ഹോണിയറ
From Wikipedia, the free encyclopedia
Remove ads
മെലനേഷ്യൻ രാജ്യമായ സോളമൻ ദ്വീപുകളുടെ തലസ്‌ഥാനം ആണ് ഹോണിയാറ(Honiara /ˌhoʊniˈɑːrə/) . ഗ്വഡാൽകനാൽ എന്ന ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ആയി ഹോണിയാറ സ്ഥിതിചെയ്യുന്നു. 2017-ൽ ഇവിടത്തെ ജനസംഖ്യ 84,520 ആയിരുന്നു.
Remove ads
ചരിത്രം
ഗ്വാഡൽകനാൽ ഭാഷകളിലൊന്നിൽ കിഴക്കൻ കാറ്റിന്റെ പ്രദേശം അഥവാ തെക്ക് കിഴക്കൻ കാറ്റിനെ അഭിമുഖീകരിക്കുന്ന സ്ഥലം എന്ന് അർഥം വരുന്ന നഘോ നി അറ (nagho ni ara) എന്നതിൽ നിന്നുമാണ് ഈ പേർ വന്നത് .[1] നഗര ചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്ന രേഖകൾ കണ്ടെത്തപ്പെട്ടിട്ടില്ല. [2]
രണ്ടാം ലോകമഹായുദ്ധം

രണ്ടാം ലോക മഹായുദ്ധത്തിനിടയിലെ ഗ്വാഡൽകനാൽ പോരാട്ടത്തിലെ ഹെൻഡേഴ്സൻ ഫീൽഡ് യുദ്ധം നടന്നത് ഹോണിയാറയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന ഏയർപോർട്ട് പ്രദേശത്തിൽ ആയിരുന്നു, ജപാനെ അമേരിക്കൻ ഐക്യനാടുകൾ ഈ പോരാട്ടത്തിൽ പരാജയപ്പെടുത്തി.
ആധുനിക കാലം
1952-ൽ ഹോണിയാറ ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായിരുന്ന സോളമൻ ദ്വീപുകളുടെ തലസ്‌ഥാനം ആയിത്തീർന്നു. രണ്ടാം ലോകമഹായുദ്ധം നടന്നപ്പോൾ അമേരിക്ക ഇവിടത്തെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചതാൺ* ഹോണിയാറയിലേക്ക് തലസ്ഥാനം മാറ്റാൻ ബ്രിട്ടീഷ് ഗവണ്മെന്റിനെ പ്രേരിപ്പിച്ചത്.[3][4] 1952 ജനുവരി ആദ്യം ഗവണ്മെന്റ് കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കാൻ ആരംഭിച്ചു. സർ റോബർട്ട് സ്റ്റാൻലി അക്കാലത്ത് ഇവിടം ആസ്ഥാനമാക്കി പടിഞ്ഞാറൻ പസഫിക്കിലെ ഹൈ കമ്മീഷനർ ആയി പ്രവർത്തിച്ചുവന്നിരുന്നു.[5] ഡോക്ടർ മാകു സലാടോ (Dr. Macu Salato) 1954 ഓഗസ്റ്റ് ആദ്യത്തിൽ ഹോണിയാറയിലെത്തി കുഷ്ഠരോഗികളുടെ സർവ്വേ നടത്തി.[6] 1955 മാർച്ച് അവസാനത്തോടെ അദ്ദേഹം ഫിജിയിലേക്ക് തിരിച്ചു.[6]

Remove ads
ഭൂമിശാസ്ത്രം

ഗ്വഡാൽകനാൽ ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ആയി ഹോണിയാറ സ്ഥിതിചെയ്യുന്നു, ഇവിടെ പോയിന്റ് ക്രൂസിൽ ഒരു തുറമുഖം നിലകൊള്ളുന്നുണ്ട്. 2006-ലെ കലാപത്തിനാൽ ബാധിക്കപ്പെട്ട ചൈനാടൗണിനെ മറികടന്ന് പട്ടണത്തിലൂടെ മാതാനികാവു നദി ഒഴുകുന്നു. കുക്കും ഹൈവേയെ ചുറ്റിപ്പറ്റിയാണ് പട്ടണത്തിലെ മിക്ക ഭാഗവും, ഈ റോഡ് നഗരത്തെ, നേരത്തേ ഹെൻഡേഴ്സൺ ഫീൽഡ് എന്നറിയപ്പെട്ടിരുന്ന ഹൊണിയാറ ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കുന്നു. നഗരത്തിനും 11 കിലോമീറ്റർ (36,000 അടി) കിഴക്കായി ലുങ്ക നദിക്ക് അക്കരെയാണ് എയർപോർട്ടിന്റെ സ്ഥാനം. നഗരഹൃദയത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വൈറ്റ് റിവർ തനാഗായ്[7] എന്നിവ നിലകൊള്ളുന്നു,
കാലാവസ്ഥ
ഇവിടത്തെ കാലാവസ്ഥഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ്. ശരാശരി പകൽ താപനില 28 ° C (82 ° F) ആണ്. നവംബർ മുതൽ ഏപ്രിൽ വരെ ഹോണിയറയിൽ മഴ പെയ്യാറുണ്ട്. പ്രതിവർഷം ശരാശരി മഴ ഏകദേശം 2,000 മീറ്ററാണ് (79 ഇഞ്ച്), ഇത് മൊത്തത്തിലുള്ള സോളമൻ ദ്വീപുകളിലെ ശരാശരിയേക്കാൾ കുറവാണ് (3,000 മീറ്റർ (120 ഇഞ്ച്)). ഹോണിയറയിൻ മൺസൂൺ അനുഭവപ്പെടുന്നു.[8]
Remove ads
ഭരണവിഭജനം



ഹോണിയറയിലെ ദേശീയ തലസ്ഥാന പ്രദേശം താഴെപ്പറയുന്ന വാർഡുകളായി തിരിച്ചിരിക്കുന്നു:
- ഹോണിയറ ടൗൺ കൗൺസിൽ (64,609)
- എൻഗോസി (10,068)
- എംബുംബുരു (3,625)
- റോവ് / ലെംഗാകികി (2,646)
- ക്രൂസ് (232)
- വാവിയ (6,954)
- വുഹോക്കസ (1,191)
- മാറ്റാനിക്കോ (4,347)
- കോലഅ (10,151)
- കുക്കും (1,835)
- നഹ (356)
- വുറ (9,096)
- പനാറ്റിന (14,108)
സമ്പദ്‌വ്യവസ്ഥ
സോളമൻ ദ്വീപുകളുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഹോണിയറ സാമ്പത്തികമായി വളരെ വേഗത്തിൽ വികസിച്ചു; 1960 കളിലും 1970 കളിലും, അക്കാലത്ത് സോളമൻ ദ്വീപുവാസികളിൽ അഞ്ച് ശതമാനം മാത്രമേ അവിടെ താമസിച്ചിരുന്നുള്ളൂ എങ്കിലും, രാജ്യത്തെ സാമ്പത്തിക വികസനത്തിനുള്ള നിക്ഷേപത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഹോണിയറയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ചെലവഴിക്കപ്പെട്ടു. [10] തുളാഗിയെപ്പോലെവ്യവസായവൽക്കരണത്തിന്റെ ഫലമായി നഗരം ഗണ്യമായി വളർന്നില്ല.[11]


ഹോണിയറ സോളമൻ ദ്വീപുകളുടെ പ്രധാന വിനോദസഞ്ചാരകേന്ദമാകുന്നു. രാജ്യത്തെ ടൂറിസ്റ്റ് ഓഫീസ് ആയ സോളമൻ ഐലന്റ്സ് വിസിറ്റേഴ്സ് ബ്യൂറോ ഹോണിയറയിലെ പ്രധാന വീഥിയായ മെൻഡാന അവന്യൂവിൽ യാട്ട് ക്ലബിനും സോളമൻ കിറ്റാനോ മെൻഡാന ഹോട്ടലിനുമിടയിലാണ് സ്ഥിതിചെയ്യുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads