ഹേഗ്
From Wikipedia, the free encyclopedia
Remove ads
നെതർലാന്റ്സിലെ ഗവണ്മെന്റിന്റെ ആസ്ഥാനനഗരവും സൗത്ത് ഹോളണ്ട് പ്രോവിൻസിന്റെ തലസ്ഥാനവുമാണ് ഹേഗ് (/ðə ˈheɪɡ/; ഡച്ച്: Den Haag pronounced [dɛnˈɦaːx] ⓘ or 's-Gravenhage pronounced [ˈsxraːvə(n)ˌɦaːɣə] ⓘ) 2015 ജനുവരി ഒന്നിന് 5,15,880 ജനസംഖ്യയുള്ള ഈ നഗരം ആംസ്റ്റർഡാം , റോട്ടർഡാം എന്നിവയ്ക്കുശേഷം നെതർലാന്റ്സിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ്.
ഹേഗ് ഡച്ച് മന്ത്രിസഭ, പാർലിമെന്റ്, സുപ്രീം കോടതി എന്നിവയുടെ ആസ്ഥാനനഗരമാണെങ്കിലും ഭരണഘടനയനുസരിച്ച് തലസ്ഥാനം ആംസ്റ്റർഡാമാണ്.[8] അന്തർദേശീയ ക്രിമിനൽ കോടതി, അന്തർദേശീയ നീതിന്യായ കോടതി എന്നിവയുടെ ആസ്ഥാനനഗരവും ഹേഗ് ആണ്.
Remove ads
ഭൂമിശാസ്ത്രം
വടക്കൻ കടലിനരികിലായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഡച്ച് നഗരമാണിത്, ഹാഗ്ലാന്റെൻ എന്ന നഗരസമുച്ചയത്തിന്റെ (conurbation) കേന്ദ്രമാണ് ഈ നഗരം. നെതർലന്റ്സിൽ എല്ലായിടത്തും അനുഭവപ്പെടുന്ന കാലാവസ്ഥയാണ് (Koppen Cfb) ഇവിടേത്തത് എങ്കിലും സമുദ്രസാമീപ്യം കാരണം ശൈത്യകാലത്തിന് കാഠിന്യം കുറവും വേനൽക്കാലത്ത് ചൂട് കുറവും അനുഭവപ്പെടുന്നു.

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads