ഗൗറ്റെങ്

From Wikipedia, the free encyclopedia

ഗൗറ്റെങ്
Remove ads

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് ഗൗറ്റെങ് (ഇംഗ്ലീഷ്: Gauteng (/ɡɔːˈtɛŋ/; Sotho pronunciation [xɑ́úˈtʼèŋ̀])). "സ്വർണത്തിന്റെ ഭൂമി" എന്നാണ് ഗൗറ്റെങ് എന്ന പദത്തിനർത്ഥം. വിസ്തൃതിയിൽ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ചെറിയ പ്രവിശ്യയാണ് ഗൗറ്റെങ് .[3] . ജൊഹാനസ്‌ബർഗാണ് ഗൗറ്റെങിന്റെ തലസ്ഥാനം.

വസ്തുതകൾ ഗൗറ്റെങ്, രാജ്യം ...

പഴയ ട്രാൻസ്വാൾ പ്രവിശ്യ വിഭജിച്ചാണ്, 1994 ഏപ്രിൽ 27ന് ഈ പ്രവിശ്യ രൂപികരിച്ചത്. പ്രിട്ടോറിയവിറ്റ്വാറ്റെർസ്രാൻഡ്വെറീനിഗിങ് (PWV) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് 1994 ഡിസംബറിലാണ് "ഗൗറ്റെങ്" എന്ന് പേര് മാറ്റിയത്.[4] വിസ്തൃതിയിൽ ഏറ്റവും ചെറുതാണെങ്കിലും, ഏറ്റവും അധികം നഗരവൽക്കരിക്കപ്പെട്ട ദക്ഷിണാഫ്രിക്കയിലെ പ്രവിശ്യയാണ് ഗൗറ്റെങ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവുംവലിയ നഗരമായ ജൊഹനാസ്ബർഗ്,ദക്ഷിണാഫ്രിക്കയുടെ ഭരണനിർവ്വഹണ തലസ്ഥാനമായ, പ്രിട്ടോറിയ, മറ്റ് വ്യാവസായിക നഗരങ്ങളായ മിഡ്രാന്റ് , വാൻഡെർബിജ്ല്പാർക് തുടങ്ങിയവയെല്ലാം ഈ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. As of 2015, 132 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ, ദക്ഷിണാഫ്രിക്കയിലെത്തന്നെ ഏറ്റവും ജനംഖ്യയുള്ള പ്രവിശ്യയാണ് ഇത്.[1]

Remove ads

ഭൂമിശാസ്ത്രം

ഫ്രീ സ്റ്റേറ്റിനെ ഗൗറ്റെങിൽ നിന്നും വേർതിരിച്ചുകൊണ്ട് ഗൗത്തെങിന്റെ തെക്കേ അതിരിലൂടെ വാൾ നദി ഒഴുകുന്നു.[5] ഗൗറ്റെങിന്റെ പടിഞ്ഞാറു ദിക്കിലായി നോർത്ത് വെസ്റ്റ് പ്രവിശ്യയും[5], വടക്കുദിക്കിൽ ലിമ്പോപ്പൊയും[5], കിഴക്ക് മ്പുമാലാങ്കയും അതിരിടുന്നു.[5] മറ്റ് വിദേശരാജ്യങ്ങളുമായി അതിർത്തി പങ്കിടാത്ത, കരയാൽ ചുറ്റപെട്ട ഒരേ ഒരു ദക്ഷിണാഫ്രിക്കൻ പ്രവിശ്യയാണ് ഗൗറ്റെങ്. [5] ഹൈവെൽഡ്, എന്നറിയപ്പെടുന്ന ഉയർന്ന് ഉന്നതിയിലുള്ള പുൽമേടുകളാണ് ഇവിടത്തെ സ്വാഭാവിക ഭൂപ്രകൃതി. താരതമ്യേന താഴ്ന്ന ഉയരത്തിലുള്ള പ്രവിശ്യയുടെ വടക്കേ ഭാഗത്ത്, പ്രധാനമായും സബ് ട്രോപ്പികൽ കാലാവസ്ഥയാണുള്ളത്. ശുഷ്കമായ സവേനകൾ ഇവിടെ കാണപ്പെടുന്നു.

Remove ads

ഭരണവിഭാഗങ്ങൾ

Thumb
ഗ്വാന്റെങ്കിലെ മുനിസിപ്പാലിറ്റികളുടെ ഭൂപടം

മേയ് 2011ലെ കണക്കുപ്രകാരം, ഗൗറ്റെങിനെ മൂന്ന് മെട്രോപൊളിറ്റൻ മുനിസിപ്പലിറ്റികളായും , രണ്ട് ജില്ലാ മുനിസിപ്പാലിറ്റികളായും വിഭജിച്ചിരിക്കുന്നു. ഇവയെ വീണ്ടും 8 പ്രാദേശിക മുനിസിപ്പാലിറ്റികളായി വിഭജിച്ചിട്ടുണ്ട്.[6]

മെട്രോപൊളിറ്റൻ മുനിസിപ്പലിറ്റികൾ

  • റ്റ്ഷ്വാനെ മഹാനഗരസഭ (പ്രിട്ടോറിയ)
  • ജൊഹനാസ്ബർഗ് മഹാനഗരസഭ
  • എകുർഹുലേനി മഹാനഗരസഭ

ജില്ലാ മുനിസിപ്പലിറ്റികൾ

  • വെസ്റ്റ് റാൻഡ്
  • സെഡിബെങ്
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads