സൈപ്രസ്
മദ്ധ്യധരണാഴിയുടെ കിഴക്കുവശത്തുള്ള ഒരു യൂറേഷ്യൻ ദ്വീപുരാജ്യം From Wikipedia, the free encyclopedia
Remove ads
മദ്ധ്യധരണാഴിയുടെ കിഴക്കുവശത്തുള്ള ഒരു യൂറേഷ്യൻ ദ്വീപുരാജ്യമാണ് സൈപ്രസ്. (ഗ്രീക്ക്: Κύടπρος, Kýpros; തുർക്കിഷ്: Kıbrıs), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സൈപ്രസ് (ഗ്രീക്ക്: Κυπριακή Δημοκρατία, Kypriakí Dimokratía) ടർക്കിക്ക് (അനറ്റോളിയ) തെക്കാണ് സൈപ്രസ്.
മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ സൈപ്രസ്, മേഖലയിൽ ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നുമാണ്. വർഷം തോറും 24 ലക്ഷം വിനോദസഞ്ചാരികളെ സൈപ്രസ് ആകർഷിക്കുന്നു. [5] ബ്രിട്ടീഷ് കോളനിയായിരുന്ന സൈപ്രസ് 1960-ൽ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1961-ൽ സൈപ്രസ് ഒരു കോമൺവെൽത്ത് റിപ്പബ്ലിക്ക് ആയി. ഒരു വികസിത രാജ്യമായ സൈപ്രസ് 2004 മെയ് 1 മുതൽ യൂറോപ്യൻ യൂണിയൻ അംഗമാണ്.
1974-ൽ ഗ്രീക്ക് സൈപ്രിയോട്ടുകളും റ്റർക്കിഷ് സൈപ്രിയോട്ടുകളും തമ്മിൽ സാമുദായിക കലാപമുണ്ടായി. ഗ്രീക്ക് സൈപ്രിയോട്ടുകൾ പട്ടാള അട്ടിമറിയിലൂടെ സൈപ്രസിന്റെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഗ്രീക്ക് സൈനിക ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പട്ടാള അട്ടിമറി ശ്രമം (കൂ). ഇതേത്തുടർന്ന് റ്റർക്കി സൈപ്രസിനെ ആക്രമിച്ച് സൈപ്രസ് ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം കയ്യേറി. ആയിരക്കണക്കിന് സൈപ്രിയോട്ടുകൾ ഇതെത്തുടർന്ന് അഭയാർത്ഥികളായി. ദ്വീപിനു വടക്ക് ഒരു പ്രത്യേക റ്റർക്കിഷ് സൈപ്രിയോട്ട് രാഷ്ട്രീയ സംവിധാനം സ്ഥാപിതമായി. ഈ സംഭവവും ഇതെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇന്നും തുടരുന്ന ഒരു വിവാദവിഷയമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads