ഹുഡിസോറസ്
From Wikipedia, the free encyclopedia
Remove ads
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു ഹുഡിസോറസ് . ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് .[1]
Remove ads
ശരീര ഘടന
ഈ കുടുംബത്തിലെ ഒരു വലിയ അംഗം ആയിരുന്ന ഇവയ്ക്ക് 68 –98 അടി ആയിരുന്നു നീളം ഭാരമാകട്ടെ ഇത് വരെ കണക്കാക്കിയിട്ടില്ല കാരണം പൂർണമായ അസ്ഥികൂടം ഇനിയും കിട്ടിയിട്ടില്ല. സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഇവയ്ക്കും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .[2]
ഫോസിൽ
1993 ൽ ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടുന്നത് 1997 വർഗ്ഗീകരണവും നടന്നു .[1] ഒരു ഉപവർഗ്ഗത്തെ മാത്രമേ വർഗ്ഗീകരിച്ചിട്ടുള്ളു Hudiesaurus sinojapanorum . അപൂർണമായ രണ്ടു ഫോസ്സിലുകൾ മാത്രമേ കിട്ടിയിട്ടുള്ളു . ടൈപ്പ് സ്പെസിമെൻ (IVPP V 11120 ) അകെ ഒരു നട്ടെല്ല് മാത്രം ആണ്.
കുടുംബം
മാമുൻച്ചിസോറസ് കുടുംബത്തിൽ, ഉള്ള ദിനോസറുകളുടെ കൂടത്തിൽ പെട്ടവയാണ് ഇവ .
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads