ഗൗറ്റെങ്
From Wikipedia, the free encyclopedia
Remove ads
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് ഗൗറ്റെങ് (ഇംഗ്ലീഷ്: Gauteng (/ɡɔːˈtɛŋ/; Sotho pronunciation [xɑ́úˈtʼèŋ̀])). "സ്വർണത്തിന്റെ ഭൂമി" എന്നാണ് ഗൗറ്റെങ് എന്ന പദത്തിനർത്ഥം. വിസ്തൃതിയിൽ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ചെറിയ പ്രവിശ്യയാണ് ഗൗറ്റെങ് .[3] . ജൊഹാനസ്ബർഗാണ് ഗൗറ്റെങിന്റെ തലസ്ഥാനം.
പഴയ ട്രാൻസ്വാൾ പ്രവിശ്യ വിഭജിച്ചാണ്, 1994 ഏപ്രിൽ 27ന് ഈ പ്രവിശ്യ രൂപികരിച്ചത്. പ്രിട്ടോറിയ–വിറ്റ്വാറ്റെർസ്രാൻഡ്–വെറീനിഗിങ് (PWV) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് 1994 ഡിസംബറിലാണ് "ഗൗറ്റെങ്" എന്ന് പേര് മാറ്റിയത്.[4] വിസ്തൃതിയിൽ ഏറ്റവും ചെറുതാണെങ്കിലും, ഏറ്റവും അധികം നഗരവൽക്കരിക്കപ്പെട്ട ദക്ഷിണാഫ്രിക്കയിലെ പ്രവിശ്യയാണ് ഗൗറ്റെങ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവുംവലിയ നഗരമായ ജൊഹനാസ്ബർഗ്,ദക്ഷിണാഫ്രിക്കയുടെ ഭരണനിർവ്വഹണ തലസ്ഥാനമായ, പ്രിട്ടോറിയ, മറ്റ് വ്യാവസായിക നഗരങ്ങളായ മിഡ്രാന്റ് , വാൻഡെർബിജ്ല്പാർക് തുടങ്ങിയവയെല്ലാം ഈ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. As of 2015[update], 132 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ, ദക്ഷിണാഫ്രിക്കയിലെത്തന്നെ ഏറ്റവും ജനംഖ്യയുള്ള പ്രവിശ്യയാണ് ഇത്.[1]
Remove ads
ഭൂമിശാസ്ത്രം
ഫ്രീ സ്റ്റേറ്റിനെ ഗൗറ്റെങിൽ നിന്നും വേർതിരിച്ചുകൊണ്ട് ഗൗത്തെങിന്റെ തെക്കേ അതിരിലൂടെ വാൾ നദി ഒഴുകുന്നു.[5] ഗൗറ്റെങിന്റെ പടിഞ്ഞാറു ദിക്കിലായി നോർത്ത് വെസ്റ്റ് പ്രവിശ്യയും[5], വടക്കുദിക്കിൽ ലിമ്പോപ്പൊയും[5], കിഴക്ക് മ്പുമാലാങ്കയും അതിരിടുന്നു.[5] മറ്റ് വിദേശരാജ്യങ്ങളുമായി അതിർത്തി പങ്കിടാത്ത, കരയാൽ ചുറ്റപെട്ട ഒരേ ഒരു ദക്ഷിണാഫ്രിക്കൻ പ്രവിശ്യയാണ് ഗൗറ്റെങ്. [5] ഹൈവെൽഡ്, എന്നറിയപ്പെടുന്ന ഉയർന്ന് ഉന്നതിയിലുള്ള പുൽമേടുകളാണ് ഇവിടത്തെ സ്വാഭാവിക ഭൂപ്രകൃതി. താരതമ്യേന താഴ്ന്ന ഉയരത്തിലുള്ള പ്രവിശ്യയുടെ വടക്കേ ഭാഗത്ത്, പ്രധാനമായും സബ് ട്രോപ്പികൽ കാലാവസ്ഥയാണുള്ളത്. ശുഷ്കമായ സവേനകൾ ഇവിടെ കാണപ്പെടുന്നു.
- ഗൗറ്റെങിലെ ഒരു പുൽമേട്
- ഗൗറ്റെങ്കിലെ മുൽത്തകിടികളിൽ മേയുന്ന ചെമ്മരിയാടുകൾ
Remove ads
ഭരണവിഭാഗങ്ങൾ

മേയ് 2011ലെ കണക്കുപ്രകാരം, ഗൗറ്റെങിനെ മൂന്ന് മെട്രോപൊളിറ്റൻ മുനിസിപ്പലിറ്റികളായും , രണ്ട് ജില്ലാ മുനിസിപ്പാലിറ്റികളായും വിഭജിച്ചിരിക്കുന്നു. ഇവയെ വീണ്ടും 8 പ്രാദേശിക മുനിസിപ്പാലിറ്റികളായി വിഭജിച്ചിട്ടുണ്ട്.[6]
മെട്രോപൊളിറ്റൻ മുനിസിപ്പലിറ്റികൾ
- റ്റ്ഷ്വാനെ മഹാനഗരസഭ (പ്രിട്ടോറിയ)
- ജൊഹനാസ്ബർഗ് മഹാനഗരസഭ
- എകുർഹുലേനി മഹാനഗരസഭ
ജില്ലാ മുനിസിപ്പലിറ്റികൾ
- വെസ്റ്റ് റാൻഡ്
- സെഡിബെങ്
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads