ഹരിപ്രസാദ് ചൗരസ്യ

From Wikipedia, the free encyclopedia

ഹരിപ്രസാദ് ചൗരസ്യ
Remove ads

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തനായ ബാംസുരി വാദകനാണ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ (Hariprasad Chaurasia) (ജനനം 1938 ജൂലൈ 1).[1]

വസ്തുതകൾ ഹരിപ്രസാദ് ചൗരസ്യ, പശ്ചാത്തല വിവരങ്ങൾ ...
Remove ads

ആദ്യ കാലം

ഹരിപ്രസാദ് ചൗരസ്യ സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അലഹബാദിലെ ഒരു കുടുംബത്തിൽ ജനിച്ചു. നാലു വയസ്സിൽ മാതാവു മരിച്ചു.[2] ഗുസ്തിക്കാരനായിരുന്ന പിതാവിന് മകനും അങ്ങനെയാകാനായിരുന്നു ഇഷ്ടം. കുറച്ചു കാലം പിതാവുമൊത്ത് കളരിയിൽപ്പോയി ഗുസ്തി അഭ്യസിച്ചു. ആദ്യ കാലത്ത് തന്റെ സംഗീതാഭ്യാസനം ഒളിപ്പിച്ചുവെക്കേണ്ടി വന്നെങ്കിലും കളരി മുറകളുടെ അഭ്യാസം കൊണ്ടു നേടിയ ആരോഗ്യം തന്റെ സംഗീത ജീവിതം ദീർഘിപ്പിച്ചുകൊണ്ടു പോകുന്നതിന് സഹായകമായതായി അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.

Remove ads

പരിശീലനം

പതിനഞ്ച് വയസ്സിൽ അയൽക്കാരനായിരുന്ന പണ്ഡിറ്റ് രാജാറാമിൽ നിന്നു വായ്പ്പാട്ടും പിന്നീട് പണ്ഡിറ്റ് ഭോലാനാഥിന്റെ കീഴിൽ ബാംസുരിയും അഭ്യസിച്ചു. കുറെക്കാലത്തിനു ശേഷം ആകാശവാണിയിൽ പ്രവർത്തിക്കുമ്പോഴാണ് ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ പുത്രിയായ അന്നപൂർണ്ണാദേവിയെ പരിചയപ്പെടുന്നതും അവരുടെ ശിഷ്യത്വം സ്വീകരിക്കുന്നതും. ബാംസുരി വാദനത്തിലെ പരമ്പരാഗതശൈലിയിൽ പുതിയ ആശയങ്ങളും മാറ്റങ്ങളും വരുത്തിയ ചൗരസ്യ ലോകരാഷ്ട്രങ്ങളിലെല്ലാം ബാൻസുരിക്കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. പണ്ഡിറ്റ് ശിവ്കുമാർ ശർമ്മയുമായി ചേർന്ന് ശിവ് - ഹരി എന്ന പേരിൽ നിരവധി ഹിന്ദി സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. അരവിന്ദന്റെ പോക്കുവെയിൽ എന്ന സിനിമയിലെ പശ്ചാത്തലസംഗീതം നൽകിയത് ഹരിപ്രസാദ് ചൗരസ്യയായിരുന്നു. ഫ്യൂഷൻ സംഗീത ഗ്രൂപ്പായ ശക്തിയുമായു ചേർന്ന് പ്രവർത്തിക്കുന്നു. നെതർലാൻഡ്സിലെ റോട്ടർഡാം മ്യൂസിക് കോൺസർവേറ്ററിയിലെ ലോക സംഗീത വിഭാഗത്തിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.ജോൺ മെക്ലാഘലീൻ, ജൻഗെബാരെക് തുടങ്ങിയ വിദേശ സംഗീതജ്ഞരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

Thumb
ഒസ്കാർ വൻ ദില്ലനോടൊപ്പം റോട്ടർഡാമിൽ
Remove ads

കുടുംബം

ശാസ്ത്രീയ സംഗീതജ്ഞയായ അനുരാധയാണ് ഭാര്യ. മകൻ : രാജീവ്

പുരസ്ക്കാരങ്ങൾ

  • സംഗീത നാടക അക്കാദമി- 1984
  • കൊണാർക്ക് സമ്മാൻ - 1992
  • പത്മഭൂഷൺ - 1992
  • പത്മവിഭൂഷൺ- 2000
  • ഹാഫിസ് അലിഖാൻ പുരസ്ക്കാരം- 2000
  • ദീനനാഥ്മങ്കേഷ്ക്കർ അവാർഡ് 2000

അവലംബം

പുറംകണ്ണികൾ

ചിത്രശാല

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads