ഗ്രീസ്

തെക്കൻ യൂറോപ്പിലെ ഒരു രാജ്യം From Wikipedia, the free encyclopedia

ഗ്രീസ്
Remove ads

ഗ്രീസ്‌ — തെക്കൻ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗവുമാണ്. യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്തായാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ ഹെല്ലെനിക ഗണരാജ്യംHellenic RepublicΕλληνική ΔημοκρατίαEllīnikī́ Dīmokratía, തലസ്ഥാനം ...
Remove ads

ഭൂമിശാസ്ത്രം

അതിർത്തികൾ

വടക്ക് ബൾഗേറിയ,മാസിഡോണിയ,അൽബേനിയ,കിഴക്ക് തുർക്കി എന്നീ രാജ്യങ്ങളും തെക്കേ അതിർത്തിയിൽ മെഡിറ്ററേനിയൻ കടലും പടിഞ്ഞാറേ അതിർത്തിയിൽ അഡ്രിയാറ്റിക് കടലും.

ഭരണസം‌വിധാനം

ഗ്രീക് പാർലമെന്റ് വൗളി എന്നാണ് അറിയപ്പെടുന്നത്.ഭരണത്തലവൻ പ്രസിഡന്റ് ആണ്.11അംഗങ്ങളുള്ള സ്പെഷ്യൽ സുപ്രീം ട്രൈബ്യൂണൽ ആണ് ഉയർന്ന കോടതി.ആജീവനാന്ത കാലത്തേയ്കാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്.

ഔദ്യോഗിക വിവരങ്ങൾ

  • തലസ്ഥാനം ആതൻസ്
  • ഔദ്യോഗികനാമം എല്ലിനികി ഡിമോക്രാഷ്യ
  • ഔദ്യോഗികഭാഷ ഗ്രീക്
  • നാണയം യൂറോ
  • ഔദ്യോഗികമതം ഗ്രീക് ഓർത്തഡോക്സി

ചരിത്രം

ഗ്രീക് സംസ്കാരം

ഈജിയൻ കടലിലെ ദ്വീപിൽ ബി.സി.3000ൽ ആണ് ആദ്യസംസ്കാരം ഉടലെടുത്തത്.ഈ സംസ്കാരം മിനോവൻ സംസ്കാരം എന്നറിയപ്പെടുന്നു.ഗ്രീക് സംസ്കാരം ഉടലെടുത്തത് ബി.സി 2000ൽ ആണ്.

ജനാധിപത്യം

ബി.സി 508ൽ ക്ലീസ്തനസ്സ് അവതരിപ്പിച്ച ഭരണഘടനയിലൂടെ ജനാധിപത്യം നിലവിൽ വന്നു.അഞ്ഞൂറോളം അംഗങ്ങളുള്ള കൗൺസിൽ രൂപവത്കരിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശവും നൽകപ്പെട്ടു.

സുവർണ്ണകാലഘട്ടം

ബി.സി 477ൽ ആണ് ഗ്രീസിന്റെ സുവർണ്ണ കാലഘട്ടം ആരംഭിയ്ക്കുന്നത്.ഈ കാലത്ത് സാഹിത്യത്തിലും കലയിലും പുരോഗതിയുണ്ടായി.ഈ കാലഘട്ടം അവസാനിയ്കുന്നത് ബി.സി 431ൽ ആണ്.ഇതിന് കാരണമായത് പെലൊപ്പനേഷ്യൻ യുദ്ധം ആയിരുന്നു.

സാഹിത്യം

ബി.സി 2000മുതൽ സാഹിത്യത്തിന് ഗ്രീസ് വളരെയധികം സംഭാവനകൾ നൽകി.ഹെസിയോഡ് വർക്സ് ആന്റ് ഡേയ്സ് രചിച്ചത് ഇക്കാലത്താണ്.മറ്റോരു കൃതിയായ തിയോഗണിയും ഇക്കാലത്ത് രചിയ്ക്കപ്പെട്ടു.തുടർന്ന് ബി.സി 461-431 കാലഘട്ടത്തിൽ പ്രസിദ്ധങ്ങളായ ദുരന്തനാടകങ്ങളും ബി.സി400നോടടുത്ത് ഹാസ്യനാടകങ്ങളും രചിയ്ക്കപ്പെട്ടു.ബി.സി രണ്ടാം നൂറ്റാണ്ടിൽ ബൈബിൾ തർജ്ജമ ചെയ്യപ്പെട്ടു.ദ് സെപ്‌റ്റ്‌വാജിന്റ് എന്നാണ് ഇത് അറിയപ്പെട്ടത്.

ചരിത്രത്തിൽ പ്രമുഖർ

Remove ads

ഇതും കാണുക


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads