ഇൻഫോസിസ്

From Wikipedia, the free encyclopedia

ഇൻഫോസിസ്
Remove ads

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്.[2] ഡോ.എൻ.ആർ. നാരായണമൂർത്തിയുടെ നേതൃത്വത്തിൽ 1981 ൽ സ്ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇൻഫോസിസ് ലിമിറ്റഡ്(മുന്‌പ് ഇൻഫോസിസ് ടെക്നോളജീസ് ലിമിറ്റഡ്). ഇൻഡ്യയിലെ ബാംഗ്ലൂരിൽ, ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തിക്കുന്ന പ്രധാന ഓഫീസ് കൂടാതെ, ഇൻഡ്യയിൽ തന്നെ ഒൻപത് സോഫ്റ്റ്‌വേർ ഉല്പാദന കേന്ദ്രങ്ങളും, ഇരുപതു വിദേശ രാജ്യങ്ങളിലായി, മുപ്പതോളം മറ്റോഫീസുകളും പ്രവർത്തിക്കുന്നു. 2006 സാമ്പത്തിക വർഷത്തിൽ ഇൻഫോസിസിന്റെ വാർഷിക വിറ്റുവരവ് 2.15 ബില്യൺ യൂ എസ് ഡോളറിനു മുകളിലായിരുന്നു. 160,027 തൊഴിലാളികൾ ജോലി ചെയ്യുന്ന ഇൻഫോസിസ്, ഇൻഡ്യയിലെ ഏറ്റവും വലിയ ഐ റ്റി കമ്പനികളിലൊന്നും, ബാംഗ്ലൂരിലെ ഇൻഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലൊന്നുമാണ്.[അവലംബം ആവശ്യമാണ്]

വസ്തുതകൾ Type, Traded as ...
Thumb
ഇൻഫോസിസിന്റെ ബാംഗ്ലൂരിലെ കോർപ്പറേറ്റ് ഹെഡ് ഓഫീസ്
Remove ads

ചരിത്രം

സോഫ്റ്റ്‌വേർ രംഗത്തു ജോലി ചെയ്തിരുന്ന ഏഴു പേർ : എൻ ആർ നാരായണ മൂർത്തി, നന്ദൻ നിലെകാനി, എൻ എസ് രാഘവൻ, എസ് ഗോപാലകൃഷ്ണൻ‍, എസ് ഡി ഷിബുലാൽ, കെ ദിനേശ്, അശോക് അറോറ എന്നിവർ ചേർന്നാണ് 1981 ജൂലൈ രണ്ടാം തീയതി ഇൻഫോസിസിനു രൂപം കൊടുത്തത്‌ [3]. തന്റെ ഭാര്യ സുധാ മൂർത്തിയിൽ നിന്നും കടം മേടിച്ച പതിനായിരം രൂപയായിരുന്നു മൂർത്തിയുടെ മൂലധനം. “ഇൻഫോസിസ് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്“ എന്ന പേരിൽ രൂപം കൊണ്ട കമ്പനിയുടെ ആദ്യത്തെ രെജിസ്റ്റേഡ് ഓഫീസ് മുംബയിൽ രാഘവന്റെ വീട്ടിലായിരുന്നു. 1983 ൽ ഇൻഫോസിസിന് അമേരിക്കയിൽ നിന്നുള്ള ഡാറ്റാ ബേസിക്സ് കോർപ്പറേഷനെ(Data Basics Corporation) തങ്ങളുടെ ആദ്യത്തെ ക്ലൈന്റായി കിട്ടി.

1999 ൽ ഇൻഫോസിസിന് എസ് ഇ ഐ-സി എം എം ലെവൽ 5 (SEI-CMM), റാങ്കിങ്ങ് കിട്ടുകയും, NASDAQ ൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഇൻഡ്യൻ കമ്പനി ആയി മാറുകയും ചെയ്തു. 2001 ൽ ബിസിനസ് റ്റുഡേ മാസിക ഇൻഫോസിസിനെ 'ബെസ്റ്റ് എമ്പ്ലോയർ ഓഫ് ഇൻഡ്യ' [4] എന്നു റേറ്റ് ചെയ്യുകയും 2002 ൽ ബിസിനസ് വേൾഡ് 'ഇൻഡ്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന കമ്പനി' ആയി വിലയിരുത്തുകയും ചെയ്തു.

Remove ads

നാഴികക്കല്ലുകൾ

  • 1981 : ജുലൈ 2 നു കമ്പനി സ്ഥാപിക്കപ്പെട്ടു.
  • 1987 : ആദ്യത്തെ അന്താരാഷ്ട്ര ഓഫീസ്, അമേരിക്കയിൽ കാലിഫോർണിയയിലെ ഫ്രീമണ്ടിൽ(Fremont). ഇപ്പോളിത് അമേരിക്കയിലെ ഹെഡ്‌ക്വാർട്ടേഴ്സാണ്.
  • 1992 : ഇൻഡ്യയിലെ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആയി മാറി.
  • 1996 : യൂറോപ്പിലെ ആദ്യത്തെ ഓഫീസ് യൂ കെ യിലെ മിൽട്ടൺ കെയിൻസിൽ.
  • 1997 : കാനഡയിലെ ടൊറാന്റോയിൽ ഓഫീസ്
  • 1999 : Nasdaq ൽ ലിസ്റ്റ് ചെയ്യപ്പെട്ടു - ഒരു വിദേശ ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമായി മാറി.
  • 2000 : ഫ്രാൻസിലും ഹോങ്കോങ്ങിലും ഓഫീസുകൾ തുറന്നു.
  • 2001 : യു. എ. ഇ. യിലും അർജന്റീനയിലും ഓഫീസുകൾ
  • 2002 : നെതർലന്റ്സിലും സിങ്കപ്പൂരും സ്വിറ്റ്സർലന്റിലും ഓഫീസുകൾ തുറന്നു.
  • 2002 : പ്രൊജിയോൺ എന്ന പേരിൽ ഇൻഫോസിസിന്റെ ബി പി ഓ (ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിങ്ങ് )ആരംഭിച്ചു.
  • 2003 : ഓസ്‌ട്രേലിയയിലെ ‘എക്സ്പേർട്ട് ഇൻഫോമേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്‘ എന്ന കമ്പനിയെ ഏറ്റെടുക്കുകയും (Expert) ‘ഇൻഫോസിസ് ഓസ്‌ട്രേലിയ‘ എന്നു പുനർ നാമകരണം ചെയ്യുകയും ചെയ്തു.
  • 2004 : യൂ എസിലെ റ്റെക്സാസിൽ ഇൻഫോസിസ് കൺസൾട്ടിങ്ങ് എന്ന സബ്സിയഡിറി ആരംഭിച്ചു.
  • 2006 : ജുലൈ 2 നു ഇൻഫോസിസ് 25 ആം വാർഷികം ആഘോഷിച്ചു.
  • 2006 : ഓഗസ്റ്റ് 20 ന് എൻ ആർ നാരായണ മൂർത്തി എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്നു വിരമിച്ചു.[5]
  • 2006 : സിറ്റിബാങ്കിന്റെ കൈവശമുണ്ടായിരുന്ന പ്രോജിയോണിന്റെ 23 % ഷെയറുകൾ കൂടി ഇൻഫോസിസ് വാങ്ങിച്ചതോടെ നൂറു ശതമാനം ഇൻഫോസിസ് സബ്സിയഡിറി ആയ പ്രോജിയോൺ, ഇൻഫോസിസ് ബി പി ഓ ലിമിറ്റഡ് എന്നു നാമകരണം ചെയ്യപെട്ടു.
  • 2009 : ജീവനക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
  • 2010 : വരുമാനം $5 ബില്ല്യൺ കവിഞ്ഞു.
  • 2012 : സെപ്റ്റംബർ 10 ന് സൂറിച്ച് ആസ്ഥാനമായുള്ള ലോഡ്സ്റ്റോൺ എന്ന കമ്പനിയെ ഏറ്റെടുത്തു. ഏകദേശം 1950 കോടിയുടേതാണ് ഇടപാട്. ഇൻഫോസിസിന്റെ ഇടപാടുകാരുടെ എണ്ണം 700ൽ നിന്ന് 900ലേക്ക് ഉയരാൻ സഹായകമാകും.[2]
  • 2012 : വരുമാനം $7 ബില്ല്യൺ കവിഞ്ഞു.
  • 2013 : ന്യു യോർക്ക് സ്റ്റോക്ക് എക്സ്ചേയ്ഞ്ച്, യുറൊനെക്സ്റ്റ് ലണ്ടൻ, പാരീസ് എക്സ്ചേയ്ഞ്ചുകളിൽ വ്യാപാരം ചെയ്യപ്പെട്ടു
  • 2017 : ഇൻഫോസിസ് ലിമിറ്റഡിന്റെ സബ്‌സിഡറി ആയ ഇൻഫോസിസ് ബിപിഒ, ഇൻഫോസിസ് ബിപിഎം എന്ന പുതിയ പേരു സ്വീകരിച്ചു.
  • 2017 : ഡിസംബർ ഇത്‌ പുതിയ സിഇഒ ആയി സലിൽ പരേഖിനെ പ്രഖ്യാപിച്ചു. 2018 ജനുവരി 2 മുതൽ സലിൽ ചുമതല ഏൽ്കും.[6]
  • 2018 : ജനുവരി 2 ന് സലിൽ പരേഖ് പുതിയ സിഇഒ ആയി ചുമതലയേറ്റു
  • 2019 : ജനുവരിയിൽ അമേരിക്ക ആസ്ഥാനമായ വൂങ് ഡൂഡി എന്ന സ്ഥാപനം ഏറ്റെടുക്കാൻ തീരുമാനിച്ചു
  • 2019 : ഏപ്രിൽ- നെതര്ലാന്ഡ് ആസ്ഥാനമായ സ്റ്റേറ്റെർ എൻ വി എന്ന സ്ഥാപനം ഏറ്റെടുക്കാൻ തീരുമാനിച്ചു
  • 2020 : ഫെബ്രുവരിയിൽ അമേരിക്ക ആസ്ഥാനമായ സിംപ്ലസ് എന്ന സ്ഥാപനം ഏറ്റെടുക്കാൻ തീരുമാനിച്ചു
Remove ads

ഇതര പ്രവർത്തന മേഖലകൾ

ഇൻഫോസിസ് ഫൌണ്ടേഷൻ

ആരോഗ്യ പരിപാലനം, സാമൂഹിക പുനരധിവാസം, ഗ്രാമങ്ങളുടെ ഉന്നതി, വിദ്യാഭ്യാസം , കല, സംസ്കാരം എന്നീ മേഖലകളിലെ പ്രവർത്തനം ലക്ഷ്യമിട്ട് 1996 ൽ കർണ്ണാടകയിൽ ഇൻഫോസിസ് ഫൌണ്ടേഷൻ സ്ഥാപിക്കപ്പെട്ടു[7]. ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയുടെ നേതൃത്വത്തിലുള്ള ഈ ഫൌണ്ടേഷൻ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒറീസ്സ, പഞ്ചാബ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.

ഇൻ‌സ്റ്റെപ്

പ്രമാണം:Infosys.InStep.Logo.jpg

ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമൊരുക്കുന്ന സ്ഥാപനമാണിത്[8]. ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയിൽ ഇന്റേൺഷിപ് ചെയ്യുന്ന വിദ്യാർത്ഥികൾ പ്രവൃത്തി പരിചയം നേടുന്നതോടൊപ്പം തന്നെ കമ്പനിയുടെ മൂല്യങ്ങൾ നേരിട്ടറിയുകയും, അതു വഴി കമ്പനിയുടെ പ്രതിച്ഛായ വർദ്ധിക്കുകയും ചെയ്യുന്നു.

ക്യാച് ദെം യങ്ങ് പ്രോഗ്രാം(Catch them Young)

നഗരത്തിലെ യുവജനങ്ങൾക്കു ചെറുപ്പത്തിൽ തന്നെ വിവര സാങ്കേതിക മേഖലയുമായി നേരിട്ടടുത്തിടപഴകാൻ അവസരം നൽകുക എന്ന ഉദ്ദേശത്തോടെ 1997 ൽ ആരംഭിച്ച ഈ പദ്ധതി, മധ്യവേനലവധി ക്കാലത്തു വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് തൊഴിൽ പരിചയ പരിപാടികളും മറ്റും നടത്തുന്നു. കമ്പ്യൂട്ടർ സയൻസിലും, വിവര സാങ്കേതിക വിദ്യാ രംഗത്തും താൽപ്പര്യവും അറിവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പദ്ധതി പ്രധാനമായും IX ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയാണു ലക്ഷ്യം വയ്ക്കുന്നത്.

വാർട്ടൺ ഇൻഫോസിസ് ബിസിനസ് ട്രാൻ‌സ്‌ഫോമേഷൻ അവാർഡ്(Wharton Infosys Business Transformation Award)

യൂണിവേഴ്സിറ്റി ഓഫ് പെൻസിൽ‌വേനിയയുടെ വാർട്ടൺ ബിസിനസ് സ്കൂളും, ഇൻഫോസിസും ചേറ്ന്നു 2002 ൽ ഏർപ്പെടുത്തിയ റ്റെക്നോളജി അവാർഡാണിത്[9]. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളുടെ ബിസിനസ്സിലോ സമൂഹത്തിലോ മാറ്റം വരുത്തുന്ന വ്യക്തികളെയോ സംരംഭങ്ങളെയോ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണിത്. സാംസങ്ങ് (Samsung), ഏമസോൺ.കോം( amazon.com), ആർ ബി എസ്(R.B.S), ഐ എൻ ജി ഡിറെക്റ്റ് (ING Direct) എന്നിവരാണു മുൻ വർഷങ്ങളിലെ ജേതാക്കൾ.

ആഗോള ഓഫീസുകൾ

അമേരിക്കാസ്

ക്യാനഡ : റ്റൊറന്റോ

യൂഎസ് എ : അറ്റ്ലാന്റ (ജോർജിയ), ബെൽവ്യൂ (വാഷിംഗ്‌ടൺ), ബ്രിഡ്ജ്‌വാട്ടർ(ന്യൂ ജേഴ്സി), ഷാലൊറ്റ് (നോർത്ത് കരോളൈന), ഡിട്രോയിറ്റ്(മിഷിഗൺ), ഫ്രീമണ്ട് (കാലിഫോർണിയ), ഹൂസ്റ്റൺ(റ്റെക്സാസ്), ലേയ്ക് ഫോറസ്റ്റ് (കാലിഫോർണിയ), ലൈൽ(ഇല്ലിനോയി), ന്യൂയോർക്ക്, ഫീനിക്സ് (അരിസോണ), പ്ലേയ്നോ(റ്റെക്സാസ്), ക്വിൻസി(മസ്സാച്ചുസെറ്റ്സ്), റെസ്റ്റൺ(വിർജീനിയ)

യൂറോപ്പ്

ഏഷ്യാ പസിഫിക്

Remove ads

വിവാദങ്ങൾ

ഇൻഫോസിസിൽ കമ്മ്യൂണിക്കേഷൻസിന്റെയും പ്രോഡക്റ്റ് സെർവീസസിന്റെയും തലവനും ഡയറക്റ്റർ ബോർഡംഗവുമായിരുന്ന ഫനീഷ് മൂർത്തി തന്നെ ലൈംഗികമായി അപമാനിച്ചു എന്നാരോപിച്ച് രേകാ മാക്സിമൊവിച് എന്ന മുൻ ഇൻഫോസിസ് ജോലിക്കാരി 2002-ൽ ഇൻഫോസിസിനും ഫനീഷ് മൂർത്തിക്കുമെതിരെ കേസ് ഫയൽ ചെയ്തതോടെ ഇൻഫോസിസ് ആദ്യമായി ഒരു വിവാദത്തിൽ കുടുങ്ങി [10] . 1999 ഒക്ടോബറിനും 2000 ഡിസംബറിനും ഇടയിലുണ്ടായ സംഭവങ്ങൾ പുറത്തറിഞ്ഞത്, 2002 ജൂണിൽ ഫനീഷ് മൂർത്തി രാജി വച്ചപ്പോൾ മാത്രമാണ്. 2003 മേയിൽ ഈ കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കി.

ഇപ്പോൾ ഐഗേയ്റ്റ് ഗ്ലോബൽ എന്ന കമ്പനിയുടെ സി ഇ ഓ ആയ ഫനീഷ് മൂർത്തിക്കെതിരെ മറ്റൊരു മുൻ ഇൻഫോസിസ് ജോലിക്കാരിയായിരുന്ന ജെന്നിഫർ ഗ്രിഫ്ഫിത് ഫയൽ ചെയ്ത ലൈംഗിക പീഡന കേസും 2004 ൽ കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കപ്പെട്ടു. മാക്സിമോവിച് കേസിൽ നിന്നു വ്യത്യസ്തമായി, ഈ ഒത്തുതീർപ്പിൽ ഇൻഫോസിസ് ഒത്തു തീർപ്പു തുകയുടെ ഓഹരി കൊടുക്കുകയോ ഒത്തു തീർപ്പിൽ ഒപ്പു വയ്ക്കുകയോ ചെയ്തില്ല.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads