കാട്ടുപൊട്ടുവാലാട്ടി

From Wikipedia, the free encyclopedia

കാട്ടുപൊട്ടുവാലാട്ടി
Remove ads

പശ്ചിമഘട്ട മലനിരകളിലും ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കണ്ടു വരുന്ന ഒരു ചിത്രശലഭമാണ് കാട്ടുപൊട്ടുവാലാട്ടി (Jamides alecto).[1][2][3] കേരളത്തിൽ സാധാരണമല്ലങ്കിലും ഇന്ത്യയുടെ സമീപ രാജ്യങ്ങളിൽ ഇവയെ കാണാറുണ്ട്. ഏലം സസ്യത്തിലാണ് ഇവ ജീവിത ചക്രം പൂർത്തിയാക്കുന്നത്. അതിനാൽ ഏലത്തോട്ടങ്ങളിൽ ഇവ സർവ സാധാരണമാണ്. മലങ്കാടുകളിലും കാട് വെട്ടിത്തെളിച്ച ഇടങ്ങളിലും ഇവയെ കാണാറുണ്ട്.

വസ്തുതകൾ കാട്ടുപൊട്ടുവാലാട്ടി, Scientific classification ...
Remove ads

ഇവ പതുക്കയെ പറക്കാറുള്ളു. നനഞ്ഞ മണ്ണിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കാറുണ്ട്. കൂട്ടമായാണ് ഇവ മിക്കപ്പോഴും ഇതിന് എത്തുന്നത്.

ആൺശലഭത്തിന്റെ ചിറകുപുറത്തിന് തിളങ്ങുന്ന വയലറ്റ് നിറമാണ്. ചിറകിന്റെ അരികുകളിൽ ഇരുണ്ട കര കാണാം. പിൻചിറകിന്റെ പുറത്ത് അരികത്തായി ചെറു പുള്ളികളുടെ നിര കാണാം. മാത്രമല്ല, പിൻചിറകിൽ വാലുമുണ്ട്. ചിറകുകളുടെ അടിവശത്തിന് ചാരനിറമോ തവിട്ടു നിറോ ആയിരിക്കും. പിൻചിറകിന്റെ അടിവശത്ത് താഴെ നിന്ന് മൂന്നാമത്തെ കര വളഞ്ഞിരിക്കും. മഴക്കാലത്ത് വരകൾ തെളിഞ്ഞുകാണാം. വേനലിൽ ചിറകിന്റെ അടിവശത്തെ ചിറകുകൾക്ക് മഞ്ഞകലർന്ന തവിട്ടു നിറമായിരിക്കും. മഴക്കാലത്ത് മുൻചിറകുകൾ അർധതാര്യമായിരിക്കും. വേനൽക്കാലത്ത് അതാര്യവും.

Remove ads

ഇതും കൂടി കാണുക

അവലംബം

Loading content...

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads