താപദീപ്തി
From Wikipedia, the free encyclopedia
Remove ads
ഒരു ചൂടുള്ള വസ്തുവിൽ നിന്ന് താപനിലയുടെ ഫലമായി ഉണ്ടാകുന്ന വൈദ്യുത കാന്തിക വികിരണത്തിന്റെ (ദൃശ്യമായ വെളിച്ചം ഉൾപ്പെടെ) ഉദ്വമനമാണ് താപദീപ്തി അഥവാ ഇൻകാൻഡസെൻസ്(Incandescence).[1]വെളുത്ത തിളക്കം എന്നർത്ഥമുള്ള ഇൻകാൻഡസിറീ എന്ന ലാറ്റിൻ വാക്കിൽ നിന്ന് ആണ് ഈ പദം ഉത്ഭവിച്ചത്.[2]


താപവികിരണത്തിന്റെ പ്രത്യേക തരമാണ് ഇൻകാൻഡസൻസ്. ഇത് സാധാരണയായി ദൃശ്യപ്രകാശത്തെയാണ് സൂചിപ്പിക്കുന്നതെങ്കിലും താപവികിരണം എന്നതുകൊണ്ട് ഇൻഫ്രാറെഡ് അല്ലെങ്കിൽ മറ്റേതെങ്കിലും വൈദ്യുത കാന്തിക വികിരണത്തേയും സൂചിപ്പിക്കാം.
Remove ads
നിരീക്ഷണവും ഉപയോഗവും
പ്രായോഗികമായി, എല്ലാ ഖര, ദ്രാവക പദാർത്ഥങ്ങളും താപനില 798 K (525 ° C/977 ˚F) എത്തുന്നതോടെ സൌമ്യമായ ചുവന്ന നിറത്തിൽ തിളക്കം തുടങ്ങുന്നു. ഒരു താപോത്സർജ്ജന (exothermic) രാസപ്രവർത്തനത്തിന്റെ ഫലമായേ പ്രകാശം ഉത്പാദിപ്പിക്കാവൂ എന്ന് നിർബന്ധമില്ല. ഈ പരിധിയെ ഡ്രാപ്പർ പോയിന്റ് എന്ന് വിളിക്കുന്നു. ആ താപനിലയ്ക്ക് താഴെയാകുമ്പോൾ ഇൻകാൻഡസെൻസ് അപ്രത്യക്ഷമാവുന്നില്ല, എന്നാൽ ദൃശ്യപ്രകാശം വളരെ ദുർബലമായിരിക്കും.
ഉയർന്ന ഊഷ്മാവിൽ വസ്തുക്കൾ പ്രകാശം കൂടുകയും ചുവപ്പ് നിറം വെള്ളയും, അവസാനം നീലനിറവും ആവുകയും ചെയ്യുന്നു.
ഒരു താപനിലയിൽ ഫിലമെൻറ് ചൂടാകുമ്പോൾ ദൃശ്യ വർണ്ണരാജിയിൽ വികിരണത്തിന്റെ ഒരു ഭാഗം പുറത്തുവരുന്നതാണ് ഇൻകാൻഡസന്റ് ബൾബുകളുടെ പ്രവർത്തനതത്ത്വം. എങ്കിലും ഭൂരിഭാഗം റേഡിയേഷനും സ്പെക്ട്രത്തിന്റെ ഇൻഫ്രാറെഡ് ഭാഗത്താണ് ഉദ്ഭവിക്കുന്നത്. അതിനാൽ ഇൻകാൻഡസന്റ് വിളക്കുകൾ താരതമ്യേന കാര്യക്ഷമത കുറഞ്ഞ പ്രകാശ സ്രോതസ്സുകളാണ്.[3] ഫിലമെൻറ് ചൂടാകുമ്പോൾ കാര്യക്ഷമത വർദ്ധിക്കും എന്നിരുന്നാലും, ഉപയോഗത്തിന് ഉചിതമായ അത്തരം ഉയർന്ന താപനിലയുള്ള വസ്‌തുക്കൾ നിലവിലില്ല.
ഫ്ലൂറസന്റ് വിളക്കുകൾ, LED കൾ തുടങ്ങിയ കൂടുതൽ കാര്യക്ഷമമായ പ്രകാശസ്രോതസ്സുകൾ, ഇൻകാൻഡസൻസ് ഉപയോഗിച്ചല്ല പ്രവർത്തിക്കുന്നത്.[4]
സൂര്യപ്രകാശം എന്നത് സൂര്യന്റെ ചൂടുള്ള ഉപരിതലത്തിന്റെ ഇൻകാൻഡസൻസ് ആണ്.
Remove ads
ഇതും കാണുക

- Red heat
- List of light sources
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads