ഹെബെയ്

From Wikipedia, the free encyclopedia

ഹെബെയ്
Remove ads

വടക്കൻ ചൈനയിൽ, ബെയ്ജിങ്, ടിയാൻജിൻ നഗരങ്ങൾക്കടുത്ത് സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ് ഹെബെയ് (河北). 1911-ൽ സ്ഥാപിക്കപ്പെട്ട ഈ പ്രവിശ്യ സിലി എന്നും ജി എന്നും അറിയപ്പെടുന്നു.

വസ്തുതകൾ ഹെബെയ് പ്രവിശ്യ 河北省, Name transcription(s) ...
വസ്തുതകൾ Chinese, Literal meaning ...
Remove ads

ചരിത്രം

2-7 ൽക്ഷം പഴക്കമുള്ള മനുഷ്യ അവശിഷ്ടങ്ങൾ ('പെക്കിങ് മാൻ') ഹെബെയിൽ കണ്ടെത്തിയിട്ടുണ്ട്. 7000 ബീ. സി.യിൽനിന്നുമുള്ള ശിലായുഗ അവശിഷ്ടങ്ങൾ ബെഇഫുദിയിൽ കുഴിച്ചെടുക്കപ്പെട്ടു.

വസന്ത-ശരത്കാല ഘട്ടത്തിൽ ഹെബെയ് യാൻ, ജിൻ രാജ്യങ്ങളുടെ ഭാഗമായിരുന്നു. ക്വിൻ രാജാവ് ചൈന ഏകീകരിച്ചപ്പോൾ ഹെബെയ് ആ സാമ്രാജ്യത്തിന്റെ ഭാഗമായി. തുടർന്ന് മൂന്നു രാജ്യങ്ങളുടെ കാലഘട്ടത്തിൽ (ഏ. ഡീ. 200) ഹെബെയ് സൗസൗയുടെ വെയ് രാജ്യത്തിന്റെ ഭാഗമായി. നാൽ, അഞ്ച്, ആറ് നൂറ്റാണ്ടുകളിൽ ഹെബെയ് പല രാജ്യങ്ങളുടെയും ഭാഗമായി. 589-ൽ സുയി രാജവംശം ചൈനയെ വീണ്ടും ഏകീകരിച്ചു.

താങ് കാലഘട്ടത്തിൽ (618-907) ഹെബെയ് ആദ്യമായി ഒരു പ്രവിശ്യയായി. എന്നാൽ [മംഗോൾ സാമ്രാജ്യം|മംഗോളുകൾ]] ചൈന പിടിച്ചടക്കിയപ്പോൾ അവർ ഹെബെയെ ഭരണാകേന്ദ്രമായ ദാദുവിൽനിന്ന് (ഇന്നത്തെ ബെയ്ജിങ്) നേരിട്ട് ഭരിക്കാൻ തുടങ്ങി. 'നേരിട്ട് ഭരിക്കപ്പെടുന്ന' എന്ന പദത്തിൽനിന്നുമാണ് ഹെബെയ്ക്ക് സിലി എന്ന പേര് കിട്ടിയത്.

ഇരുപതാം നൂറ്റാണ്ടീൽ സിലി പല ചെറുപ്രഭുക്കന്മാരുടെയും അധികാരത്തിൽ വന്നു. കുമിന്താങ് പട്ടാളം ഇവിടം പിടിചെടുക്കുകയും ചൈനയുടെ ഭരണകേന്ദ്രം ബെയ്ജിങ്ങിൽനിന്നും നാൻജിങ്ങിലേക്ക് മാറ്റുകയും ചെയ്തു. അവർ 'സിലി' എന്ന പേര് മാറ്റി 'ഹെബെയ്' എന്ന് പഴയ പേര് പുനസ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹെബെയ് ജപ്പാന്റെ നിയന്ത്രണത്തിൽ വന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ചൈന ജപ്പാനിൽനിന്നും സ്വതന്ത്രമായപ്പോൾ ഹെബെയിലേക്ക് ചില അയൽപ്രദേശങ്ങൾ ചേർക്കപ്പെട്ടു.

Remove ads

ഭൂപ്രകൃതി

വടക്കും പടിഞ്ഞാറും മലനിരകളും, തെക്കും മദ്ധ്യത്തിലും സമതലങ്ങളും, കിഴക്ക് കടൽത്തീരവുമാണ്. ഹായ് ഹെയും ലുവാൻ ഹെയുമാണ് പ്രധാന നദികൾ. തണുത്ത്, വരണ്ട ശീതകാലവും, ചൂടും മഴയുമുള്ള വേനൽക്കാലവുമാണ് ഹെബെയുടെ കാലാവസ്ഥയിലുള്ളത്. വർഷം 400 മുതൽ 800 വരെ മില്ലീലിറ്റർ മഴ ലഭിക്കുന്നു.

സമ്പദ്ഘടന

2014-ൽ ഹെബെയുടെ മൊത്തം സാമ്പത്തിക ഉത്പാദനം (ജീ. ഡീ. പി.) 2.942 ലക്ഷം കോടി യുവാനായിരുന്നു. തൊഴിലില്ലായ്മ 3.96% ആണേന്നാണ് കണക്കുകൾ. 40% തൊഴിലാളികളും കൃഷിയിലും മൃഗങ്ങളുടെയും കാടുകളുടേയും പരിപാലനത്തിലും ഏർപ്പെട്ടിരിക്കുന്നു. കൈലുവാനിൽ വർഷം തോറും രണ്ട് കോടി ടൺ കൽക്കരി ഖനനം ചെയ്യപ്പെടുന്നു. ഭക്ഷ്യവസ്ത്തുക്കൾ, തുണിത്തരങ്ങൾ, ഇരുമ്പും ഉരുക്കും, പെട്രോളിയം എന്നിവയാണ് മറ്റ് തൊഴിൽ ദാതാക്കൾ.

ഗതാഗതം

ഹെബെയ് പ്രവിശ്യ ബെയ്ജിങ്, ടിയാൻജിൻ നഗരങ്ങളെ ചുറ്റിയാണ് കിടക്കുന്നത്. അതിനാൽ ഈ നഗരങ്ങളിൽനിന്നും പുറത്തേക്കുള്ള എല്ലാ പാതകളും ഹെബേയിലൂടെയാണ് പോകുന്നത്. ബെയ്ജിങ്ങിൽനിന്നും ഗ്വാങ്ജോ, ഷാങ്ഹായ്, ഹാർബീൻ, ചെങ്ദെ തുടങ്ങിയ നഗരങ്ങളിലേക്കുള്ള തീവണ്ടി പാതകളും, ഷാങ്ഹായ്, ഷിജിയാസുവാങ്, ഗ്വാങ്ജോ എന്നീ നഗരങ്ങളിലേക്കുള്ള അതിവേഗ തീവണ്ടീ പാതകളും ഇതിൽ ഉൾപ്പെടുന്നു. 2013-ൽ 160 തീവണ്ടീനിലയങ്ങളാണ് ഹെബെയിൽ ഉണ്ടായിരുന്നത്. പതിനൊന്നാമത്തെ അഞ്ചു വർഷ പദ്ധതികാലത്തിൽ ഹെബെയിൽ 844 കിലോമീറ്റർ തീവണ്ടിപ്പാത നിർമ്മിക്കാനും ഇപ്പോഴുള്ള പാതകൾ മണിക്കൂറിൽ 160-200 കിലോമീറ്റർ വരെ വേഗത്തിൽ തീവണ്ടികൾ സഞ്ചരിക്കാനായി ബലപ്പെടുത്തുവാനും പദ്ധതിയുണ്ട്.

2,000 കിലോമീറ്റർ അതിവേഗ പാതകൾ ഉൾപ്പെടെ 40,000 കിലോമീറ്റർ പ്രധാന റോഡുകൾ ഹെബെയിലുണ്ട്. ചൈനയിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ ചരക്കുനീക്കമുള്ള കിൻഹുവാങ്ദാവോ ഉൾപ്പെടെ നിരവധി തുറമുഖങ്ങൾ കടലോര ഹെബെയിൽ ഉണ്ട്. ഷിജിയാസുവാങിലെ സെങ്ദിങ് വിമാനത്താവളമാണ് പ്രവിശ്യയിലെ ആകാശ ഗതാഗതത്തിന്റെ കേന്ദ്രം.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads