകമായി അംഗീകരിക്കപ്പെട്ടു.
പതിനെട്ടാം നൂറ്റാണ്ട്:
- ഗാലന്റെ സിദ്ധാന്തങ്ങളെ അവഗണിച്ച ആദ്യകാല ഭിഷ്വഗ്വരൻമാരിൽ ഇറ്റാലിയൻ ഫിസിഷ്യൻ ലാസാരോ സ്പല്ലൻസാനി (1729–99) ഉൾപ്പെടുന്നു, 1780 ൽ അദ്ദേഹം ഭക്ഷ്യവസ്തുക്കളിൽ ഗ്യാസ്ട്രിക് ജ്യൂസിന്റെ പ്രവർത്തനത്തെക്കുറിച്ച് പരീക്ഷണാത്മക തെളിവ് നൽകി.
- 1767-ൽ ജർമ്മൻ ഫിസിഷ്യൻ ജോഹാൻ വോൺ സിമ്മർമാൻ വയറുുകടിയെക്കുറിിച്ച് ഒരു പ്രധാന കൃതി എഴുതി.
- 1777 ൽ വിയന്നയിലെ മാക്സിമിലിയൻ സ്റ്റോൾ പിത്തസഞ്ചിയിലെ അർബുദത്തെ വിവരിച്ചു. [4]
പത്തൊന്പതാം നൂറ്റാണ്ട്:
- 1805-ൽ, ഫിലിപ്പ് ബൊജ്ജിനി താൻ നിർമ്മിച്ച ലിച്ച്ലൈറ്റർ എന്ന ഒരു ട്യൂബ് ഉപയോഗിച്ച് മൂത്രനാളി, മലാശയം, അന്നനാളം എന്നിങ്ങനെ മനുഷ്യന്റെ ശരീരത്തിന്റെ ഉൾഭാഗം നിരീക്ഷിക്കാൻ ആദ്യ ശ്രമം നടത്തി. എൻഡോസ്കോപ്പിയുടെ ആദ്യകാല വിവരണമാണിത്. [5] [6]
- അബ്ഡൊമിനൽക്യാൻസറിൽ ലിംഫ് നോഡുകളുടെ വർദ്ധനവ് ചാൾസ് എമിലി ട്രോസിയർ വിവരിച്ചു.
- ആമാശയത്തിലെ ജ്യൂസിൽ ഹൈഡ്രോക്ലോറിക് ആസിഡ് അടങ്ങിയിരിക്കുന്നതായി 1823 ൽ വില്യം പ്രൌട്ട് കണ്ടെത്തി. [7]
- 1833-ൽ വില്യം ബ്യൂമോണ്ട് , ഗ്യാസ്ട്രിക് ജ്യൂസ്, ദഹനത്തിന്റെ ഫിസിയോളജി എന്നിവയെക്കുറിച്ചുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ആയ Experiments and Observations on the Gastric Juice and the Physiology of Digestion പ്രസിദ്ധീകരിച്ചു.
- 1868 ൽ അറിയപ്പെടുന്ന ജർമ്മൻ ഡോക്ടറാഉഅ അഡോൾഫ് കുസ്മാൽ ഗ്യാസ്ട്രോസ്കോപ്പ് വികസിപ്പിച്ചു.
- 1871-ൽ വിയന്നയിലെ ഫിസിഷ്യൻ സൊസൈറ്റിയിൽ, കാൾ സ്റ്റോർക്ക് രണ്ട് ദൂരദർശിനി മെറ്റൽ ട്യൂബുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈസോഫാഗോകോപ്പ് പ്രദർശിപ്പിച്ചു.
- 1876-ൽ കാൾ വിൽഹെം വോൺ കുഫ്ഫെർ ഇപ്പോൾ കുഫ്ഫെർ സെല്ലുകൾ എന്ന് വിളിക്കുന്ന ചില കരൾ കോശങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിവരിച്ചു.
- 1883-ൽ ഹ്യൂഗോ ക്രോണെക്കറും സാമുവൽ ജെയിംസ് മെൽറ്റ്സറും മനുഷ്യരിൽ ഓസോഫേഷ്യൽ മാനോമെട്രി പഠിച്ചു.

ഇരുപതാം നൂറ്റാണ്ട്:
- 1915-ൽ, ജെസ്സി മക്ക്ലെണ്ടൻ മനുഷ്യ ആമാശയത്തിലെ അസിഡിറ്റി പരിശോധിച്ചു. [8]
- 1921-22 ൽ വാൾട്ടർ അൽവാരെസ് ആദ്യത്തെ ഇലക്ട്രോ ഗ്യാസ്ട്രോഗ്രഫി ഗവേഷണം നടത്തി. [9]
- ഒന്നാം ലോകമഹായുദ്ധസമയത്ത് മനുഷ്യന്റെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട നിരവധി പ്രധാന രോഗങ്ങളെ റുഡോൾഫ് ഷിൻഡ്ലർ തന്റെ പാഠപുസ്തകത്തിൽ വിവരിച്ചു. അദ്ദേഹവും ജോർജ്ജ് വുൾഫും 1932 ൽ സെമിഫ്ലെക്സിബിൾ ഗ്യാസ്ട്രോസ്കോപ്പ് വികസിപ്പിച്ചു.
- 1932-ൽ ബുറിൽ ബെർണാഡ് ക്രോൺ ക്രോൺസ് രോഗത്തെക്കുറിച്ച് വിവരിച്ചു.
- 1957 ൽ ബേസിൽ ഹിർഷോവിറ്റ്സ് ഒരു ഫൈബ്രിയോപ്റ്റിക് ഗ്യാസ്ട്രോസ്കോപ്പിന്റെ ആദ്യ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട്:
- 2005 ൽ, ഓസ്ട്രേലിയയിലെ ബാരി മാർഷലിനും റോബിൻ വാറനും ഹെലികോബാക്റ്റർ പൈലോറി (1982/1983) കണ്ടെത്തിയതിനും പെപ്റ്റിക് അൾസർ രോഗത്തിൽ വഹിച്ച പങ്കിനും ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം ലഭിച്ചു. ജെയിംസ് ലെവിറ്റ് അവരുടെ ഗവേഷണത്തിന് സഹായിച്ചെങ്കിലും മരണാനന്തര നോബൽ സമ്മാനം നൽകാത്തതിനാൽ അദ്ദേഹത്തെ അവാർഡിൽ ഉൾപ്പെടുത്തിയില്ല.
Remove ads
രോഗ വർഗ്ഗീകരണം
1. ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസ് ( ഐസിഡി 2007) / ലോകാരോഗ്യ സംഘടനയുടെ വർഗ്ഗീകരണം :
- അധ്യായം XI, ദഹനവ്യവസ്ഥയുടെ രോഗങ്ങൾ, (K00-K93) Archived 2009-04-22 at the Wayback Machine
2. MeSH വിഷയ തലക്കെട്ട് :
3. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ കാറ്റലോഗ് (എൻഎൽഎം ക്ലാസിഫിക്കേഷൻ 2006) :
- ഡൈജസ്റ്റീവ് സിസ്റ്റം (W1) Archived 2004-10-19 at the Wayback Machine
Remove ads
ഗ്യാസ്ട്രോഎൻട്രോളജി കമ്മ്യൂണിറ്റി
ഗ്യാസ്ട്രോഎൻട്രോളജിക്കൽ സൊസൈറ്റികൾ
- ലോക ഗ്യാസ്ട്രോഎൻട്രോളജി ഓർഗനൈസേഷൻ
- ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി
- യുണൈറ്റഡ് യൂറോപ്യൻ ഗ്യാസ്ട്രോഎൻട്രോളജി
ജേണലുകൾ
- ദി അമേരിക്കൻ ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജി
- ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി
- എൻഡോസ്കോപ്പി
- ഗ്യാസ്ട്രോഎൻട്രോളജി
- ഗ്യാസ്ട്രോഇന്റസ്റ്റൈനൽ എൻഡോസ്കോപ്പി
- ഗട്ട്
- ഇൻഫ്ലമേറ്ററി ബവൽ ഡിസീസസ്
- ജേണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി
- ജേണൽ ഓഫ് ക്രോൺസ് ആൻഡ് കോളിറ്റിസ്
- ന്യൂറോഗാസ്ട്രോഎൻട്രോളജി & മോട്ടിലിറ്റി
- വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജി
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ
- ഡഗ്ലസ് റെക്സ്
- ഡേവിഡ് ടി. റൂബിൻ
- ജോൺ ഫോർഡ്‌ട്രാൻ
ഗവേഷണ ഉറവിടങ്ങൾ
- സ്കാൻഡിനേവിയൻ ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജി
- യുഇജി ജേണൽ Archived 2016-12-05 at the Wayback Machine
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads