അന്താരാഷ്ട്ര ബഹിരാകാശ നിലയം

From Wikipedia, the free encyclopedia

അന്താരാഷ്ട്ര ബഹിരാകാശ നിലയം
Remove ads

താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യർക്ക് താമസിക്കാനാവുന്നതും ആയ ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ആംഗലേയം: International space station or ISS). 1998-ൽ ആണ് ഈ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിച്ചത് .ഭൂഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണിത്.റഷ്യയുടെ പ്രോട്ടോൺ,സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്പൈസ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചത് ഭൂമിയിൽനിന്നും നഗ്നനേത്രങ്ങൾക്കൊണ്ട് കാണാവുന്ന ഈ നിലയം 330 കിലോമീറ്ററിനും 435കിലോമീറ്ററിനും ഇടയിൽ (205 മൈലിനും 270 മൈലിനും) ഉയരത്തിലായുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. സെക്കന്റിൽ ശരാശരി 7.66കിലോമീറ്റർ (27,600 km/h; 17,100 mph) വേഗതയിൽ സഞ്ചരിച്ച് 92.69 മിനുട്ട് കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റിവരുന്നു. ഒരു ദിവസം 15.54 തവണ ഭൂമിയെ വലം വെക്കുന്നു.[4] ഏകദേശം 419,455 കിലോഗ്രാം (924,740 lb) ഭാരമുള്ള നിലയത്തിന്റെ നീളം72.8മീറ്ററും (239അടി) വീതി 108.5മീറ്ററും (356 അടി) താമസയോഗ്യമായ സ്ഥലത്തിന്റെ വ്യാപ്തി 935 ഘനമീറ്ററുമാണ്.[5].

വസ്തുതകൾ Station statistics, COSPAR ID ...

അമേരിക്ക (NASA), റഷ്യ (RKA), ജപ്പാൻ (JAXA), കാനഡ (CSA) തുടങ്ങിയ രാജ്യങ്ങളിലെയും പിന്നെ പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ (ESA) സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയുടെ നാസയാണ് ഈ പദ്ധതിയ്ക്ക് നേത്യത്വം കൊടുക്കുന്നത്.

2010-ത്തോടുകൂടി വിവിധ ഭാഗങ്ങൾ ഭ്രമണപഥത്തിൽ സംയോജിപ്പിച്ചുകൊണ്ട് 2016-ൽ പൂർണ്ണമായി പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2008 വരെയുളള നിർമ്മാണ പ്രവർത്തനങ്ങൾ അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 75% പണി കഴിഞ്ഞു.

Remove ads

ചരിത്രം

Thumb
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) 2000 -ത്തിലെ ഘടന: മുകളിൽ നിന്നും താഴൊട്ട്, യൂനിറ്റി (the Unity) , സ്വാര്യാ (Zarya), സ്വെ‌സ്ഡാ (Zvezda) എന്നീ ഭാഗങ്ങൾ.

1980-കളിൽ ശീതസമരം നിലനിന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ സല്യൂറ്റ് (Salyut ), മിർ (Mir) എന്നീ ബഹിരാകാശ നിലയങ്ങൾക്ക് ബദലായി നാസ “ബഹിരാകാശ നിലയം ഫ്രീഡം‘’ എന്ന പദ്ധതിയുമായി മുന്നോട്ടുവന്നു. സോവിയറ്റ് യൂണിയന്റെ‌യും ശീതസമരത്തിന്റെയും അവസാനത്തോടെ ആ‍ പദ്ധതി കടലാസ്സിൽ മാത്രമായി ഒതുങ്ങി.

1990-കളിൽ ഒരു യഥാർത്ഥ അന്താരാഷ്ട്ര ബഹിരാകാശ നിലയം പണിയാൻ അമേരിക്ക അവരുടെ അന്താരാഷ്ട്ര പങ്കാളികളുമായി ചർച്ചകൾ തുടങ്ങി. 1993-ൽ “ബഹിരാകാശ നിലയം ആൽ‌ഫ‘’ എന്ന പേരിൽ ഈ പദ്ധതിയുടെ ആദ്യ പ്രഖ്യാപനം ഉണ്ടായി.

1998 നവംബറിൽ‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗമായ സ്വാര്യാ (Zarya Functional Cargo Block) റഷ്യൻ റോക്കറ്റായ പ്രോട്ടോൺ ഭ്രമണപഥത്തിലെത്തിച്ചു. മറ്റു രണ്ടു ഭാഗങ്ങളായ യൂനിറ്റിയും (the Unity Module) സ്വെ‌സ്ഡയും (Zvezda service module) വ്യത്യസ്ത വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കുകയും സ്വാര്യായുടെ മുകലിലും താഴെയുമായി ഘടിപ്പിക്കുകയും ചെയ്തു.

ഉദ്ദേശ ലക്ഷ്യങ്ങൾ

നാസയും റോസ്കൊസ്മോസും തമില്ലുള്ള ധാരണപത്രം അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒരു പരീക്ഷണ ശാലയും നിരീക്ഷണ നിലയവും ആയിട്ടാണ് വിഭാവനം ചെയ്തത്. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ഭൂഗുരുത്വം തീരെ അനുഭവപെടാത്ത അവസ്ഥയിലുള്ള പരീക്ഷണങ്ങൾക്ക് പറ്റിയ സ്ഥലമാണ്‌ ബഹിരാകാശ നിലയം. ബഹിരാകാശ നിലയത്തിൽ ഗവേഷകരുടെ സ്ഥിര സാന്നിധ്യം പലരീതിയിൽ ഗുണകരമാകുന്നുണ്ട്. പരീക്ഷണ ഫലങ്ങൾ അപ്പപ്പോൾ ഭൂമിയിലെ ഗവേഷകരുമായി പങ്കുവക്കാനും ആവശ്യമെങ്കിൽ പരീക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരാനും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടാനും ബഹിരാകാശ നിലയത്തിലെ ഗവേഷകർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ബഹിരാകാശത്തെ സവിശേഷ സാഹചര്യങ്ങളിൽ ദീർഘനാൾ കഴിയേണ്ടി വരുമ്പോൾ മനുഷ്യ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളും (എല്ലുകളുടെ സാന്ദ്രത കുറയുന്ന Muscle atrophy, ശരീര ദ്രവങ്ങളുടെ വിതരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ) പഠന വിധേയമാക്കുന്നുണ്ട്. 2006 വരെയുള്ള പഠന ഫലങ്ങൾ സൂചിപ്പിക്കുനത്‌, ഗ്രഹാന്തര യാത്രകൾ നടത്തുന്ന ബഹിരാകാശ സഞ്ചാരികൾ ഒരു ഗ്രഹത്തിലേക്ക്‌ ഇറങ്ങാൻ ശ്രമിക്കുമ്പോൾ എല്ലുകൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ്. National Space Biomedical Research Institute ഇത്തരം വിഷയങ്ങളിൽ പഠനങ്ങൾ നടത്തി വരുന്നു.


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads